Connect with us

അന്ന് ആ സീൻ ഞാൻ ചെയ്തു കഴിഞ്ഞപ്പോൾ സച്ചി സാറിന്റെ മുഖത്തുള്ള സന്തോഷം; ഓർമ്മകൾ പങ്കുവെച്ച് ഗൗരിനന്ദ

Malayalam

അന്ന് ആ സീൻ ഞാൻ ചെയ്തു കഴിഞ്ഞപ്പോൾ സച്ചി സാറിന്റെ മുഖത്തുള്ള സന്തോഷം; ഓർമ്മകൾ പങ്കുവെച്ച് ഗൗരിനന്ദ

അന്ന് ആ സീൻ ഞാൻ ചെയ്തു കഴിഞ്ഞപ്പോൾ സച്ചി സാറിന്റെ മുഖത്തുള്ള സന്തോഷം; ഓർമ്മകൾ പങ്കുവെച്ച് ഗൗരിനന്ദ

സച്ചിയുടെ അയ്യപ്പനും കോശിയും ചെറിയ ഓളമല്ല പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയത്. മികച്ച വിജയമാണ് ചിത്രം നേടിയത് . ഇപ്പോൾ ഇതാ സിനിമയിലെ ഒരു അറിയാക്കഥ തുറന്ന് പറഞ്ഞ് നടി ഗൗരിനന്ദ.

അടങ്ങടാ ചെക്കാ, നീ കുറെ ലോകം കണ്ടിട്ടുണ്ടാകും പക്ഷേ, അടുത്തു നിന്നു കാണേണ്ടതൊന്നും നീ കണ്ടിട്ടുണ്ടാകില്ല,’–അലറി വരുന്ന കോശിയെ നിമിഷനേരം കൊണ്ട് വിറപ്പിച്ചു നിർത്തുന്ന കണ്ണമ്മയുടെ ആ സീൻ രണ്ടാമത്തെ ടേക്കിലാണ് ഭംഗിയായെതെന്നും അതിനു കാരണം സച്ചി സർ ആയിരുന്നുവെന്നും ഗൗരി ഓർക്കുന്നു.

ഗൗരിനന്ദയുടെ കുറിപ്പ് വായിക്കാം:

കണ്ണമ്മയും കോശിയും നേർക്കുനേർ കാണുന്ന ആ സീൻ

സച്ചിയേട്ടൻ : നീ ആ ഡയലോഗ് ഒന്ന് പറഞ്ഞേ നോക്കട്ടെ

ഞാൻ : മന്ത്രിമാരടക്കം മുഴുത്തവന്മാരൊക്കെ നിന്റെ കക്ഷത്തിൽ ഉണ്ടല്ലോ അപ്പോ ഇതൊക്കെ എന്ത് …..

സച്ചിയേട്ടൻ : ദേഷ്യത്തിൽ പറയണ്ട … അവൾക്കു ഇതൊന്നും ഒരു പ്രശ്‌നം അല്ല ഇതിനേക്കാൾ വലിയവന്മാരെ നിലക്ക് നിർത്തിയിട്ടുണ്ട് അവൾ നിനക്ക് മനസിലായല്ലോ ?

ഞാൻ : ആ സാർ മനസിലായി ..

അടുത്ത് നിന്ന രാജുവേട്ടൻ എന്നെ അടുത്ത് വിളിച്ചിട്ടു പറഞ്ഞു ഗൗരി എന്നെ കളിയാക്കുന്നപോലെ ഒന്ന് പറയുമോ എന്ന് പറഞ്ഞു ,അങ്ങനെ ഡയലോഗ് അദ്ദേഹം ഒരുവട്ടം പറഞ്ഞു..

ഞാൻ പറഞ്ഞു ഓകെ..

കണ്ണമ്മ എന്ന കഥാപാത്രത്തിന്റെ ഏറ്റവും നിർണായകരമായ സീൻ ആണ് അത് ..സച്ചിയേട്ടൻ അത് എപ്പോഴും പറയും ..ചിലപ്പോ നല്ല ടെൻഷൻ ആൾക്ക് ഉണ്ടാകുമായിരുക്കും ഞാൻ അത് എങ്ങനെ ആകും ചെയുന്നത് എന്ന് ഓർത്തിട്ട് .. പക്ഷേ കാണിക്കില്ല ..എനിക്ക് ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല .. ഞാൻ വളരെ കൂൾ ആയിരുന്നു ..

റിഹേസൽ ഒന്നും ഇല്ല നേരെ ടേക്ക് ആണ്. കാരണം അതിന്റെ ആവശ്യം ഇല്ല അത്ര വിശദമായിട്ടാണ് അദ്ദേഹം എല്ലാ ആർട്ടിസ്റ്റിന്റെ അടുത്തും ചെയ്യുന്ന കഥാപാത്രത്തെ പറ്റി പറഞ്ഞു കൊടുക്കുന്നത് ..ആദ്യത്തെ ടേക്കിൽ എനിക്ക് ഡയലോഗിന് സ്പീഡ് കൂടി പോയി .. അത്ര വേണ്ട എന്ന് പറഞ്ഞു ..രണ്ടാമത്തെ ടേക്കിൽ സീൻ ഒകെ …

കുറച്ചു മാറി മോണിറ്റർ ഉണ്ടെങ്കിലും അവിടെ ഇരിക്കാതെ ക്യാമറയുടെ അടുത്ത് തന്നെ നിന്ന് അതിന്റെ സ്‌ക്രീനിൽ സൂക്ഷിച്ചു നോക്കി സർ നിൽക്കുന്നത് ഞാൻ കണ്ടു..

അപ്പോഴും കാലിന്റെ വേദന സാറിന് നന്നായിട്ടു ഉണ്ട് …

അന്ന് ആ സീൻ ഞാൻ ചെയ്തു കഴിഞ്ഞപ്പോൾ ആ മുഖം ഞാൻ ശ്രദ്ധിച്ചു ഭയങ്കര സന്തോഷം ആയിരുന്നു…ഇന്നും എനിക്ക് ഓർമ്മയുണ്ട് ആ മുഖം ..തന്റെ മക്കൾ പരീക്ഷയിൽ ഫുൾ മാർക്ക് വാങ്ങി വരുമ്പോൾ ഒരു അച്ഛന് ഉണ്ടാകുന്ന സന്തോഷം ..

ഏതൊരു രചിതാവിനും തന്റെ കഥാപാത്രങ്ങൾ സ്വന്തം മക്കളെ പോലെ ആകും അല്ലോ .. അദ്ദേഹം എല്ലാവരോടും അങ്ങനെ ആയിരുന്നു ഓരോ കഥാപാത്രങ്ങളും അവർ നന്നായി ചെയുമ്പോൾ ആ സന്തോഷം അപ്പോ തന്നെ അവരോട് പ്രകടിപ്പിക്കുന്നത് കാണാം ..

എല്ലാവരും സിനിമ കണ്ടു പറയുന്നു അതിൽ അഭിനയിച്ചവർ എല്ലാം ഗംഭീരം എന്ന് അതിന്റെ കാരണം ഇതുതന്നെ ആണ് ….

Continue Reading
You may also like...

More in Malayalam

Trending

Recent

To Top