Connect with us

ആ ചിത്രം ക്ലാസിക് ഹൊറര്‍ സിനിമയുടെ ഏറ്റവും മികച്ച ഉദാഹരണം; പൃഥ്വിരാജ്

Actor

ആ ചിത്രം ക്ലാസിക് ഹൊറര്‍ സിനിമയുടെ ഏറ്റവും മികച്ച ഉദാഹരണം; പൃഥ്വിരാജ്

ആ ചിത്രം ക്ലാസിക് ഹൊറര്‍ സിനിമയുടെ ഏറ്റവും മികച്ച ഉദാഹരണം; പൃഥ്വിരാജ്

പൃഥ്വിരാജിനെ പ്രധാന കഥാപാത്രമാക്കി ജെയ് കെ എന്ന ജയകൃഷ്ണന്‍ സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘എസ്ര’. പ്രിയ ആനന്ദ്, ടൊവിനോ തോമസ്, സുദേവ് നായര്‍ എന്നിവരായിരുന്നു ചിത്രത്തില്‍ മറ്റ് താരങ്ങള്‍. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്.

എസ്ര എന്ന ചിത്രം ക്ലാസിക് ഹൊറര്‍ സിനിമയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് എന്നാണ് പൃഥ്വിരാജ് പറയുന്നത്. തിരക്കഥയിലെ ഫ്‌ലാഷ്ബാക്കിലെ ജൂത പശ്ചാത്തലം ആണ് തന്നെ എക്‌സൈറ്റ് ചെയ്യിപ്പിച്ചത് എന്നാണ് പൃഥ്വിരാജ് പറയുന്നത്.

‘ക്ലാസിക് ഹൊറര്‍ സിനിമയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് എസ്ര. നവ ദമ്പതികള്‍ കൊച്ചിയിലേക്ക് വരുന്നു. കൊച്ചിയില്‍ അത്രയും വീടുണ്ടായിരുന്നിട്ടും ഫോര്‍ട്ട് കൊച്ചിയിലെ പഴയ ബംഗ്ലാവില്‍ വന്ന് അവര്‍ താമസിക്കുന്നു. 20000 സ്‌ക്വയര്‍ ഫീറ്റ് വരുന്ന ബംഗ്ലാവില്‍ അവര്‍ രണ്ട് പേരും മാത്രമേയുള്ളൂ. അതാണെങ്കില്‍ ഒരു സിനഗോഗിനടുത്താണ്. നായിക ഷോപ്പിങ്ങിന് പോകുമ്പോള്‍ സാധാരണ കടയിലൊന്നും പോകാതെ ഒരു ആന്റിക് ഷോപ്പില്‍ പോകുന്നു.

അതില്‍ തന്നെ വിചിത്രമായ ഫര്‍ണീച്ചറുകള്‍ വാങ്ങുന്നു. ക്ലീഷേയായ ആ ക്ലാസിക് ഹൊറര്‍ സിനിമയില്‍ ശരിക്കും വര്‍ക്കായത് ഫ്‌ളാഷ് ബാക്ക് സ്‌റ്റോറിയാണ്. ഫ്‌ളാഷ് ബാക്കിലെ ലവ് സ്‌റ്റോറിയും ജൂത പശ്ചാത്തലവും വളരെ പുതുമയുള്ളതായിരുന്നു. ഈ സിനിമ തീര്‍ച്ചയായും ചെയ്യണമെന്ന് എനിക്ക് തോന്നി.

സംവിധായകന്‍ ജയകൃഷ്ണനാണ് അതിന്റെ ഫുള്‍മാര്‍ക്ക്. പിന്നെ ആ സിനിമക്ക് ഒരു പുതിയ ഭാഷ നല്‍കിയ സിനിമാറ്റോഗ്രാഫര്‍ സുജിത്തിനും. ഈ സിനിമ വര്‍ക്കാവുമെന്ന് ഞാന്‍ പറഞ്ഞു. നിര്‍മാതാക്കളായ ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ് അത് വിശ്വസിച്ചു.’ എന്നാണ് ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞത്.

More in Actor

Trending

Recent

To Top