Connect with us

ജൂറി അംഗങ്ങളായ ഞങ്ങളെല്ലാവരും 20 ദിവസത്തോളം സമയവും ഊര്‍ജവും ചെലവഴിച്ചു സിനിമകള്‍ കാണുകയും വിലയിരുത്തുകയും ചെയ്തതാണ്; മറ്റെല്ലാവരെയും ക്ഷണിച്ചിട്ടും തന്നെ മാത്രം ക്ഷണിച്ചില്ല; സംവിധായകന്‍ സജിന്‍ ബാബു

Malayalam

ജൂറി അംഗങ്ങളായ ഞങ്ങളെല്ലാവരും 20 ദിവസത്തോളം സമയവും ഊര്‍ജവും ചെലവഴിച്ചു സിനിമകള്‍ കാണുകയും വിലയിരുത്തുകയും ചെയ്തതാണ്; മറ്റെല്ലാവരെയും ക്ഷണിച്ചിട്ടും തന്നെ മാത്രം ക്ഷണിച്ചില്ല; സംവിധായകന്‍ സജിന്‍ ബാബു

ജൂറി അംഗങ്ങളായ ഞങ്ങളെല്ലാവരും 20 ദിവസത്തോളം സമയവും ഊര്‍ജവും ചെലവഴിച്ചു സിനിമകള്‍ കാണുകയും വിലയിരുത്തുകയും ചെയ്തതാണ്; മറ്റെല്ലാവരെയും ക്ഷണിച്ചിട്ടും തന്നെ മാത്രം ക്ഷണിച്ചില്ല; സംവിധായകന്‍ സജിന്‍ ബാബു

69ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് സൗത്ത് പാനല്‍1ന്റെ (തമിഴ്, മലയാളം) ജൂറിയുടെ ഭാഗമായ തനിക്ക് മാത്രം അവാര്‍ഡ് ദാന ചടങ്ങില്‍ ക്ഷണം ലഭിച്ചില്ലെന്ന് സംവിധായകന്‍ സജിന്‍ ബാബു. സോഷ്യല്‍ മീഡിയ വഴിയാണ് സംവിധായകന്‍ രംഗത്ത് എത്തിയത്. ഒക്ടോബര്‍ 17നാണ് ദില്ലിയില്‍ 69ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം നടക്കുന്നു. തനിക്കൊപ്പം പ്രവര്‍ത്തിച്ചവര്‍ക്ക് ക്ഷണം ലഭിച്ചെന്നും തനിക്ക് മാത്രം വന്നില്ലെന്നും സജിന്‍ ബാബു ആരോപിക്കുന്നത്.

ഈ അവഗണനയ്ക്ക് ഔദ്യോഗികമായി ഒരു കാരണവും പറഞ്ഞിട്ടില്ലാത്തതിനാല്‍, 69ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതിന് ശേഷം ഞാന്‍ എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇതിന് കാരണം എന്ന് ഞാന്‍ കരുതുകയാണെന്നും സംവിധായകന്‍ പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഈ വര്‍ഷം എനിക്ക് 69ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് സൗത്ത് പാനല്‍1ന്റെ (തമിഴ്, മലയാളം) ജൂറിയുടെ ഭാഗമാകാനുള്ള ഭാഗ്യമുണ്ടായി. നാളെ ദേശീയ അവാര്‍ഡ് ദാന ചടങ്ങാണ്, എന്നാല്‍ അതേക്കുറിച്ച് എനിക്ക് ഇതുവരെ ഔദ്യോഗിക അറിയിപ്പോ ക്ഷണമോ ലഭിച്ചിട്ടില്ല.

എന്റെ സഹ ജൂറി അംഗങ്ങള്‍ക്ക് ക്ഷണം ലഭിച്ചുവെന്ന് അറിഞ്ഞപ്പോള്‍, ഞാന്‍ കുറച്ച് ദിവസങ്ങള്‍ കാത്തിരുന്നു, ഔദ്യോഗിക ഇമെയിലൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്ന്, കഴിഞ്ഞ ആഴ്ച ഞാന്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് സെല്ലുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ എന്റെ എല്ലാ ഫോണ്‍ കോളുകളോടും സ്വകാര്യ സന്ദേശങ്ങളോടും ഔദ്യോഗിക ഇമെയിലുകളോടും ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഈ ഒഴിവാക്കലിന്റെ കാരണം എന്തെന്ന് എന്നെ ഒരു രീതിയിലും അറിയിച്ചിട്ടുമില്ല. ഇത് അറിഞ്ഞ സഹ ജൂറി അംഗങ്ങളും അഭ്യുദയകാംക്ഷികളും ഇതിന് പിന്നിലെ കാരണം മനസ്സിലാക്കാന്‍ 69ാമത് എന്‍എഫ്എ സെല്ലുമായി ബന്ധപ്പെട്ടപ്പോഴും വ്യക്തമായ കാരണങ്ങളൊന്നും കിട്ടിയില്ല. ജൂറി അംഗങ്ങളായ ഞങ്ങളെല്ലാവരും 20 ദിവസത്തോളം സമയവും ഊര്‍ജവും ചെലവഴിച്ചു സിനിമകള്‍ കാണുകയും വിലയിരുത്തുകയും ചെയ്തതാണ്. മറ്റെല്ലാവര്‍ക്കും അവരുടെ ക്ഷണം ലഭിച്ചപ്പോള്‍, എന്നെ ഒഴിവാക്കിയതിന് പിന്നിലെ കാരണം എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.

