Connect with us

30 ലക്ഷം കൈപ്പറ്റിയിട്ടും പടം മുഴുവനാക്കാന്‍ നിന്നു തന്നിട്ടില്ല,തന്നെ ഷെയിൻ വഞ്ചിക്കുകയായിരുന്നു;ജോബി ജോര്‍ജ് വാർത്താസമ്മേളനത്തിൽ പറയുന്നത്….

News

30 ലക്ഷം കൈപ്പറ്റിയിട്ടും പടം മുഴുവനാക്കാന്‍ നിന്നു തന്നിട്ടില്ല,തന്നെ ഷെയിൻ വഞ്ചിക്കുകയായിരുന്നു;ജോബി ജോര്‍ജ് വാർത്താസമ്മേളനത്തിൽ പറയുന്നത്….

30 ലക്ഷം കൈപ്പറ്റിയിട്ടും പടം മുഴുവനാക്കാന്‍ നിന്നു തന്നിട്ടില്ല,തന്നെ ഷെയിൻ വഞ്ചിക്കുകയായിരുന്നു;ജോബി ജോര്‍ജ് വാർത്താസമ്മേളനത്തിൽ പറയുന്നത്….

കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഷെയ്ൻ നിഗത്തിന്റെ ഒരു ഫേസ്ബുക്ക് ലൈവായിരുന്നു.തന്നെ പ്രമുഖ നിർമ്മാതാവായ ജോബി ജോര്‍ജ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ഷെയിൻ പറഞ്ഞിരുന്നു.എന്നാൽ ഇപ്പോളിതാ ജോബി ജോര്‍ജ് പത്രസമ്മേളനത്തിൽ പറയുന്നത് മറ്റൊരു വെളിപ്പെടുത്തലാണ്.ഷെയ്‌നിനിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഷെയിന്‍ തന്നെ വഞ്ചിക്കുകയായിരുന്നു എന്നും ജോബി എറണാകുളത്ത് നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്.

30 ലക്ഷം രൂപയാണ് ചിത്രത്തിനായി ഷെയ്ന്‍ ചോദിച്ച പ്രതിഫലമെന്നും പിന്നീട് ചിത്രീകരണം തുടങ്ങിയപ്പോള്‍ അത് 40 ലക്ഷമാക്കിയെന്നും ജോബി പറയുന്നു.ഭീഷണിപ്പെടുത്തുകയല്ല തന്റെ അവസ്ഥ പറയുകയാണുണ്ടായിരുന്നത്. സിനിമയുമായി സഹകരിക്കാതെ പോയാല്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞിരുന്നതായും ജോബി ജോര്‍ജ് മാധ്യമങ്ങളെ അറിയിച്ചു.

‘വെയിലിനായി വായ്പയെടുത്താണ്‌ പൈസ മുടക്കിയത്. 4 കോടി 82 ലക്ഷം ഇതിനകം മുടക്കി. ചിത്രീകരണം ഇനിയും നീണ്ടുപോയാല്‍ സാമ്പത്തികമായി ബാധിക്കും. അതിനാലാണ് നായകനോട് കൂടുതല്‍ സമയം ഈ പടവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടത്. 30 ലക്ഷം കൈപ്പറ്റിയിട്ടും പടം മുഴുവനാക്കാന്‍ നിന്നു തന്നിട്ടില്ല.

വെയിലിന്റെ ഷൂട്ട് തീരുന്നതു വരെ താടിയും മുടിയും വടിക്കരുതെന്ന നിബന്ധന ഉണ്ടായിരുന്നു അതില്‍ ഒപ്പുവച്ച ഷെയ്ന്‍ നിബന്ധന ലംഘിച്ചു, ഇതിന്റെ എഗ്രിമെന്റ് തന്റെ കൈവശമുണ്ട്. ഉറക്കത്തില്‍ മുടി വെട്ടിയത് അറിഞ്ഞില്ലെന്നാണ് ഷെയ്ന്‍ പറയുന്നത്. ‘സ്വന്തം മുടി വെട്ടുന്നതു പോലും അറിയാത്ത വിധം ഷെയിനെ എന്താണ് സ്വാധീനിക്കുന്നതെന്താണെന്നാണ്?
സിനിമ പൂർത്തിയാക്കാതെ ഷെയ്ൻ പോയതിനെതിരേ നേരത്തെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നൽകിയിരുന്നു. ഇക്കാര്യത്തിൽ നിയമ നടപടികളുമായി മുന്നോട്ടുപോകേണ്ട സാഹചര്യമാണ് എന്നാല്‍ ഷെയ്നോട് വ്യക്തിപരമായ വിരോധമൊന്നും ഇല്ല.

ചിത്രത്തിന്‍റെ റിലീസ് ഒക്ടോബർ 16ന് നിശ്ചയിച്ചിരുന്നതാണ്. എന്നാൽ ഷൂട്ടിംഗ് വൈകുന്നതിനാൽ നവംബർ 16-ലേക്ക് മാറ്റി. ഇങ്ങനെ മുന്നോട്ടുപോയാൽ വലിയ സാമ്പത്തിക ബാധ്യതയിലേക്ക് താൻ വീണുപോകും. ഷെയ്ൻ വന്നാൽ 10 ദിവസത്തെ ഷൂട്ടിംഗ് കൊണ്ട് ചിത്രം പൂർത്തിയാക്കാനാകും. എല്ലാവരും സഹകരിച്ച് സിനിമ തീർത്തുതരണമെന്നാണ് അപേക്ഷയെന്നും ഷെയിൻ വ്യക്തമാക്കുന്നു.

producer joby george talks against shane nigam

Continue Reading
You may also like...

More in News

Trending

Recent

To Top