Connect with us

മമ്മൂട്ടിയുടെ മുന്നിൽ തൊഴുകൈയ്യോടെ ആ ‘അമ്മ നിന്നു ; മതി, എനിക്കിതുമതി. ഇനി മരിച്ചാലും കുഴപ്പമില്ല. !

Malayalam Breaking News

മമ്മൂട്ടിയുടെ മുന്നിൽ തൊഴുകൈയ്യോടെ ആ ‘അമ്മ നിന്നു ; മതി, എനിക്കിതുമതി. ഇനി മരിച്ചാലും കുഴപ്പമില്ല. !

മമ്മൂട്ടിയുടെ മുന്നിൽ തൊഴുകൈയ്യോടെ ആ ‘അമ്മ നിന്നു ; മതി, എനിക്കിതുമതി. ഇനി മരിച്ചാലും കുഴപ്പമില്ല. !

അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉണ്ട. ഉണ്ടയുടെ ചിത്രീകരണത്തിനിടയില്‍ വച്ച്‌ സെറ്റിലുണ്ടായ വൈകാരികമായ ഒരു സംഭവം ഓര്‍ത്തെടുക്കുകയാണ് ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്ന റോണി ഡേവിഡ്.

‘കാസര്‍ഗോഡിന്റെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഷൂട്ടിംഗ് നടക്കുന്ന സമയം. അവിടത്തെ ഗ്രാമങ്ങളില്‍ നിന്നും മമ്മൂട്ടിയെ കാണാന്‍ ഒട്ടേറെപ്പേര്‍ എന്നും വരും. എല്ലാ പ്രായത്തിലുമുള്ള ആളുകളെത്തും. ഒരുദിവസം വയസായ ഒരമ്മ ഷൂട്ടിംഗ് കാണാനെത്തി. മമ്മൂട്ടിയെ കാണാനാണ് ആ അമ്മ എത്തിയത്.



ഗുരുവായൂരപ്പന്റെ മുന്നില്‍ തൊഴുകൈയോടെ നില്‍ക്കുന്നത് പോലെ ആ അമ്മ കുറേനേരം അദ്ദേഹത്തെ നോക്കി നിന്നു. തൊഴുതു പിടിച്ച കൈ താഴെയിടാന്‍ അമ്മ തയ്യാറായില്ല. ഇത് ശ്രദ്ധിച്ച മമ്മൂട്ടി ആ അമ്മയുടെ മുന്നിലെത്തി. അപ്പോള്‍ ആ അമ്മ പറഞ്ഞു.



മതി, എനിക്കിതുമതി. ഇനി മരിച്ചാലും കുഴപ്പമില്ല. എന്നിട്ടവര്‍ തിരിഞ്ഞു നടന്നു. എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന മമ്മുക്കയുടെ മുഖം ഇപ്പോഴും എന്റെ മനസ്സിലുണ്ട്’ ; റോണി ഡേവിഡ് ഓര്‍ത്തെടുത്തു.

roney david about mammootty

Continue Reading
You may also like...

More in Malayalam Breaking News

Trending