Connect with us

നാഷണല്‍ ക്രിയേറ്റേഴ്‌സ് അവാര്‍ഡുകള്‍ സമ്മാനിച്ച് പ്രധാനമന്ത്രി

News

നാഷണല്‍ ക്രിയേറ്റേഴ്‌സ് അവാര്‍ഡുകള്‍ സമ്മാനിച്ച് പ്രധാനമന്ത്രി

നാഷണല്‍ ക്രിയേറ്റേഴ്‌സ് അവാര്‍ഡുകള്‍ സമ്മാനിച്ച് പ്രധാനമന്ത്രി

നാഷണല്‍ ക്രിയേറ്റേഴ്‌സ് അവാര്‍ഡുകള്‍ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യതലസ്ഥാനത്തെ ഭാരത് മണ്ഡപത്തില്‍ വച്ചായിരുന്നു പുരസ്‌കാര വിതരണം. മികച്ച സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സിന് ആദ്യമായാണ് ദേശീയ തലത്തില്‍ അംഗീകാരം നല്‍കുന്നത്. 20 കാറ്റഗറികളിലായാണ് പുരസ്‌കാരം സമ്മാനിച്ചത്.

ബെസ്റ്റ് സ്‌റ്റോറി ടെല്ലര്‍, സെലിബ്രിറ്റി ക്രിയേറ്റര്‍, ഗ്രീന്‍ ചാമ്പ്യന്‍, ബെസ്റ്റ് ക്രിയേറ്റര്‍ ഫോര്‍ സോഷ്യല്‍ ചേഞ്ച്, മോസ്റ്റ് ഇംപാക്ട്ഫുള്‍ അഗ്രി ക്രിയേറ്റര്‍, കള്‍ച്ചറല്‍ അംബാസിഡര്‍, ബെസ്റ്റ് ട്രാവല്‍ ക്രിയേറ്റര്‍, സ്വച്ഛ അംബാസിഡര്‍, ന്യൂ ഇന്ത്യ ചാമ്പ്യന്‍, ടെക്ക് ക്രിയേറ്റര്‍, ഹെറിറ്റേജ് ഫാഷന്‍, മോസ്റ്റ് ക്രിയേറ്റീവ് ക്രിയേറ്റര്‍, ബെസ്റ്റ് ക്രിയേറ്റര്‍ ഇന്‍ ഫുഡ് കാറ്റഗറി, ഇന്‍ര്‍നാഷണല്‍ ക്രിയേറ്റര്‍, ബെസ്റ്റ് ക്രിയേറ്റര്‍ ഇന്‍ എജ്യുക്കേഷന്‍ തുടങ്ങിയ കാറ്റഗറികളില്‍ പുരസ്‌കാരം വിതരണം ചെയ്തു.

സമൂഹത്തിന് പ്രചോദനം നല്‍കുന്ന വിധത്തില്‍ ഉള്ളടക്കം തയ്യാറാക്കി അവതരിപ്പിക്കുന്ന ഏറ്റവും മികച്ച ക്രിയേറ്റര്‍മാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനാണ് പുരസ്‌കാരമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

പുരസ്കാരം നേടിയവർ:

  1. Best Creator in Food Category award – കബിത സിം​ഗ്
  2. Most Creative Creator-Male award – ആർജെ റൗണ Most Creative Creator – Female award ശ്രദ്ധ
  3. Best Micro Creator award – അരിദാമൻ
  4. Best Creator in Gaming Category – നിശ്ചയ്
  5. Best Health and Fitness Creator award – അങ്കിത് ബയാൻപുരിയ
  6. Celebrity Creator of the Year award – അമൻ ​ഗുപ്ത
  7. Best Nano Creator award – പീയൂഷ് പുരോ​ഹിത്
  8. Best Creator in Education Category – നമൻ ദേശ്മുഖ്
  9. Heritage Fashion Icon Award – ജാൻവി സിം​ഗ്
  10. Swachhta Ambassador Award – മൽഹർ കലംബേ
  11. Best Creator in Tech Category award – ​ഗൗര്വ ചൗധരി
  12. Favourite Travel Creator award – കാമിയാ ജാനി
  13. Best International Creator- ഡ്ര്യൂ ഹിക്സ്
  14. Cultural Ambassador- മൈഥിലി ഠാക്കൂർ
  15. Best Creator for Social Change – ജയ കിഷോരി
  16. Favourite Green Champion award – പങ്കിത് പാണ്ഡേ
  17. Disruptor of the Year award – രൺവീർ അലബാദിയ
  18. Best storyteller award – കീർത്തിക ​ഗോവിന്ദസാമി

More in News

Trending

Recent

To Top