Connect with us

ATM വഴി ഇനി 20,000 രൂപ മാത്രം!

Malayalam Breaking News

ATM വഴി ഇനി 20,000 രൂപ മാത്രം!

ATM വഴി ഇനി 20,000 രൂപ മാത്രം!

ATM വഴി ഇനി 20,000 രൂപ മാത്രം!

എടിഎം വഴി ഒരു ദിവസം പിന്‍വലിക്കാനുള്ള തുകയുടെ പരിധി കുറയ്ക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. എ.ടി.എമ്മില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാനാകുന്ന തുകയുടെ പരിധി 20,000 രൂപയാക്കി കുറയ്ക്കുന്നു. ഇതുവരെ 40,000 രൂപ വരെയായിരുന്നു പരമാവധി പിന്‍വലിക്കാമായിരുന്നു. ക്ലാസിക്, മാസ്റ്ററോ പ്ലാറ്റ്‌ഫോമിലെ കാര്‍ഡുകള്‍ ഉപയോഗിച്ച് പിന്‍വലിക്കാവുന്ന തുകയുടെ പരിധിയാണ് കുറയ്ക്കുന്നത്.

ഒക്ടോബര്‍ 31 മുതലാവും ഇത് പ്രാബല്യത്തില്‍ വരുന്നത്. എ.ടി.എം. മുഖേനയുള്ള തട്ടിപ്പുകള്‍ കൂടുന്നതു കൊണ്ടും ഡിജിറ്റല്‍ പണമിടപാടുകള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായുമാണ് ഈ നടപടി. ഇതു സംബന്ധിച്ച വിജ്ഞാപനം നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കാന്‍ എല്ലാ ശാഖകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മിക്ക എ.ടി.എം. ഇടപാടുകളും ചെറിയ തുകയുടേതാണെന്നും കൂടുതല്‍ ഉപഭോക്താക്കള്‍ക്കും 20,000 രൂപയുടെ പരിധി പര്യാപ്തമായിരിക്കുമെന്നും എസ്.ബി.ഐ. മാനേജിങ് ഡയറക്ടര്‍ പി.കെ. ഗുപ്ത വിശദീകരിച്ചു.


അതേസമയം ഓഗസ്റ്റ് 17 വരെ 19.38 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് പ്രചാരത്തിലുള്ളതെന്ന് ആര്‍.ബി.ഐ.യുടെ പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് നോട്ടു പിന്‍വലിക്കലിനു മുമ്പുണ്ടായിരുന്നതിനെക്കാള്‍ കൂടുതലാണ്. 2011ന് ശേഷം വീടുകളിലെ കറന്‍സി നിക്ഷേപവും ഉയര്‍ന്നിട്ടുണ്ടെന്നാണ് സൂചന. ഇവയ്ക്ക് കടിഞ്ഞാണിടാനും നടപടി സഹായകരമായേക്കും.

SBI halves daily ATM withdrawal limits to Rs 20000

More in Malayalam Breaking News

Trending

Recent

To Top