Connect with us

അപർണ നായരുടെ ആത്മഹത്യയ്ക്ക് കാരണം!! ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയും മൂലമെന്ന് എഫ്ഐആര്‍

general

അപർണ നായരുടെ ആത്മഹത്യയ്ക്ക് കാരണം!! ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയും മൂലമെന്ന് എഫ്ഐആര്‍

അപർണ നായരുടെ ആത്മഹത്യയ്ക്ക് കാരണം!! ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയും മൂലമെന്ന് എഫ്ഐആര്‍

രണ്ട് പൊന്നോമന കുഞ്ഞുങ്ങളെ ബാക്കിയാക്കിയാണ് നടി അപർണ നായരുടെ അപ്രതീക്ഷിത വിടവാങ്ങൽ. ആരാധകർക്കും സഹപ്രവർത്തകർക്കും ഇപ്പോഴും ഇത് വിശ്വസിക്കാനായിട്ടില്ല. അപർണ നായരുടെ ആത്മഹത്യയ്ക്ക് ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയും മൂലമെന്ന് എഫ്ഐആര്‍. സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരമന പൊലീസ് എഫ്ഐആര്‍ രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം കരമനയിലെ വീട്ടിനുള്ളിൽ അപർണയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോള്‍ ചെയ്ത് ഭർത്താവുമായുള്ള തർക്കത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി. മാസങ്ങള്‍ക്ക് മുമ്പ് അപർണയും ഭർത്താവുമായി പ്രശ്നങ്ങള്‍ തുടങ്ങിയിരുന്നുവെന്നാണ് സഹോദരി കരമന പൊലീസിന് നൽകിയ മൊഴി. പല പ്രാവശ്യം ആത്മഹത്യ ചെയ്യുമെന്ന് ബന്ധുക്കളെ വിളിച്ച് അപർണ അറിയിക്കുകയും ചെയ്തിട്ടുണ്ട്. മരിക്കുന്നതിന്റെ അന്ന് വൈകുന്നേരവും അമ്മയെ വിളിച്ച് വിഷമങ്ങള്‍ പറ‌ഞ്ഞ ശേഷമാണ് തൂങ്ങിമരിച്ചതെന്നാണ് ബന്ധുക്കളുടെ മൊഴി. സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി.

ആശുപതിയിൽ നിന്നും അപർണ്ണയുടെ മൃതദേഹം പുറത്തേക്ക് കൊണ്ടുവരുമ്പോൾ വിലവിളിച്ച കരയുന്ന ഭർത്താവിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കണ്ടുനിന്നവർക്കാർക്കും ആ കാഴ്ച സഹിക്കാനായില്ല. അപർണ്ണയുടെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ വാവിട്ട് കരയുകയിരുന്നു അമ്മ . ഞാൻ അന്നേ ഇവനോട് പറഞ്ഞതാണ് ഇവളെ നോക്കെന്ന് പറഞ്ഞ് നിലവിളിച്ച് കരയുകയാണ് അമ്മ.

ഭർത്താവ് സഞ്ജിതിനും രണ്ട് പെണ്‍മക്കള്‍ക്കൊപ്പം കരമന തളിയിലെ വീട്ടിലായിരുന്നു അപർണയുടെ താമസം. ഒരു മാസം മുമ്പ് സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്ന ജോലി രാജി വച്ചിരുന്നു. അപർണയുടെയും സഞ്ജിതിന്‍റെയും രണ്ടാം വിവാഹമായിരുന്നു. അപർണയ്ക്ക് ആദ്യ വിവാഹത്തിൽ ഒരു മകളുണ്ട്. നാല് വർഷം മുമ്പായിരുന്നു സഞ്ജിതുമായുള്ള വിവാഹം. ഇവർക്ക് മൂന്ന് വയസ്സുള്ള മകളുണ്ട്.

നിരവധി സീരിയലുകളിൽ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അപർണ സോഷ്യൽ മീഡിയിലും സജീവമായിരുന്നു. കുടുബത്തോടൊപ്പമുള്ള വീഡിയോ പങ്കുവയ്ക്കാറുണ്ടായിരുന്ന അപർണ അവസാനം പങ്കുവെച്ചത് വിഷാദം പങ്കുവയ്ക്കുന്ന ഒരു വീഡിയോ ആയിരുന്നു.

അതേസമയം, മകളുടെ ചിത്രമാണ് താരം അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഇളയ മകളുടെ ഫോട്ടായാണ് താരം അവസാനമായി ഷെയർ ചെയ്തിരിക്കുന്നത്. ”എന്റെ ഉണ്ണി കളി പെണ്ണ്” എന്ന അടിക്കുറിപ്പോടെയാണ് മകളുടെ ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു അപർണ്ണയുടെ ഈ പോസ്റ്റ്. ഈ കുഞ്ഞിനെ തനിച്ചാക്കാന്‍ എങ്ങനെ സാധിച്ചുവെന്നാണ് ഒരാള്‍ കമന്റ് ബോക്സില്‍ ചോദിച്ചത്

More in general

Trending

Recent

To Top