ബാഹുബലി വില്ലൻ റാണയ്ക്ക് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ; റാണയുടെ പ്രതികരണം
By
ബാഹുബലി വില്ലൻ റാണയ്ക്ക് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ; റാണയുടെ പ്രതികരണം
ബാഹുബലിയിലൂടെ ശ്രദ്ധേയനായ നടനാണ് റാണാ ദഗ്ഗുബാട്ടി.അദ്ദേഹം വൃക്ക മാറ്റിവയ്ക്കൽ ശാസ്ത്ര ക്രിയക്ക് ഒരുങ്ങുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. സിംഗപൂരിലാണ് ശസ്ത്രക്രിയ എന്നായിരുന്നു വാർത്തകൾ .ഇപ്പോള്‍ ഈ വിഷത്തില്‍ പ്രതികരണവുമായി റാണ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തനിക്ക് രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ മാത്രമേ ഉള്ളുവെന്നും പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നുവെന്നും താരം സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.
റാണയ്ക്ക് വൃക്കരോഗമാണെന്നും വൃക്ക മാറ്റിവയ്ക്കാന്‍ ഉടന്‍ തന്നെ അദ്ദഹം വിദേശത്തേക്ക് പോകുന്നുവെന്നുവുള്ള വാര്‍ത്തയില്‍ റാണയുടെ കുടുംബാംഗങ്ങള്‍ ആരും സ്ഥിരീകരണവുമായി വന്നിരുന്നില്ലെങ്കിലും അസുഖത്തിനു തെളിവുകള്‍ ഉള്ളതായി കുടുംബസുഹൃത്തിനെ ഉദ്ധരിച്ചുകൊണ്ട് ചില ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
‘കുടുംബാംഗങ്ങള്‍ ഇതുവരെ ഞങ്ങളോട് ഇക്കാര്യം പറഞ്ഞിട്ടില്ല. പക്ഷെ, റാണയുടെ രോഗത്തിന് ശക്തമായ തെളിവുകള്‍ ഉണ്ട്. അടുത്തയാഴ്ച വൃക്ക മാറ്റിവയ്ക്കുന്നതിനായി റാണ സിംഗപ്പൂരിലേക്കോ അമേരിക്കയിലേക്കോ പോകുമെന്നാണ് അറിഞ്ഞത്. റാണയുടെ അമ്മ ലക്ഷ്മിയാണ് വൃക്ക ദാനം ചെയ്യുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്, എന്നായിരുന്നു കുടുംബ സുഹൃത്തിനെ ഉദ്ധരിച്ച് വന്ന റിപ്പോര്‍ട്ടുകള്‍. നാഗ ചൈതന്യയുടെ അമ്മയും റാണയുടെ അച്ഛന്റെ സഹോദരിയുമായ ലക്ഷ്മിയാണ് റാണയക്ക് വൃക്ക ദാനം ചെയ്യുന്നത് എന്നും നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതോടെയാണ് സംഭവത്തില്‍ വിശദീകരണവുമായി റാണ രംഗത്ത് വന്നത്.
rana duggubati about kidney transplant
