News
നിര്‍മ്മാതാവുമായി പൊരിഞ്ഞയടി; കാരണം കേട്ടവർ ഞെട്ടി… പ്രതികരണവുമായി ബൈജു
നിര്‍മ്മാതാവുമായി പൊരിഞ്ഞയടി; കാരണം കേട്ടവർ ഞെട്ടി… പ്രതികരണവുമായി ബൈജു
നടന്മാരായ ജോജുവും ടൊവിനോയും പ്രതിഫല വിഷയത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അനുകൂല നിലപാട് കൈക്കൊണ്ടതിന് പിന്നാലെ നടൻ ബൈജു സന്തോഷ് പ്രതിഫലം കുറയ്ക്കാൻ തയ്യാറാകുന്നില്ലെന്ന പരാതിയുമായി നിർമാതാവ് രംഗത്തെത്തിയിരുന്നു . ബൈജു അഭിനയിച്ച മരട് 357 എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് പരാതിയുമായി തന്റെ സംഘടനയെ സമീപിച്ചത്. തന്റെ പ്രതിഫലം 20 ലക്ഷം രൂപ ആണെന്നും ഈ തുക കുറയ്ക്കാന്‍ തയ്യാറല്ലന്നും ബൈജു പറഞ്ഞെന്നാണ് ആരോപണം. ബൈജുവുമായി എട്ട് ലക്ഷം രൂപയുടെ എഗ്രിമെന്റാണുളളത് എന്നാണ് നിർമാതാവിന്റെ വെളിപ്പെടുത്തല്‍.
ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ബൈജു എത്തിയിരിക്കുന്നു. എട്ട് ലക്ഷത്തിന്റേതാണ് കരാര്‍ എന്നത് വ്യാജമാണെന്ന് നടന്‍ ബൈജു സന്തോഷ് പ്രതികരിച്ചു. അത്തരമൊരു കരാര്‍ കയ്യിലുണ്ടെങ്കില്‍ നിര്‍മ്മാതാവ് അത് തന്നെ കാണിക്കട്ടെയെന്നും കാണിച്ചാല്‍ അദ്ദേഹം പറയുന്ന എന്ത് വ്യവസ്ഥയ്ക്കും താന്‍ തയ്യാറാണെന്നും ബൈജു പ്രതികരിച്ചു. കരാറില്‍ എഴുതിയിരുന്നത് 20 ലക്ഷം രൂപയാണ്. അതില്‍ ഞാന്‍ ഒപ്പിട്ടതുമാണ്. ഷൂട്ടിങ് എല്ലാം കഴിഞ്ഞ് ഡബ്ബിങ് സമയത്താണ് അതില്‍ പ്രതിഫലവുമായി ഒരു തര്‍ക്കവുമായി വരുന്നത്. കഴിഞ്ഞ പടത്തില്‍ ഞാന്‍ അഭിനയിച്ചത് 15 ലക്ഷം രൂപയ്ക്കാണ്. ഇപ്പോള്‍ ഞാന്‍ വാങ്ങുന്നത് 20 ലക്ഷമാണ്. അവര്‍ക്ക് സംശയമുണ്ടെങ്കില്‍ മറ്റ് നിര്‍മ്മാതാക്കളെ വിളിച്ച് അന്വേഷിക്കാമെന്നും ബൈജു പറഞ്ഞു.
ആ നിര്‍മ്മാതാവുമായി ഇനി മുന്നോട്ട് പോകാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നുമില്ലെന്നും ബൈജു തുറന്നടിച്ചു. ഫ്രീ ആയിട്ട് അഭിനയിച്ചിട്ടുളള സിനിമകളുണ്ട്. ടി കെ രാജീവ് കുമാര്‍ ചെയ്ത ‘കോളാമ്പി’, ഒരു സിംഗിള്‍ പൈസ പ്രതിഫലം വാങ്ങാതെയാണ് ചെയ്തത്. ‘മരട് 357’ എന്ന ചിത്രത്തില്‍ അഭിനയിക്കാനായി എത്തിയവർക്ക് ഒരു രൂപ പോലും പ്രതിഫലം നല്‍കിയില്ല, അവര്‍ക്ക് പോകാനുളള വണ്ടിക്കൂലി എങ്കിലും കൊടുക്കുകയോ ചെയ്യാത്ത ആളാണ് ഈ നിര്‍മ്മാതാവെന്നും ബൈജു ആരോപിക്കുന്നു.