Connect with us

ചിട്ടി വീണ്ടുമെത്തി…. 2.0 ന്റെ ബ്രഹ്മാണ്ഡ ടീസര്‍ പുറത്ത്….

Malayalam Breaking News

ചിട്ടി വീണ്ടുമെത്തി…. 2.0 ന്റെ ബ്രഹ്മാണ്ഡ ടീസര്‍ പുറത്ത്….

ചിട്ടി വീണ്ടുമെത്തി…. 2.0 ന്റെ ബ്രഹ്മാണ്ഡ ടീസര്‍ പുറത്ത്….

ചിട്ടി വീണ്ടുമെത്തി…. 2.0 ന്റെ ബ്രഹ്മാണ്ഡ ടീസര്‍ പുറത്ത്….

ചിട്ടി റോബോട്ട് ചിത്രത്തിലൂടെ വീണ്ടുമെത്തുന്നു. രജനികാന്ത് ശങ്കര്‍ ബ്രഹ്മാണ്ഡ ചിത്രം 2.0 ന്റെ ബ്രഹ്മാണ്ഡ ടീസര്‍ പുറത്ത്. പ്രേക്ഷകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഗംഭീര വിഷ്വല്‍ ഇഫക്ട്‌സും ആക്ഷന്‍സുമാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഗ്രാഫിക്‌സ് വര്‍ക്കുകള്‍ ഹോളിവുഡ് നിലവാരത്തിലാണ് അണിയിച്ചൊരുക്കുന്നത്. 450 കോടി മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്.

നേരത്തെ 2.0യുടെ ടീസര്‍ സമൂഹമാധ്യമത്തിലൂടെ ചോര്‍ന്നിരുന്നു. ചിത്രത്തിലെ ഫൂട്ടേജിലെ ചില ഭാഗങ്ങളാണ് അജ്ഞാതര്‍ ചോര്‍ത്തി ഇന്റര്‍നെറ്റിലിട്ടത്. ഇത് വൈറലാവുകയും ചെയ്തിരുന്നു എന്നാല്‍ ഇതേ ടീസര്‍ തന്നെയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നതും.

മൊബൈല്‍ ഫോണ്‍ റേഡിയേഷന്റെ പരിണിത ഫലങ്ങളെക്കുറിച്ചാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെന്നാണ് ടീസറില്‍ നിന്നും വ്യക്തമാകുന്നത്. മൊബൈല്‍ ഫോണ്‍ റേഡിയേഷനിലൂടെ മ്യൂട്ടേഷന്‍ സംഭവിക്കുന്ന പക്ഷികളുടെ പരിണാമവും തുടര്‍ന്ന് അവര്‍ അക്രമാരികളായി തീരുകയും ചെയ്യുന്നതാണ് കഥ. മ്യൂട്ടന്റ് ബേഡ് ആയി അക്ഷയ് കുമാറാണ് എത്തുന്നത്. ചിത്രത്തില്‍ വില്ലനായെത്തുന്നതും അക്ഷയ് കുമാര്‍ ആണ്. രജനിക്ക് അക്ഷയ് കുമാര്‍ വില്ലനായി എത്തുന്നു എന്നതാണ് യന്തിരന്‍ 2വിന്റെ പ്രധാന ആകര്‍ഷണ ഘടകം. ഒരു ബോളിവുഡ് സൂപ്പര്‍താരം രജനിക്ക് വില്ലനായി എത്തുന്നത് തന്നെ ആദ്യം.

ദ് വേള്‍ഡ് ഈസ് നോട്ട് ഒണ്‍ളി ഫോര്‍ ഹ്യൂമന്‍സ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ആമി ജാക്‌സണ്‍ ആണ് നായിക. 2010ല്‍ പുറത്തിറങ്ങിയ യന്തിരന്റെ തുടര്‍ച്ചയാണ് 2.0. 2.0ലും രജനി ഡബിള്‍ റോളിലാണ് എത്തുന്നത്. സുധാന്‍ഷു പാണ്ഡെ, ആദില്‍ ഹുസൈന്‍, കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. എ.ആര്‍ റഹ്മാന്റെ പശ്ചാത്തലസംഗീതമാണ് മറ്റൊരു ആകര്‍ഷണം. നിരവ് ഷാ ഛായാഗ്രഹണവും എ ആര്‍ റഹ്മാന്‍ സംഗീതവും നിര്‍വഹിക്കുന്നു. മുത്തുരാജ് ആണ് കലാസംവിധാനം. യന്തിരന്റെ ആദ്യഭാഗത്തില്‍ സാബു സിറില്‍ ആയിരുന്നു ആര്‍ട് ഡയറക്ഷന്‍. ആന്റണിയാണ് എഡിറ്റിങ്. വിഷ്വല്‍ ഇഫക്റ്റ്‌സ് ശ്രീനിവാസ് മോഹന്‍ കൈകാര്യം ചെയ്യും. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിങ്.


ത്രീഡിയില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമയില്‍ ഹോളിവുഡിലെ മികച്ച സാങ്കേതിക വിദഗ്ധരും ഒന്നിക്കുന്നു. ജുറാസിക് പാര്‍ക്, അയണ്‍മാന്‍, അവഞ്ചേഴ്‌സ് തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച അമേരിക്കയിലെ ഏറ്റവും മികച്ച അനിമട്രോണിക്‌സ് കമ്പനിയായ ലെഗസി ഇഫക്റ്റ്‌സ് ആണ് സിനിമക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ച ആക്ഷന്‍ ഡയറ്കടര്‍ കെന്നീ ബേറ്റ്‌സ് ആണ് യന്തിരന്‍ 2വിന്റെ ആക്ഷന്‍ വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്.


നവംബര്‍ 29ന് ചിത്രം തിയറ്ററുകളിലെത്തും. ലോകമൊട്ടാകെ 10,000 സ്‌ക്രീനുകളിലായാണ് ചിത്രം റിലീസിനെത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം ആദ്യദിനം തന്നെ തിയേറ്ററുകളിലെത്തും. ഇന്ത്യന്‍ റിലീസിന് ശേഷമാകും വിദേശ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുകയുള്ളൂ. ഹിന്ദിയില്‍ കരണ്‍ ജോഹറാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

Rajanikanth movie 2.0 teaser

More in Malayalam Breaking News

Trending

Recent

To Top