Connect with us

എനിക്ക് പ്രായം ആയെങ്കില്‍ ദുല്‍ഖറിനും പ്രായം ആയി; കുടുംബ പ്രേക്ഷകര്‍ എന്തിനാണ്.., തന്റെ സിനിമയുടെ പ്രേക്ഷകര്‍ യൂത്ത് ആണെന്ന് ഒമര്‍ ലുലു

News

എനിക്ക് പ്രായം ആയെങ്കില്‍ ദുല്‍ഖറിനും പ്രായം ആയി; കുടുംബ പ്രേക്ഷകര്‍ എന്തിനാണ്.., തന്റെ സിനിമയുടെ പ്രേക്ഷകര്‍ യൂത്ത് ആണെന്ന് ഒമര്‍ ലുലു

എനിക്ക് പ്രായം ആയെങ്കില്‍ ദുല്‍ഖറിനും പ്രായം ആയി; കുടുംബ പ്രേക്ഷകര്‍ എന്തിനാണ്.., തന്റെ സിനിമയുടെ പ്രേക്ഷകര്‍ യൂത്ത് ആണെന്ന് ഒമര്‍ ലുലു

മലയാളികള്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് ഒമര്‍ ലുലു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പുതിയ ചിത്രമായ നല്ല സമയത്തിനെതിരെ കേസ് വന്നിരുന്നത്. ഇര്‍ഷാദ് ആണ് സിനിമയിലെ നായകന്‍.

ഇപ്പോഴിതാ ഈ സിനിമയുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. യുവാക്കളാണ് തന്റെ സിനിമകളുടെ പ്രേക്ഷകരെന്നാണ് ഒമര്‍ ലുലു പറയുന്നത്.

‘കുടുംബ പ്രേക്ഷകര്‍ എന്തിനാണ് നമുക്ക് യൂത്ത് ഇല്ലേ. എനിക്ക് പ്രായം ആയെങ്കില്‍ ദുല്‍ഖറിനും പ്രായം ആയി. ഞാനും ദുല്‍ഖറുമാെക്കെ ഒരേ പ്രായക്കാരാണ്. ധമാക്ക എന്ന എന്റെ സിനിമ വലിയ പരാജയം ആയിരുന്നു. എനിക്ക് ആ സിനിമ ഇഷ്ടമായില്ല. തുടങ്ങിയത് പോലെ അല്ല സിനിമ തീര്‍ത്തത്’.

‘സ്‌റ്റോറി ലൈന്‍ അവസാനം മാറ്റിയിരുന്നു. പവര്‍ സ്റ്റാര്‍ പ്രൊഡക്ഷനില്‍ പ്രശ്‌നമായി നില്‍ക്കുകയാണ്. അത് കുറച്ച് ബഡ്ജറ്റ് കൂടിയ സിനിമ ആണ്. എന്റെയടുത്ത് വരുന്നവരൊക്കെ രണ്ടര കോടിയില്‍ സിനിമ തീര്‍ക്കും. അത്രയും ബിസിനസ് എങ്ങനെയെങ്കിലും നടത്തും. പവര്‍ സ്റ്റാറിന് അഞ്ച് കോടിയോളം വരും’.

‘നല്ല സമയത്തിന് ആകെ ഒരു കോടി രൂപ ആയതേ ഉള്ളൂ. ഇവര്‍ക്കൊന്നും പൈസ കൊടുത്തിട്ടില്ല. സ്‌നേഹം മാത്രമേ കൊടുത്തിട്ടുള്ളൂ. പൈസ സിനിമ കഴിഞ്ഞാല്‍ കിട്ടുമല്ലോ. അഡാര്‍ ലവ്, ഹാപ്പി വെഡ്ഡിംഗ് എന്നിവയിലൊന്നും ആര്‍ക്കുമങ്ങനെ പൈസ കിട്ടിയിട്ടില്ല എന്നും ഒമര്‍ ലുലു കൂട്ടിച്ചേര്‍ത്തു.

ട്രെയിലറിലടക്കം മയക്കുമരുന്നുന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരിലാണ് സിനിമയ്‌ക്കെതിരെ കേസ്. സിനിമയുടെ സംവിധായകന്‍ ഒമര്‍ ലുലുവിനും നിര്‍മാതാവിനും നോട്ടീസ് അയച്ചിട്ടുണ്ട്. കോഴിക്കോട് റേഞ്ച് ഓഫീസറാണ് സിനിമയുടെ ട്രെയിലറിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്.

More in News

Trending

Recent

To Top