Connect with us

എപ്പോഴാണ് ഫെമിനിസ്റ്റ് ആണെന്ന് തിരിച്ചറിഞ്ഞത്; മറുപടിയുമായി പാര്‍വതി തിരുവോത്ത്

Malayalam

എപ്പോഴാണ് ഫെമിനിസ്റ്റ് ആണെന്ന് തിരിച്ചറിഞ്ഞത്; മറുപടിയുമായി പാര്‍വതി തിരുവോത്ത്

എപ്പോഴാണ് ഫെമിനിസ്റ്റ് ആണെന്ന് തിരിച്ചറിഞ്ഞത്; മറുപടിയുമായി പാര്‍വതി തിരുവോത്ത്

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് പാര്‍വതി തിരുവോത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ പാര്‍വതിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോല്‍ മലയാള സിനിമയില്‍ മുന്നത്തപ്പോലെ അത്ര സജീവമല്ലെങ്കിലും മലയാളത്തിലും മറ്റ് ഭാഷകളിലും പാര്‍വതിയുടെ ഒന്നിലേറെ പ്രൊജക്ടുകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. തുടരത്തുടരെ സിനിമകള്‍ ചെയ്തുകൊണ്ടിരുന്ന പാര്‍വതിയ്ക്ക് പൊടുന്നനെ സിനിമകള്‍ കുറഞ്ഞത് നടിയുടെ നിലപാടുകളും അഭിപ്രായങ്ങളുമാണെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും പറയുന്നത്. പ്രതിഷേധങ്ങള്‍ അറിയിച്ചതിന്റെ പേരില്‍ തനിക്ക് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് പാര്‍വതി നേരത്തെ തുറന്ന് പറഞ്ഞിട്ടുമുണ്ട്.

സിനിമാ രംഗത്തെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം സംസാരിക്കുന്ന പാര്‍വതി ഡബ്ല്യുസിസി സംഘടനയിലെ അംഗവുമാണ്. ഫെമിനിസ്റ്റ് ആണെന്ന് എല്ലായിടത്തും ആവര്‍ത്തിക്കുന്ന പാര്‍വതി അഭിമുഖങ്ങളിലെല്ലാം തന്റെ ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കുടുംബത്തെക്കുറിച്ചും പഠന കാലത്തെ അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് പാര്‍വതി. ധന്യ വര്‍മയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

എന്റെ അച്ഛനും അമ്മയും ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ തുല്യ പങ്കാളികളാണ്. ഞാന്‍ കണ്ട ആദ്യ ഫെമിനിസ്റ്റ് പുരുഷന്‍ എന്റെ അച്ഛനാണ്. അച്ഛനും അമ്മയും എല്ലാ ജോലികളും ഒരുമിച്ചാണ് ചെയ്യുന്നത്. അമ്മ മെയിന്‍ അഡ്മിനാണ്. അമ്മ കുടുംബത്തിലെ സിഇഒയാണ്. ആ പദവി അര്‍ഹിക്കുന്ന സ്ഥലത്താണ് ഉള്ളതെന്ന ധാരണ അച്ഛനുണ്ടായിരുന്നു.

പണ്ട് മുതലേ വീട്ടില്‍ ഭക്ഷണം ഉണ്ടാക്കുകയാണെങ്കില്‍ ചപ്പാത്തി കുഴയ്ക്കുന്നത് അച്ഛനായിരിക്കും. അമ്മയായിരിക്കും പരത്തുന്നത്. അമ്മ പാത്രം കഴുകുമ്പോള്‍ തുടച്ച് വെക്കുന്നത് അച്ഛനായിരിക്കും. അവരെപ്പോഴും ഒരുമിച്ചായിരുന്നു. പൈസയില്ലാത്ത സമയത്ത് പൈസ ഇത്രയും കുറവുണ്ട്, ഇത് നമുക്ക് വാങ്ങിക്കാന്‍ പറ്റില്ലെന്ന് ഞങ്ങളോട് അവര്‍ പറഞ്ഞിട്ടുണ്ട്. തനിക്കും ഏട്ടനും ആ മിഡില്‍ ക്ലാസ് അപ് ബ്രിങ്ങിങ്ങിന്റെ ബോധ്യമുണ്ടെന്നും പാര്‍വതി തിരുവോത്ത് ചൂണ്ടിക്കാട്ടി.

എപ്പോഴാണ് ഫെമിനിസ്റ്റ് ആണെന്ന് തിരിച്ചറിഞ്ഞതെന്ന ചോദ്യത്തിനും പാര്‍വതി മറുപടി നല്‍കി. താനെപ്പോഴും ഫെമിനിസ്റ്റ് ആയിരുന്നെന്ന് പാര്‍വതി പറയുന്നു. എപ്പോഴും ചോദ്യം ചോദിക്കുകയും തിരിച്ചടി കിട്ടുകയും വീണ്ടും തിരിച്ച് വരികയും ചെയ്യുമായിരുന്നു. ആക്ഷനബിളായ കാര്യങ്ങള്‍ വന്നപ്പോഴാണ് ഫെമിനിസ്റ്റ് ആണെന്ന് എനിക്ക് തന്നെ മനസിലായത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ വീഗാലാന്റില്‍ ട്രിപ്പിന് പോയി.

