Connect with us

‘അനന്തഭദ്ര’ത്തിലെ വെളിച്ചപ്പാട്, നടന്‍ പരമേശ്വരന്‍ നായര്‍ അന്തരിച്ചു

News

‘അനന്തഭദ്ര’ത്തിലെ വെളിച്ചപ്പാട്, നടന്‍ പരമേശ്വരന്‍ നായര്‍ അന്തരിച്ചു

‘അനന്തഭദ്ര’ത്തിലെ വെളിച്ചപ്പാട്, നടന്‍ പരമേശ്വരന്‍ നായര്‍ അന്തരിച്ചു

സിനിമ-നാടകനടനും ചെന്നൈയിലെ അറിയപ്പെടുന്ന മലയാളി സംഘടനാപ്രവര്‍ത്തകനുമായ വി. പരമേശ്വരന്‍ നായര്‍ അന്തരിച്ചു. 85 വയസായിരുന്നു. പക്ഷാഘാതത്തെത്തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശ്ശൂര്‍ വടക്കാഞ്ചേരി മുണ്ടത്തിക്കോട് വടക്കൂട്ട് കുടുംബാംഗമായ പരമേശ്വരന്‍ നായര്‍ അഞ്ചുപതിറ്റാണ്ടിലധികമായി ചെന്നൈയില്‍ സ്ഥിരതാമസമാണ്.

സിനിമ, സീരിയല്‍, നാടകം, പരസ്യചിത്രം എന്നിവയില്‍ അഭിനയിച്ചിട്ടുണ്ട്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ‘അനന്തഭദ്രം’ എന്ന ചിത്രത്തിലെ വെളിച്ചപ്പാടിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. സന്തോഷ് ശിവന്റെ ഇംഗ്ലീഷ് ചിത്രത്തിലും പ്രധാനവേഷം ചെയ്തു. ദൂരദര്‍ശനിലും സ്വകാര്യ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചു.

സംഘമിത്ര എന്ന നാടകസംഘം തുടങ്ങിയപ്പോള്‍ മുന്‍നിരയിലുണ്ടായത് പരമേശ്വരന്‍ നായരായിരുന്നു. ഒട്ടേറെ നാടകങ്ങള്‍ രചിക്കുകയും അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. കേരള സംഗീതനാടക അക്കാദമിയുടെ പ്രഥമഗുരുപൂജ പുരസ്‌കാരം പരമേശ്വരന്‍ നായരെത്തേടിയെത്തി. ‘നഷ്ടവര്‍ണങ്ങള്‍’ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിന് ടാറ്റ ധന്‍ ഫൗണ്ടേഷന്റെ മികച്ച അഭിനേതാവിനുളള പുരസ്‌കാരം നേടി.

തമിഴ്‌നാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സി.ടി.എം.എ, ഫെയ്മ തുടങ്ങിയ സംഘടനകളുടെ തുടക്കക്കാരില്‍ ഒരാളായ പരമേശ്വരന്‍നായര്‍ അവസാനംവരെ അതിന്റെ നേതൃത്വപ്രവര്‍ത്തകനായി തുടര്‍ന്നു. രാജലക്ഷ്മിയാണ് ഭാര്യ. മക്കള്‍: ധനഞ്ജയന്‍, സംഘമിത്ര, ഐശ്വര്യ. മരുമകന്‍: കപിലന്‍. നന്ദംപാക്കം ട്രേഡ് സെന്ററിനടുത്തുള്ള വുഡ് ക്രീക്ക് കൊണ്‍ടിയിലെ വീട്ടില്‍ അന്ത്യകര്‍മങ്ങള്‍ക്കുശേഷം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് നന്ദംപാക്കം ശ്മശാനത്തില്‍ സംസ്‌കാരം നടക്കും.

More in News

Trending

Recent

To Top