അവര്‍ അവരുടേതായ ഗെയിം കളിക്കുന്നുണ്ട്, നീ കളിച്ചു തുടങ്ങിയെങ്കിലും ഇടയ്ക്ക് അവരുടെ വലയില്‍ പെട്ടു പോകും , അത് മനസിലാക്കി കളിക്കണം; അഞ്ജൂസിനോട് റെനീഷയെക്കുറിച്ച് റിനോഷ്
ബിഗ് ബോസ് മലയാളം സീസണ്‍ 5 അതിന്‍റെ ആറാം വാരത്തിലൂടെ ആവേശകരമായി മുന്നോട്ട് പോവുകയാണ്. കണ്ടന്‍റ് ഇല്ലെന്ന് കഴിഞ്ഞ വാരം പ്രേക്ഷകരില്‍ ഒരു വിഭാഗത്തില്‍ നിന്ന് ഉയര്‍ന്ന ആക്ഷേപം പുതിയ വീക്കിലി ടാസ്കോടെ മാറിയിട്ടുണ്ട്.. താരങ്ങള്‍ തമ്മിലുള്ള മത്സരം കയ്യാങ്കളിയിലേക്ക് കടന്നിരിക്കുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഗുസ്തിയായി മാറുകയായിരുന്നു ടാസ്‌ക്. ഇന്നലെ ടാസ്‌ക് കഴിഞ്ഞതോടെ എല്ലാവരും ക്ഷീണത്തിലാണ്.
അതേസമയം ഇന്നത്തെ മോണിംഗ് ആക്ടിവിറ്റിയോടെ ബിഗ് ബോസ് വീട്ടിലേക്ക് കുറച്ച് പോസിറ്റിവിറ്റി വന്നിരിക്കുകയാണ്. താരങ്ങള്‍ തങ്ങളുടെ കൂട്ടുകാരെക്കുറിച്ച് മനസ് തുറന്ന് സംസാരിക്കുന്നതാണ് മോണിംഗ് ആക്ടിവിറ്റിയില്‍ കണ്ടത്.പിന്നാലെ അഞ്ജൂസും റിനോഷും തമ്മില്‍ നടന്ന സംസാരവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
മോണിംഗ് ആക്ടിവിറ്റിയ്ക്ക് ശേഷം റിനോഷ് അഞ്ജുസിനെ വിളിച്ച് തന്റെ മനസിലുണ്ടായിരുന്ന കാര്യം പറയുകയായിരുന്നു. അഞ്ജുസിന്റെ ഗെയിമിന്റെ മുന്നോട്ടുള്ള പോക്ക് എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചൊരു ഉപദേശം നല്‍കുകയായിരുന്നു റിനോഷ് ചെയ്തത്. റെനീഷയുമായുള്ള ബന്ധത്തെക്കുറിച്ചാണ് റിനോഷ് അഞ്ജുസിനോട് സംസാരിച്ചത്. റെനീഷയോട് തനിക്കുള്ള സ്‌നേഹം നേരത്തെ മോണിംഗ് ആക്ടിവിറ്റിയില്‍ അഞ്ജൂസ് തുറന്ന് പറഞ്ഞിരുന്നു.
തനിക്ക് അഞ്ജൂസിനെ ഇഷ്ടമാണ്. പുറത്ത് തനിക്കൊരു ബന്ധമില്ലായിരുന്നുവെങ്കില്‍ റെനീഷയെ നോക്കുമായിരുന്നു. റെനീഷ തനിക്ക് ആരൊക്കെയാണെന്നും എന്നാല്‍ തന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചിട്ടുള്ളതും റെനീഷയാണ്. തന്റെ അച്ഛനും അമ്മയും കാമുകിയുമൊന്നും തന്നെ ഇത്രത്തോളം വേദനിപ്പിച്ചിട്ടില്ലെന്നും അഞ്ജൂസ് പറഞ്ഞിരുന്നു. തന്റെ സങ്കല്‍പ്പത്തിലെ പെണ്‍കുട്ടിയാണ് റെനീഷ എന്നൊക്കെ അഞ്ജൂസ് റിനോഷിനോടു തുറന്ന് സംസാരിക്കുന്നുണ്ട്.
എന്നാല്‍ നിനക്ക് ഈ ബന്ധം മുന്നോട്ട് കൊണ്ടു പോകണം എന്നുണ്ടെങ്കില്‍, അത് എന്ത് തരത്തിലുള്ള ബന്ധം ആണെങ്കിലും ഇവിടെ നിന്നും പുറത്തു പോയ ശേഷം ആകാം എന്നായിരുന്നു റിനോഷിന്റെ മറുപടി. ഇവിടെ നീ ഇങ്ങനെയാണ് പോകുന്നതെങ്കില്‍ പുറത്തിറങ്ങിയ ശേഷം നിന്റെ പേര് നീ ഉദ്ദേശിക്കുന്നത് പോലെയായിരിക്കില്ലെന്നും റിനോഷ് പറയുന്നു. അടുത്ത ആഴ്ചയോ പിന്നത്തെ ആഴ്ചയോ പുറത്തായാല്‍ നീ പോവുക ഒന്നുമാകാതെയായിരിക്കും. അതിനാല്‍ നീ ഒറ്റയ്ക്ക് കളിക്കണമെന്നും റിനോഷ് അഞ്ജൂസിനോട് പറഞ്ഞു
അവര്‍ അവരുടേതായ ഗെയിം കളിക്കുന്നുണ്ട്.
നീ കളിച്ചു തുടങ്ങിയെങ്കിലും ഇടയ്ക്ക് അവരുടെ വലയില്‍ പെട്ടു പോകുന്നുണ്ട്. അത് മനസിലാക്കി കളിക്കണം. എങ്കില്‍ കുറച്ച് നാള്‍ കൂടി മുന്നോട്ട് പോകാം. ഇത് ഉപദേശമോ നിന്റെ ട്രാക്ക് ഞാന്‍ ക്ലിയര്‍ ആക്കുന്നതായോ കാണണ്ട. എനിക്ക് പറയാനുള്ളത് പറഞ്ഞു എന്നു മാത്രമാണെന്നും റിനോഷ് അഞ്ജൂസിനോടായി പറയുന്നുണ്ട്. നീ ജെനുവിന്‍ ആണെന്ന് തോന്നിയതിനാലാണ് നിന്നോടിത് പറഞ്ഞതെന്നും റിനോഷ് വ്യക്തമാക്കുന്നുണ്ട്.
നേരത്തെ തന്നെ പലവട്ടം അഞ്ജുസും റെനീഷയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. പിന്നീട് സെറീന ഇടപെട്ട് ഇരുവരേയും വീണ്ടും ഒരുമിപ്പിക്കുകയായിരുന്നു. അതേസമയം റിനോഷ് അഞ്ജൂസിനോട് പറഞ്ഞത് പ്രേക്ഷകരുടെ മനസിലുള്ളതാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നേരത്തെ ടാസ്‌കിനിടെ തന്നെ തന്നോടുള്ള അഞ്ജൂസിന്റെ സൗഹൃദത്തെ റെനീഷ ഉപയോഗിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഇതേ തുടര്‍ന്നാണ് അഞ്ജൂസ് റെനീഷയോട് പൊട്ടിത്തെറിച്ചത്. പിന്നീട് ഇരുവരും രമ്യതയിലേക്ക് എത്തുകയായിരുന്നു.
