Malayalam Breaking News
അനിയന് വേണ്ടി പാട്ടു പാടി ചേട്ടൻ …. സച്ചിനിലെ ഗാനം സൂപ്പർഹിറ്റ് -ലിച്ചിയും ധ്യാനും
അനിയന് വേണ്ടി പാട്ടു പാടി ചേട്ടൻ …. സച്ചിനിലെ ഗാനം സൂപ്പർഹിറ്റ് -ലിച്ചിയും ധ്യാനും
ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് സച്ചിന്‍. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. . “കാറ്റില്‍ പൂങ്കാറ്റില്‍” ഗാനമാണ് പുറത്തിറങ്ങിയത്. മനു മന്‍ജിത് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്‍ ആണ്. സന്തോഷ് നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, മണിയന്‍പിള്ള രാജു, രഞ്ജി പണിക്കര്‍, രമേശ് പിഷാരടി, അന്നാ രാജന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ധ്യാൻ ശ്രീനിവാസനെ നായകനാക്കി സന്തോഷ് നായർ സംവിധാനം ചെയ്ത ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ പ്രണയകഥ പറയുന്ന ചിത്രമാണ് സച്ചിൻ.ആദ്യം ഇറക്കിയ ചിത്രത്തിന്റെ ടീസർ മികച്ച പ്രതികരണത്തോടൊപ്പം മില്യൺ വ്യൂസ് പിന്നിട്ടു ഈ ടീസർ മുന്നോട്ടു കുതിക്കുകയാണ് .സച്ചിൻ എന്ന ടൈറ്റിൽ കഥാപാത്രമായാണ് ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ എത്തുന്നത്. സച്ചിൻ ആരാധകനായ പിതാവ് ആ പേര് മകന് നൽകുന്നതും, ക്രിക്കറ്റ് ആരാധകനായ മകന്റെ പ്രണയവുമാണ് ചിത്രം പറയുന്നത്.ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ അന്നാ രാജൻ ആണ്.
ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംവിധായകനും കൂടിയായ എസ് എൽ പുരം ജയസൂര്യ ആണ്. ജെ ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജൂഡ് ആഗ്നെൽ സുധിർ, ജൂബി നൈനാൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
sachin movie video song