Malayalam
എയ്റ്റ് പാക്ക് ലുക്കിലുള്ള സ്റ്റൈലൻ ഫോട്ടോ പങ്കിട്ട് ഹൃത്വിക്ക് റോഷൻ; കമന്റുമായി ആരാധകർ
എയ്റ്റ് പാക്ക് ലുക്കിലുള്ള സ്റ്റൈലൻ ഫോട്ടോ പങ്കിട്ട് ഹൃത്വിക്ക് റോഷൻ; കമന്റുമായി ആരാധകർ
ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഹൃത്വിക് റോഷന്‍. പ്രായം കൂടും തോറും ഹൃത്വിക്കിന്റെ ലുക്കും അഭിനയ മികവും മെച്ചപ്പെടുകയല്ലാതെ കുറയുന്നില്ല. ഹൃത്വിക് റോഷന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലായി മാറാറുണ്ട്
എയ്റ്റ് പാക്ക് ലുക്കിലുള്ള സ്റ്റൈലൻ ഫോട്ടോ ഹൃത്വിക് റോഷൻ പങ്കുവെച്ചതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. നിരവധി പേരാണ് കമന്റുമായി എത്തുന്നത്
ഹൃത്വിക് റോഷൻ നായകനാകുന്ന പുതിയ ചിത്രം ‘ഫൈറ്റര്‍’ അടുത്തിടെ തുടങ്ങിയിരുന്നു. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രത്തിന്റെ സംവിധായകൻ. ദീപിക പദുക്കോണ്‍ ആണ് നായിക. എയര്‍ഫോഴ്‍സ് പൈലറ്റുമാരായിട്ടാണ് ചിത്രത്തില്‍ ഹൃത്വിക് റോഷനും ദീപിക പദുക്കോണും അഭിനയിക്കുക.
ഹൃത്വിക് റോഷന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘വിക്രം വേദ’യാണ്. തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ച ‘വിക്രം വേദ’യുടെ അതേ പേരിലുള്ള ഹിന്ദി റീമേക്കിലാണ് ഇത്. പുഷ്‍കര്‍- ഗായത്രി ദമ്പതിമാര്‍ തന്നെ സംവിധാനം ചെയ്‍ത ചിത്രത്തിന്റെ ഹിന്ദി തിരക്കഥ എഴുതിയിരിക്കുന്നത്. ഭുഷൻ കുമാര്‍, കൃഷൻ കുമാര്‍, എസ് ശശികാന്ത് എന്നിവരാണ് നിര്‍മാതാക്കള്‍.
