Malayalam Breaking News
ഗീതാ ഗോവിന്ദം നായികയുടെ വിവാഹം മുടങ്ങിയതില്‍ പ്രതികരിച്ച് കുറിച്ച് പ്രതിശ്രുത വരന്‍
ഗീതാ ഗോവിന്ദം നായികയുടെ വിവാഹം മുടങ്ങിയതില്‍ പ്രതികരിച്ച് കുറിച്ച് പ്രതിശ്രുത വരന്‍
ഗീതാ ഗോവിന്ദം നായികയുടെ വിവാഹം മുടങ്ങിയതില്‍ പ്രതികരിച്ച് കുറിച്ച് പ്രതിശ്രുത വരന്‍
ഗീതാ ഗോവിന്ദം നായിക രശ്മിക മന്ദനയുടെ വിവാഹം മുടങ്ങിയതില്‍ പ്രതികരിച്ച് പ്രതിശ്രുത വരനും കന്നട സംവിധായകനുമായ രക്ഷിത് ഷെട്ടി. രശ്മികയും രക്ഷിത് ഷെട്ടിയും തമ്മിലുള്ള വിവാഹം മുടങ്ങിയെന്ന വാര്‍ത്തകള്‍ ഇതിനോടകം തന്നെ തെന്നിന്ത്യന്‍ വലിയ ചര്‍ച്ചയായിരുന്നു.
ഒരുപാട് അഭ്യുഹങ്ങളാണ് വിവാഹം മുടങ്ങിയതിനെക്കുറിച്ച് പ്രചരിക്കുന്നത്. വിവാഹശേഷം സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് രക്ഷിത് നടിയെ വിലക്കിയെന്നും അതിനാല്‍ ഗീതാഗോവിന്ദം എന്ന ചിത്രത്തിന് ശേഷം തെലുങ്ക് സിനിമയില്‍ തിരക്കേറിയ താരമായ രശ്മിക വിവാഹത്തില്‍ നിന്നും പിന്‍മാറിയതെന്നുമായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് സത്യവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുയാണ് രക്ഷിത്.
അതേസമയം വിവാഹം മുടങ്ങിയെന്ന വാര്‍ത്തയോട് രക്ഷിത് പ്രതികരിച്ചില്ല. പകരം ഇതിനു കാരണമായി ചുണ്ടിക്കാട്ടി ചിലര്‍ നടത്തിയ പ്രചരണങ്ങളെ ശക്തമായി അപലപിച്ചിരിക്കുകയാണ് രക്ഷിത്. ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ച്ച ഒരു കുറിപ്പിലാണ് രക്ഷിത് തന്റെ നിലപാട് വ്യക്തമാക്കിയത്. കുറച്ചു കാലങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു രക്ഷിത്. പ്രതികരിക്കേണ്ട അവസരമാണ് ഇതെന്ന് തോന്നിയതിനാലാണ് ഇപ്പോള്‍ തിരിച്ചുവന്നതെന്നും രക്ഷിത് കുറിച്ചു.
രശ്മികയെ കുറിച്ച് നിങ്ങള്‍ പലതരത്തിലും സംസാരിക്കുന്നുണ്ട്. ആരെയും കുറ്റം പറയാനില്ല. കാരണം എല്ലാവരും അവര്‍ കാണുന്നത് എന്താണോ അത് വിശ്വസിക്കും. മറ്റൊരാളുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കി കാണാതെ എല്ലാ കാര്യങ്ങളിലും നാം നിഗമനത്തില്‍ എത്തും. രശ്മികയെ എനിക്ക് രണ്ട് വര്‍ഷമായി അറിയാം. നിങ്ങള്‍ എല്ലാവരേക്കാളും നന്നായി എനിക്ക് അറിയാം. ഇവിടെ ഒരുപാട് വിഷയങ്ങളുണ്ട്. അതുകൊണ്ട് വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അവരെ വിലയിരുത്തരുത്. അവരെ സമാധാനത്തോടെ ജീവിക്കാന്‍ വിടൂ. ഞാനോ രശ്മികയോ ഈ വിഷയത്തെക്കുറിച്ച് മാധ്യമങ്ങളുമായി സംസാരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പലകാര്യങ്ങളും തെറ്റാണെന്നും രക്ഷിത് വ്യക്തമാക്കി.
അതേസമയം വിവാഹം മുടങ്ങിയെന്ന വാര്‍ത്ത സത്യമാണെന്ന് സ്ഥിരീകരിച്ച് രശ്മികയുടെ അമ്മ സുമന്‍ മന്ദന രംഗത്ത് വന്നിരുന്നു. ഒരു തെലുഗു മാധ്യമത്തോടാണ് അവര്‍ പ്രതികരിച്ചിരിക്കുന്നത്. ഞങ്ങള്‍ ദുഖിതരാണ്. അതേ സമയം ഈ വിഷമത്തില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുകയാണ്. എല്ലാ മനുഷ്യര്‍ക്കും അവരുടെ ജീവിതമാണ് വലുത്. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
2017 ജൂണ്‍ 17 നായിരുന്നു രശ്മികയുടെയും രക്ഷിതിന്റെ വിവാഹനിശ്ചയം. ഈ വര്‍ഷം വിവാഹം നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഇരുവരും വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അന്ന് അതെല്ലാം നിഷേധിച്ച് രശ്മിക രംഗത്തെത്തിയിരുന്നു.
Rakshit Shetty about his wedding with Rashmika
