Connect with us

‘വിവാഹ വാർത്തയറിഞ്ഞതും പലരും പറഞ്ഞു “മൂന്നു മാസം കൊണ്ട് എങ്ങനെ പരസ്പരം മനസ്സിലാക്കാൻ കഴിയും.. നോക്കിക്കോ ഇത് അധികകാലം പോകില്ല ; പാർവതി

serial

‘വിവാഹ വാർത്തയറിഞ്ഞതും പലരും പറഞ്ഞു “മൂന്നു മാസം കൊണ്ട് എങ്ങനെ പരസ്പരം മനസ്സിലാക്കാൻ കഴിയും.. നോക്കിക്കോ ഇത് അധികകാലം പോകില്ല ; പാർവതി

‘വിവാഹ വാർത്തയറിഞ്ഞതും പലരും പറഞ്ഞു “മൂന്നു മാസം കൊണ്ട് എങ്ങനെ പരസ്പരം മനസ്സിലാക്കാൻ കഴിയും.. നോക്കിക്കോ ഇത് അധികകാലം പോകില്ല ; പാർവതി

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരങ്ങളിലൊരാളാണ് പാര്‍വതി വിജയ്. കുടുംബവിളക്കില്‍ ശീതള്‍ എന്ന കഥാപാത്രത്തെയായിരുന്നു പാര്‍വതി അവതരിപ്പിച്ചത്. പരമ്പര മുന്നേറുന്നതിനിടയിലായിരുന്നു പാര്‍വതി വിവാഹിതയായത്. വിവാഹത്തോടെയായി അഭിനയത്തില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു താരം. അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയിലൂടെയായി പാര്‍വതിയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയുന്നുണ്ട്.

കുടുംബവിളക്കിൽ അഭിനയിക്കുമ്പോഴാണ് പാർവതി വിവാഹിതയാകുന്നത്. അരുൺ ആണ് ഭർത്താവ്. കുടുംബവിളക്കിൽ അഭിനയിക്കുന്നതിന് ഇടയിലാണ് പാർവതി അരുണിനെ കാണുന്നതും പരിചയപ്പെടുന്നതും. വെറും മൂന്നു മാസത്തെ പ്രണയത്തിനിടയിൽ ഇവർ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. ലോക്ക്ഡൗൺ സമയമായതിനാൽ വളരെ ലളിതമായിട്ടായിരുന്നു ചടങ്ങ്. ഇപ്പോൾ ഇവർക്കൊരു മകളുമുണ്ട്. യാമി എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്.

വിവാഹത്തെ തുടർന്ന് കുടുംബത്തിൽ നിന്നും അൽപ്പം എതിർപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും യാമിയുടെ വരവോടെ അതെല്ലാം കലങ്ങി തെളിയുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ പാർവതി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, വനിതയ്ക്കു നൽകിയ പുതിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് പാർവതി. .

തങ്ങളുടെ പെട്ടെന്ന് ഉള്ള തീരുമാനം തന്നെ ആയിരുന്നുവെന്നും എന്നാൽ അതിന് പിന്നാലെ വന്ന കമന്റുകൾ ഇത് അധികം നാൾ പോകില്ല എന്നൊക്കെ ആയിരുന്നുവെന്നും പാർവതി പറയുന്നു. ‘വിവാഹ വാർത്തയറിഞ്ഞതും പലരും പറഞ്ഞു “മൂന്നു മാസം കൊണ്ട് എങ്ങനെ പരസ്പരം മനസ്സിലാക്കാൻ കഴിയും.. നോക്കിക്കോ ഇത് അധികകാലം പോകില്ല” എന്നൊക്കെ. പെട്ടെന്നെടുത്ത തീരുമാനമായിരുന്നു അത്. ഇപ്പോൾ ചിന്തിക്കുമ്പോൾ അതിശയം തോന്നുന്നുണ്ട്. എന്നാൽ പലരുടെയും കമന്റുകൾ ഞങ്ങളെ വിഷമിപ്പിച്ചു,’ പാർവതി പറഞ്ഞു.

മൂന്നു വർഷം പ്രണയിച്ചവരും 30 വർഷം പ്രണയിച്ചവരുമൊക്കെ തല്ലിപ്പിരിയുന്നുണ്ടല്ലോ. അപ്പോൾ മൂന്നു മാസം എന്നതു പ്രണയത്തിൽ ഒരു ഘടകമേയല്ല. പരസ്പരം സ്നേഹിക്കുക വിശ്വസിക്കുക എന്നതാണു പ്രധാനമെന്നും നടി കൂട്ടിച്ചേർത്തു. വിവാഹം കഴിഞ്ഞ ഉടൻ തന്നെ കുഞ്ഞു വേണമെന്ന് തങ്ങൾ തീരുമാനിച്ചത് ആയിരുന്നെന്നും പാർവതി വ്യക്തമാക്കി.

