News
‘അവള്‍ വളരെ ആകര്‍ഷണീയതയുള്ള ഒരു വ്യക്തിയാണ്’, പക്ഷേ….; സാമന്തയെ കുറിച്ചുള്ള ചോദ്യത്തോട് പൊട്ടിത്തെറിച്ച് നാഗചൈതന്യ
‘അവള്‍ വളരെ ആകര്‍ഷണീയതയുള്ള ഒരു വ്യക്തിയാണ്’, പക്ഷേ….; സാമന്തയെ കുറിച്ചുള്ള ചോദ്യത്തോട് പൊട്ടിത്തെറിച്ച് നാഗചൈതന്യ
നിരവധി ആരാധകരുള്ള താരങ്ങളാണ് സാമന്തയും നാഗചൈതന്യയും. ഇരുവരുടെയും വിവാഹവും വിവാഹമോചനവും എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ ഇരുവരും തങ്ങളുടേതായ സിനിമാ തിരക്കുകകളിലാണ്. നാഗചൈതന്യയുടെ പുതിയ ചിത്രം കസ്റ്റഡി മെയ് 12ന് തിയേറ്ററുകളിലെത്തും. അവസാന ഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.
ചിത്രത്തിന്റെ പ്രമോഷന്‍ അഭിമുഖത്തില്‍ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും മുന്‍ പങ്കാളി സമാന്തയെക്കുറിച്ചും നടന്‍ മനസ്സുതുറന്നിരുന്നു. മുന്‍വിവാഹത്തെക്കുറിച്ച് നടന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വൈറലാകുകയാണ്.
ഞങ്ങള്‍ വേര്‍പിരിഞ്ഞിട്ട് രണ്ട് വര്‍ഷത്തിലേറെയായി, ഞങ്ങള്‍ ഔപചാരികമായി വിവാഹമോചനം നേടിയിട്ട് ഒരു വര്‍ഷമായി. കോടതി ഞങ്ങള്‍ക്ക് വിവാഹമോചനം അനുവദിച്ചു. ഞങ്ങള്‍ രണ്ടുപേരും ഞങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോവുകയാണ്. എന്റെ ജീവിതത്തിലെ ആ ഘട്ടത്തോട് എനിക്ക് അതിയായ ബഹുമാനമുണ്ട്.’ എന്നും സമാന്തയെ പ്രശംസിച്ചുകൊണ്ട് നാഗ ചൈതന്യ പറഞ്ഞു,
‘അവള്‍ വളരെ ആകര്‍ഷണീയതയുള്ള ഒരു വ്യക്തിയാണ് എല്ലാ സന്തോഷത്തിനും അര്‍ഹയാണ്. മാധ്യമങ്ങളാണ് അസ്വാരസ്യങ്ങള്‍ ഉണ്ടാക്കുന്നത്. പൊതുസമൂഹത്തില്‍ പരസ്പര ബഹുമാനം എടുത്തുകളയുന്നു. അതാണ് എനിക്ക് വിഷമം തോന്നുന്നത്. മൂന്നാമതൊരു വ്യക്തിയെ മാധ്യമങ്ങള്‍ എന്റെ ജീവിതത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. അവര്‍ക്ക് വലിയ അനാദരവാണ് അത് വരുത്തിവെക്കുന്നത് എന്തുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ നിന്ന് ഇവരൊക്കെ പിന്മാറുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം ശാകുന്തളം ആണ് സാമന്തയുടേതായി പുറത്തെത്തിയ ചിത്രം. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിഞ്ഞില്ല. ഏപ്രില്‍ 14 ന് തിയറ്ററുകളിലെത്തിയ ചിത്രം നേടിയ ലൈഫ് ടൈം കളക്ഷന്‍ വെറും 7 കോടി മാത്രമാണ്. ദസറ, ബലഗാം, എഫ് 3 ഉള്‍പ്പെടെയുള്ള വിജയ ചിത്രങ്ങളുടെ നിര്‍മ്മാതാവായ ദില്‍ രാജുവിന് ചിത്രം ഉണ്ടാക്കിയ നഷ്ടം 22 കോടിയുടേതാണ്.
