Connect with us

കാത്തിരിപ്പിനൊടുവിൽ സച്ചിൻ ക്രീസിലേക്ക് ! റിലീസിന് ഒരുങ്ങി സച്ചിൻ !

Malayalam Breaking News

കാത്തിരിപ്പിനൊടുവിൽ സച്ചിൻ ക്രീസിലേക്ക് ! റിലീസിന് ഒരുങ്ങി സച്ചിൻ !

കാത്തിരിപ്പിനൊടുവിൽ സച്ചിൻ ക്രീസിലേക്ക് ! റിലീസിന് ഒരുങ്ങി സച്ചിൻ !

നീണ്ട കാത്തിരിപ്പിന് വിരാമം ആകുകയാണ് . ഒടുവിൽ സച്ചിൻ ക്രീസിലിറങ്ങുകയാണ്. സെൻസറിങ് പൂർത്തിയാക്കി യു സർട്ടിഫിക്കറ്റ് സ്വന്തമാക്കി സച്ചിൻ റിലീസിന് ഒരുങ്ങുന്നു. ജൂലൈ 12നു സച്ചിൻ പ്രദർശനത്തിനെത്തും.

സന്തോഷ് നായര്‍ സംവിധാനം ചെയ്ത സച്ചിന്റെ ടീസറും ഗാനവും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.  ക്രിക്കറ്റ് പശ്ചാത്തലത്തിലൂടെ ഒരു പ്രണയ കഥ പറയുന്ന ചിത്രമാണ് സച്ചിന്‍. അപ്പനി ശരത് , ധര്‍മജന്‍, ഹരീഷ് കണാരന്‍, രമേശ് പിഷാരടി, ജൂബി നൈനാന്‍, രഞ്ജി പണിക്കർ, മണിയൻ പിള്ള രാജു  എന്നിവരാണ് മറ്റു താരങ്ങൾ.

ജെ ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജൂബി നൈനാനും ജൂഡ് സുധിറും ചേര്‍ന്നു നിര്‍മ്മിക്കുന്ന സച്ചിന്‍ ഒരു മുഴുനീള എന്റര്‍റ്റൈനെറാണ്. എസ്.എല്‍.പുരം ജയസൂര്യയുടേതാണ് തിരക്കഥ. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം. നില്‍ കുഞ്ഞ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.

sachin movie release date announced

More in Malayalam Breaking News

Trending

Recent

To Top