ദിലീപിനെതിരെ 10 കോടിയുടെ മാനനഷ്ട കേസ് ..!!
Published on
ദിലീപിനെതിരെ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍. ദിലീപിനെതിരെ മാനനഷ്ട കേസുമായാണ് ലിബർട്ടി ബഷീർ രംഗത്ത് വന്നിട്ടുള്ളത്.
പ്രമുഖ നടിയെ ആക്രമിച്ച കേസിലെ ദിലീപിനെതിരെ ലിബര്‍ട്ടി ബഷീര്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തിയെന്ന് ദിലീപ് പ്രചരിപ്പിക്കുകയാണെന്നാണ് പരാതി. ഇതിനെതിരെയാണ് ലിബർട്ടി ബഷീർ രംഗത്ത് വന്നിരിക്കുന്നത്.
ആരോപണങ്ങള്‍ പിന്‍വലിച്ച് ദിലീപ് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം 10 കോടി നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ലിബര്‍ട്ടി ബഷീര്‍ ദിലീപിന് വക്കീല്‍ നോട്ടീസ് അയച്ചു.
നോട്ടീസ് ലഭിച്ച് 10 ദിവസത്തിനകം ഒരു ദേശീയ മാധ്യമത്തിലൂടെ മാപ്പ് പറയണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം മാനനഷ്ടക്കേസുമായി മുന്നോട്ടുപോകുമെന്നും നോട്ടീസിലുണ്ട്.
Continue Reading
You may also like...
Related Topics:Dileep, liberty basheer