Connect with us

ഓസ്‌കര്‍ ബഹുമതി നേടിയ ജാപ്പനീസ് സംഗീത സംവിധായകന്‍ റൂയിച്ചി സകമൊതോ വിടവാങ്ങി

Hollywood

ഓസ്‌കര്‍ ബഹുമതി നേടിയ ജാപ്പനീസ് സംഗീത സംവിധായകന്‍ റൂയിച്ചി സകമൊതോ വിടവാങ്ങി

ഓസ്‌കര്‍ ബഹുമതി നേടിയ ജാപ്പനീസ് സംഗീത സംവിധായകന്‍ റൂയിച്ചി സകമൊതോ വിടവാങ്ങി

ഓസ്‌കര്‍ ബഹുമതി നേടിയ പ്രശ്‌സത ജാപ്പനീസ് സംഗീത സംവിധായകന്‍ റൂയിച്ചി സകമൊതോ അന്തരിച്ചു. 71 വയസായിരുന്നു. മാര്‍ച്ച് 28നായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അര്‍ബുദബാധിതനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബെര്‍ണാര്‍ദോ ബെര്‍ത്തലൂച്ചി സംവിധാനം ചെയ്ത ‘ദ ലാസ്റ്റ് എംപറര്‍’ (1987) എന്ന ചിത്രത്തിനുനല്‍കിയ സംഗീതമാണ് സകമൊതോക്ക് ഓസ്‌കര്‍, ഗ്രാമി, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്തത്.

രണ്ടാംലോകമഹായുദ്ധത്തെ അധികരിച്ചുള്ള ‘മെറി ക്രിസ്മസ്, മിസ്റ്റര്‍ ലോറന്‍സ്’ എന്ന ചിത്രത്തില്‍ ഡേവിഡ് ബോവിക്കൊപ്പം പ്രവര്‍ത്തിച്ചു. അലഹാന്ദ്രോ ഇന്യരിറ്റുവിന്റെ 2015ലിറങ്ങിയ ‘ദ റെവനന്റി’നു പശ്ചാത്തല സംഗീതമൊരുക്കിയതും സകമൊതോയാണ്.

1952ല്‍ ജപ്പാന്റെ തലസ്ഥാനമായ ടോക്യോയില്‍ ജനിച്ച സകമൊതോ പത്താംവയസ്സില്‍ പിയാനോ പഠിക്കാന്‍ തുടങ്ങി. 1978ല്‍ ഹരൂമി ഹൊസോനോ, യുകിഹിരോ തകാഹാഷി എന്നിവരുമായിച്ചേര്‍ന്ന് യെലോ മാജിക് ഓര്‍ക്കസ്ട്ര എന്ന സംഗീതസംഘമുണ്ടാക്കി. ഇലക്ട്രോണിക് സംഗീതരംഗത്തെ തുടക്കക്കാരിലൊരാളായാണ് സകമൊതോ അറിയപ്പെടുന്നത്.

More in Hollywood

Trending

Recent

To Top