ഔദ്യോഗികമായി ഒരു കാരണവും പറഞ്ഞിട്ടില്ലാത്തതിനാല്‍, 69ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതിന് ശേഷം ഞാന്‍ എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇതിന് കാരണം എന്ന് ഞാന്‍ കരുതുകയാണ്, 69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കായി കേരള സ്‌റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച ഒരു സിനിമ സമര്‍പ്പിച്ചതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ പിഴവ് വെളിച്ചത്തുകൊണ്ടുവന്ന ഒരു കുറിപ്പായിരുന്നു അത്.

എന്‍എഫ്എ ചട്ടങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് അല്‍പ സമയത്തിനകം കെഎസ്എഫ്ഡിസിയിലെ ഒരു പ്രമുഖനില്‍ നിന്ന് എനിക്ക് ഫോണ്‍ വന്നു. ആരെയും കുറ്റപ്പെടുത്തലല്ല എന്റെ ഉദ്ദേശമെന്ന് ഞാന്‍ അദ്ദേഹത്തോട് വ്യക്തമാക്കി. ദേശീയ ചലച്ചിത്ര അവാര്‍ഡിന് ഒരു സിനിമ സമര്‍പ്പിക്കുമ്പോള്‍ അടിസ്ഥാന നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതില്‍ സംഭവിച്ച തെറ്റ് ചൂണ്ടിക്കാണിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്, പ്രത്യേകിച്ച് കെഎസ്എഫ്ഡിസി പോലുള്ള ഒരു സംഘടനയില്‍ നിന്ന് ഇത് സംഭവിക്കരുത് എന്ന ബോധ്യം എനിക്കുണ്ടായിരുന്നു.

കൂടാതെ വളര്‍ന്നു വരുന്ന ചലച്ചിത്ര പ്രവര്‍ത്തകരോടുള്ള ഒരു അനീതിയാണ് എന്ന ചിന്തയും അതിനു പിന്നിലുണ്ടായിരുന്നു. അതിനെക്കുറിച്ച് എന്‍എഫ്ഡിസിയുമായി സംസാരിക്കാമെന്ന് ആ വ്യക്തി എന്നോട് പറഞ്ഞു. അതിന് ഏതാനും മിനിറ്റുകള്‍ക്ക് ശേഷം, ജൂറി ചര്‍ച്ചകളുടെ ഏതെങ്കിലും വെളിപ്പെടുത്തല്‍ ഭാവിയില്‍ ജൂറി അംഗത്തെ വിലക്കുന്നതിന് കാരണമായേക്കാമെന്ന് ദേശീയ അവാര്‍ഡ് സെല്ലില്‍ നിന്ന് എനിക്ക് ഒരു ഔദ്യോഗിക ഇമെയില്‍ ലഭിച്ചു. അവര്‍ക്കുള്ള എന്റെ പ്രതികരണ ഇമെയിലില്‍, ഒരു ഘട്ടത്തിലും ഞാന്‍ ജൂറി ചര്‍ച്ചകളൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്നും ഒരു ചലച്ചിത്ര സംവിധായകന്‍ എന്ന നിലയില്‍ സഹസംവിധായകരുടെ ഭാവിയെ ഇല്ലാതാക്കുന്ന പ്രവൃത്തികള്‍ വെളിച്ചത്തുകൊണ്ടുവരേണ്ടത് എന്റെ കടമയാണെന്നും ഞാന്‍ വ്യക്തമാക്കി.

ഒരു കലാകാരന്‍ എന്ന നിലയിലും ജൂറി അംഗം എന്ന നിലയിലും ഒരു പൗരന്‍ എന്ന നിലയിലും എന്നെ ഒഴിവാക്കാനുള്ള കാരണം എന്തായിരുന്നാലും അത് അറിയാനുള്ള അവകാശം എനിക്കുണ്ട്, അത് എന്നെ അറിയിക്കേണ്ടത് 69ാമത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് സെല്ലിന്റെ കടമയാണ്. മാത്രമല്ല, പ്രതികരണത്തിന്റെയും ആശയവിനിമയത്തിന്റെയും പൂര്‍ണ്ണമായ അഭാവം കലയെയും കലാകാരന്മാരെയും അംഗീകരിക്കുന്നതിനായി രൂപീകരിച്ചിരിക്കുന്ന ഒരു പൊതു സ്ഥാപനത്തിലെ അംഗങ്ങള്‍ക്ക് അനുയോജ്യമായ ഒരു പ്രൊഫഷണല്‍ പെരുമാറ്റമല്ല.

More in Malayalam

Trending