Connect with us

ഞാൻ നിങ്ങളെ സല്യൂട്ട് ചെയ്യുന്നു,പാര്‍വതിയെപ്പോലൊരു അഭിനേത്രിയെ കിട്ടിയത് ഞങ്ങളുടെ അഭിമാനമാണ് ;ഉയരെയുടെ ചിത്രം പങ്കുവച്ചുകൊണ്ട് പ്രിയ വാരിയർ

Malayalam Breaking News

മനു അശോകന്റെ സംവിധാനത്തിൽ പല്ലവിയായി പാര്വതിയെത്തിയ ചിത്രം ഉയരെ വളരെ മികച്ച പരാതികരണങ്ങളുമായി തീയേറ്ററുകൾ കീഴടക്കുകയാണ്. പല്ലവിയായി എത്തി അതിഗംഭീര പ്രകടനം നടത്തിയ പാര്‍വതിക്ക് ആശംസയറിയിച്ച്‌ രാഷ്ട്രീയ, സാമൂഹിക, സിനിമാ രംഗങ്ങളിലുള്ള നിരവധിപ്പോര്‍ എത്തിക്കഴിഞ്ഞു. ഇപ്പോഴിതാ കണ്ണിറുക്കലിലൂടെ ലോകം മുഴുവൻ ശ്രദ്ധ നേടിയ പ്രിയയും പാർവതിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്.

പാര്‍വതിയെപ്പോലൊരു അഭിനേത്രിയെ കിട്ടിയത് ഞങ്ങളുടെ അഭിമാനമാണെന്ന് പറഞ്ഞ പ്രിയ ഐ സല്യൂട്ട് യൂ പാര്‍വതി ചേച്ചി എന്ന് കുറിച്ചു. ഇതിന് മറുപടിയായി പ്രിയയ്ക്ക് നന്ദിയറിയിച്ച്‌ പാര്‍വതിയും എത്തി. ഇത്തരത്തില്‍ ഒരു ചിത്രം സമ്മാനിച്ചതിന് സംവിധായകന്‍ മനു അശോകിനും നടന്മാരായ ആസിഫ് അലിക്കും ടൊവിനോയ്ക്കും പ്രിയ നന്ദി പറഞ്ഞിട്ടുണ്ട്.

നോട്ടുബുക്ക്,ഹൗ ഓൾഡ് ആർ യു തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയ് യുമാണ് ഉയരെയുടെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. പാർവതിയെക്കൂടാതെ ആസിഫ് അലി,ടോവിനോ തോമസ് ,സിദ്ധിഖ്,അനാർക്കലി മരയ്ക്കാർ എന്നിവരും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ്.

priya varier instagram post about uyare and parvathi

More in Malayalam Breaking News

Trending

Recent

To Top