News
ദുബായില്‍ ബേബി ഷവര്‍ ആഘോഷമാക്കി രാം ചരണും ഭാര്യ ഉപാസന കാമിനേനിയും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ദുബായില്‍ ബേബി ഷവര്‍ ആഘോഷമാക്കി രാം ചരണും ഭാര്യ ഉപാസന കാമിനേനിയും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് രാംചരണ്‍. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് താര കുടുംബം. ഇപ്പോഴിതാ, ദുബായില്‍ ബേബി ഷവര്‍ ആഘോഷമാക്കിയിരിക്കുകയാണ് രാം ചരണും ഭാര്യ ഉപാസന കാമിനേനിയും.
ഉപാസനയുടെ സഹോദരികളായ അനുഷ്പാല കാമിനെനിയും സിന്ദൂരി റെഡ്ഢിയും ചേര്‍ന്നാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ബേബി ഷവറില്‍ പങ്കെടുത്തത്.
വൈറ്റ് ഡ്രസ്സില്‍ തിളങ്ങിയ ഇരുവരുടെയും ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുകയാണ്. ഉപാസന തന്നെയാണ് ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
സംരഭകയും അപ്പോളോ ആശുപത്രി ശൃംഖലയുടെ ചെയര്‍മാന്‍ പ്രതാപ് റെഡ്ഡിയുടെ കൊച്ചുമകളുമാണ് ഉപാസന. നിലവിലെ അപ്പോളോ ആശുപത്രിയുടെ വൈസ് ചെയര്‍പേഴ്‌സണായ ഉപാസന നിരവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.
2012 ജൂണ്‍ 14നായിരുന്നു ഉപാസനയുടേയും രാം ചരണിന്റേയും വിവാഹം.
കുഞ്ഞ് പിറക്കാത്തതിനെക്കുറിച്ച് നേരത്തെ ആരാധകരില്‍ നിന്ന് വരെ രാം ചരണിനും ഉപാസനയ്ക്കും ചോദ്യം നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ കുഞ്ഞ് പിറക്കുന്നത് മാത്രമല്ല ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏകെ ഉദ്ദേശമെന്ന് ഉപാസന നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സമൂഹം ആഗ്രഹിച്ചപ്പോഴല്ല, ഞങ്ങള്‍ ആഗ്രഹിച്ച സമയത്ത് അമ്മയാവാന്‍ തീരുമാനിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ട്.
വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷത്തിന് ശേഷമാണ് കുഞ്ഞ് വേണമെന്ന് ഞങ്ങള്‍ തീരുമാനിച്ചത്. ഞങ്ങള്‍ രണ്ട് പേരും ഉയര്‍ച്ചയിലേക്ക് കുതിക്കുന്നതിനാലും കുട്ടികളെ നോക്കാന്‍ സ്വയം പര്യാപ്തരായതിനാലും ഇത് ഉചിതമായ സമയമാണെന്ന് കരുതുന്നു. ഞങ്ങള്‍ പരസ്പരം ആലോചിച്ചെടുത്ത തീരുമാനമായിരുന്നു അത്. സമൂഹത്തില്‍ നിന്നോ, കുടുംബത്തില്‍ നിന്നോ പുറത്തുള്ളവരില്‍ നിന്നോയുള്ള സമ്മര്‍ദ്ദം ഏല്‍ക്കാന്‍ ഞങ്ങള്‍ അനുവദിച്ചില്ല എന്നും ഉപാസന പറഞ്ഞിരുന്നു.
