Connect with us

പുതിയ ഉയരങ്ങള്‍ കീഴടക്കി പ്രിയങ്ക; ജോനാസിനൊപ്പം പുത്തന്‍ ചിത്രങ്ങളുമായി താരം

Bollywood

പുതിയ ഉയരങ്ങള്‍ കീഴടക്കി പ്രിയങ്ക; ജോനാസിനൊപ്പം പുത്തന്‍ ചിത്രങ്ങളുമായി താരം

പുതിയ ഉയരങ്ങള്‍ കീഴടക്കി പ്രിയങ്ക; ജോനാസിനൊപ്പം പുത്തന്‍ ചിത്രങ്ങളുമായി താരം

ബഹുമുഖ വ്യക്തിത്വവും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട പ്രതിഭയുമാണ് പ്രിയങ്ക ചോപ്ര ജോനാസ്. ഇന്ത്യന്‍ സിനിമയെ ഇന്നും ഞെട്ടിച്ചുകൊണ്ടിരിക്കുന്ന പ്രതിഭയാണ് പ്രിയങ്ക ചോപ്ര. മിസ് വേള്‍ഡ് പട്ടത്തില്‍ നിന്നാണ് പ്രിയങ്ക ചോപ്ര ഇന്റെര്‍നാഷണല്‍ ഐക്കണാകുന്നതെങ്കിലും പദവികള്‍ക്കപ്പുറം ഇന്ന് പ്രിയങ്ക ചോപ്ര അഭിമാനമാണ്. അഭിനയവും സംഗീതവും തനിക്ക് ഒരുപോലെ വഴങ്ങുമെന്നും തെളിയിക്കുകയാണ് താരമിപ്പോള്‍. എല്ലാ വിമര്‍ശനങ്ങളിലും കളിയാക്കലുകളിലും തളരാതെ മുന്നോട്ടുതന്നെ പോകുകയാണ് താരമിപ്പോള്‍.

2000-ല്‍ ലോക സുന്ദരി പട്ട മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് പ്രിയങ്ക എത്തുന്നത്. വിവാധ രാജ്യങ്ങളുടെ പ്രതിനിധികളെ തന്റെ ബ്രില്യണ്‍സ് കൊണ്ട് നേരിട്ടാണ് താരം ലോക സുന്ദരി പട്ടം നേടിയെടുത്തത്. ലോക സുന്ദരിമാരുടെ തുടക്കം സാധാരണ ഗതിയില്‍ ബോളീവുഡില്‍ നിന്നാകാനാണ് സാധ്യത. എന്നാല്‍ ഇതിനെയും തിരുത്തി 2002-ല്‍ തമിഴ് സിനിമയിലാണ് താരം ആദ്യം അഭിനയിക്കുന്നത്.ബോളീവുഡ് സിനിമ ലോകത്ത് പിന്നീട് പ്രിയങ്കയുടെ യുഗമായിരുന്നു.

2015 മുതല്‍ 2018 വരെ അമേരിക്കന്‍ ടെലിവിഷന്‍ ഷോയായ അലക്‌സ് പാരിഷിന്റെ ഭാഗമായിരുന്നു പ്രിയങ്ക.ട്രാവല്‍ മാഗസിന്റെ കവര്‍ ചിത്രത്തില്‍ പ്രിയങ്ക എത്തിയത് വലിയ വിദങ്ങള്‍ക്ക് കാരണമായിരുന്നു. ഒടുക്കം വിമര്‍ശകര്‍ക്ക് മുന്നില്‍ മാപ്പ് പറയുകയായിരുന്നു താരം.
സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലായിരുന്നു പ്രിയങ്കയ്ക്ക് പാട്ടിലേയ്ക്കും അവസരങ്ങള്‍ ലഭിയ്ക്കുന്നത്. ഇന്റര്‍നാഷണല്‍ ബാന്റിന്റെ ഭാഗംകൂടിയാണ് ഇന്ന് പ്രിയങ്ക.വിവാഹം

2018-ല്‍ അമേരിക്കന്‍ സിംഗറും നടനുമായ നിക്ക് ജോനാസുമായി താരം വിവാഹിതയായി. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. അഭിനയ ജീവിതത്തില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ് താരമിപ്പോള്‍. തന്റെ ഏറ്റവും പുതിയ ഹോളീവുഡ് ചിത്രമായ ലവ് എഗൈനിന്റെ റിലീസ് തിരക്കുകളിലാണ് താരമിപ്പോള്‍.

Continue Reading
You may also like...

More in Bollywood

Trending

Recent

To Top