വിവാഹശേഷം ബ്രേക്ക് എടുക്കണമെന്ന് കരുതിയിരുന്നതാണ്. ഇടയ്ക്കു വന്ന അവസരങ്ങൾ സ്വീകരിച്ചില്ല. കുഞ്ഞു ജനിച്ച ശേഷം മോളുടെ കാര്യത്തിൽ മാത്രമായി ശ്രദ്ധ. ഒരു വയസ്സു വരെ കുഞ്ഞിനൊപ്പം കഴിയണമെന്നു തീരുമാനിച്ചിരുന്നു. എങ്കിലും ഇടയ്ക്ക് അഭിനയവും അതിന്റെ തിരക്കുകളുമൊക്കെ മിസ് ചെയ്യുന്നുണ്ടായിരുന്നു. തിരിച്ചു വരാം എന്നാണ് ഇപ്പോൾ ആലോചിക്കുന്നത്. എന്നാൽ അവളെക്കൂടി ഒപ്പം കൂട്ടാനാകുന്ന അവസരങ്ങൾ മാത്രം മതി എന്നാണ് തീരുമാനമെന്നും താരം പറഞ്ഞു. അടുത്തിടെയാണ് മകളുടെ ഒന്നാം പിറന്നാൾ ആഘോഷിച്ചത്.

കുഞ്ഞ് ആദ്യമായി അമ്മ എന്ന് വിളിച്ചപ്പോഴുണ്ടായ അനുഭവവും പാർവതി പങ്കുവച്ചു. അമ്മ എന്നു വിളിക്കുന്നതു കേൾക്കുക പ്രത്യേക അനുഭവമാണെന്നു പലരും പറഞ്ഞിട്ടുണ്ടെങ്കിലും അനുഭവിച്ചപ്പോഴാണ് അതു പൂർണമായും മനസ്സിലായത്. കണ്ണു നിറഞ്ഞു പോയെന്നാണ്‌ നടി പറഞ്ഞത്.

ആദ്യമൊക്കെ താരാട്ടു പാടി അവളെ ഉറക്കാനൊക്കെ എനിക്കു മടിയായിരുന്നു ഫോണിൽ പാട്ടിട്ടു കൊടുക്കുകയായിരുന്നു. ഒരു ദിവസം ഞാൻ പാടിക്കൊടുത്തു. അവൾക്കത് ഇഷ്ടപ്പെട്ടു. ഇപ്പോൾ സ്ഥിരമായി പാടിക്കൊടുക്കാറുണ്ട്. ഉറങ്ങാനായാലും ഭക്ഷണം കഴിക്കാനായാലും ഞാൻ ഒപ്പം വേണമെന്നു യാമിക്ക് നിർബന്ധമാണെന്നും പാർവതി പറഞ്ഞു.

അമ്മയെ ആണ് ഞാനും ചേച്ചിയും എല്ലാ കാര്യങ്ങളിലും റോൾ മോഡൽ ആക്കുന്നത്. അത്രയേറെ ജീവിതാനുഭവങ്ങൾ ഉള്ള ആളാണ്. മോളുടെ കാര്യങ്ങൾ തീരുമാനിക്കുമ്പോഴാണെങ്കിലും അമ്മ ഞങ്ങളെ നോക്കിയിരുന്ന രീതികളൊക്കെ മാതൃകയാക്കാറുണ്ട്. സംശയമുള്ള കാര്യങ്ങൾ കൃത്യമായി പറഞ്ഞു തരും. അങ്ങനെ ഓരോ കാര്യങ്ങളിലും അമ്മ ഒപ്പമുണ്ടെന്നുള്ളതാണ് ധൈര്യമെന്നും പാർവതി പറഞ്ഞു.

അതേസമയം, കുഞ്ഞ് ജനിച്ച് അധികം വൈകാതെ പാർവതിയുടെ സഹോദരി മൃദുല അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു. മഴവിൽ മനോരമയിൽ സംപ്രേഷണം റാണി രാജ എന്ന പരമ്പരയിലാണ് മൃദുല അഭിനയിക്കുന്നത്. ഗംഭീര തിരിച്ചുവരവാണ് മൃദുലയ്ക്ക് ലഭിച്ചത്.

More in serial

Trending