ഒരു പയ്യന്‍ എന്റെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്തു. കുറെ ഫോട്ടോകള്‍ എടുത്ത് മോര്‍ഫ് ചെയ്ത് ക്ലാസിലൊക്കെ കൊടുത്തു. പാര്‍വതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ എന്ന് പറഞ്ഞ് സ്‌കൂളില്‍ പ്രശ്‌നമായി. ഒരു കല്യാണ പെണ്ണിന്റെ മുഖത്തേക്ക് എന്റെ മുഖം മാറ്റിയതാണ്. ന്യൂഡ് ഫോട്ടോകള്‍ ഒന്നുമല്ല. ആ പയ്യനെയും കൊണ്ട് വൈസ് പ്രിന്‍സിപ്പലിനടുത്ത് പോയപ്പോള്‍ നിങ്ങളെ രണ്ട് പേരെയും സസ്‌പെന്റ് ചെയ്യണമെന്നാണ് പറഞ്ഞത്.

എന്തിനാണ് ഫോട്ടോ എടുക്കാന്‍ അവനെ അനുവദിച്ചതെന്ന് ചോദിച്ചു. ഞാന്‍ ജീവിക്കുക മാത്രമാണ് ചെയ്തത് ടീച്ചര്‍മാരുണ്ടായിരുന്നു എന്ന് ഞാന്‍ പറഞ്ഞു. പിന്നീട് ആ പയ്യനുമായി വഴക്ക് നടന്നു. എനിക്ക് വാണിംഗ് കിട്ടുകയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. നമ്മള്‍ക്ക് വേണ്ടി പ്രതികരിക്കേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ട് ഇപ്പോഴാണ് മനസിലാകുന്നത്.

ചെറുപ്പത്തില്‍ അങ്ങനെല്ലായിരുന്നെന്നും പാര്‍വതി വ്യക്തമാക്കി. വണ്ടര്‍ വുമണ്‍ ആണ് മലയാളത്തില്‍ പാര്‍വതിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. തമിഴില്‍ തങ്കലാന്‍ എന്ന സിനിമ റിലീസ് ചെയ്യാനുണ്ട്. വിക്രം നായകനായെത്തുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് പാ രഞ്ജിത്താണ്. ഗംഗമ്മാള്‍ എന്ന കഥാപാത്രത്തെയാണ് പാര്‍വതി ഇതില്‍ അവതരിപ്പിക്കുന്നത്.

കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ ഗംഗമ്മാളായി ഓരോ ദിവസവും ഷൂട്ടിന് ചെല്ലുമ്പോള്‍ എന്നെ സംബന്ധിച്ച് ലോകം നിശ്ചലമാണ്. ഈ സ്ത്രീയോട് കാണിക്കേണ്ട ബഹുമാനം കൊടുത്ത് പൂര്‍ണ നീതി നല്‍കി പെര്‍ഫോം ചെയ്യുക എന്നത് മാത്രമാണ് എന്റെ ഫോക്കസ് ആയത്. ഗംഗമ്മാള്‍ എന്ന കഥാപാത്രം ഒരമ്മയാണ്. ഞാന്‍ അമ്മയല്ല. ഡോഗ് മം ആണെന്ന് പറയാം. പക്ഷെ മനുഷ്യക്കുഞ്ഞിന്റെ അമ്മയല്ല. രഞ്ജിത്തിന്റെ ആദ്യത്തെ ലൈന്‍ ഗംഗമ്മാള്‍ അമ്മയാണ്. എങ്ങനെയാണ് അതെടുക്കേണ്ടതെന്നത് നിങ്ങള്‍ക്ക് വിട്ടിരിക്കുന്നു.

കാരണം അത് രഞ്ജിത്തിന്റെ വെര്‍ഷനായ അമ്മയല്ല. സ്‌ക്രിപ്റ്റില്‍ കാണിക്കുന്ന അമ്മയെ എടുത്ത് വെച്ചത് പോലുള്ള കാര്‍ബണ്‍ കോപ്പിയുമല്ല. അമ്മയ്ക്ക് എന്തൊക്കെ അര്‍ത്ഥങ്ങള്‍ ഉണ്ട് എന്നതിലേക്ക് പോയി. സ്ത്രീ ഒരു അമ്മയാകുമ്പോഴാണ് പൂര്‍ണയാകുന്നത് എന്ന് ചിലര്‍ പറയും. ചിലര്‍ ചൈല്‍ഡ് ഫ്രീ ആണ് കംഫര്‍ട്ടബിള്‍ എന്ന് പറയും. ഇതിനെല്ലാമുപരി ഒരു അമ്മയെന്നതും പാരന്റ് എന്നതും ഒരു സ്‌റ്റേറ്റ് ഓഫ് മൈന്‍ഡ് ആണ്. അതാണ് തങ്കലാലിനെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തനിക്ക് പ്രചോദനമായതെന്നും പാര്‍വതി വ്യക്തമാക്കി.

More in Malayalam

Trending

Recent

To Top