Connect with us

രണ്ടാം പിറന്നാള്‍ ദിനത്തില്‍ മകള്‍ക്ക് പ്രത്യേക പൂജകളും വഴിപാടുകളും നടത്തി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനസും

Bollywood

രണ്ടാം പിറന്നാള്‍ ദിനത്തില്‍ മകള്‍ക്ക് പ്രത്യേക പൂജകളും വഴിപാടുകളും നടത്തി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനസും

രണ്ടാം പിറന്നാള്‍ ദിനത്തില്‍ മകള്‍ക്ക് പ്രത്യേക പൂജകളും വഴിപാടുകളും നടത്തി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനസും

നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മകളുടെ രണ്ടാം പിറന്നാള്‍ ദിനത്തില്‍ പ്രത്യേക പൂജകള്‍ നടത്തിയിരിക്കുകയാണ് പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനസും.

പിറന്നാള്‍ ആഘോഷത്തിന്റെയും പൂജയും പ്രാര്‍ത്ഥനയും നടത്തിയതിന്റെയും ചിത്രങ്ങള്‍ ഇരുവരും സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. നിക്‌ജോനയും പ്രിയങ്ക ചോപ്രയും മകള്‍ മാള്‍ട്ടി മേരിയും പ്രിയങ്കയുടെ മാതാവും ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്നതാണ് ചിത്രങ്ങള്‍.

രണ്ടു വസുകാരിയായ മാള്‍ട്ടി കഴുത്തില്‍ ഹാരമണിഞ്ഞ് നില്‍ക്കുന്നതും ചിത്രങ്ങളില്‍ കാണാവുന്നതാണ്. ലോസാഞ്ചസിലെ ക്ഷേത്രത്തില്‍ വച്ചായിരുന്നു പ്രത്യേക പൂജകള്‍ നടന്നത്. ഞങ്ങളുടെ അത്ഭുതമാണവള്‍, ഇന്നവള്‍ക്ക് 2 വയസ് തികഞ്ഞിരിക്കുന്നെന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് പ്രിയങ്ക കുറിച്ചത്.

ജനുവരി 15നായിരുന്നു മാള്‍ട്ടിക്ക് 2 വയസ് തികഞ്ഞത്. കഴിഞ്ഞ ദിവസം മാള്‍ട്ടിയുടെ പിറന്നാള്‍ ദിനം സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ആഘോഷിക്കുന്ന ചിത്രങ്ങള്‍ നിക്ക് ജോനസ് പങ്കുവച്ചിരുന്നു.

ഈ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറിയത്. പിന്നാലെ നിരവധി പേരാണ് മാള്‍ട്ടിയ്ക്ക് പിറന്നാള്‍ ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നത്.

More in Bollywood

Trending

Recent

To Top