Connect with us

നാഷ്നൽ അവാർഡ് ജൂറി ചെയമാന് കുറഞ്ഞത് ഒരു ഗവർണർ പദവി എങ്കിലും നൽകണം… അർഹത ഉള്ള കുറച്ചു പേരെ എങ്കിലും പരിഗണിക്കാൻ ജൂറി കാണിച്ച മനസ്സിന് നന്ദി അറിയിക്കുന്നു; അഖിൽ മാരാർ

general

ദേശീയ ചലച്ചിത്ര അവാര്‍ഡിനെക്കുറിച്ച് പ്രതികരണവുമായി ബിഗ് ബോസ് മലയാളം സീസണ്‍ 5 ടൈറ്റില്‍ വിജയിയും ചലച്ചിത്ര സംവിധായകനുമായ അഖില്‍ മാരാര്‍. ജൂറിക്ക് വിമര്‍ശനവും അതേസമയം വിജയികള്‍ക്ക് അഭിനന്ദനങ്ങളുമായാണ് അഖിലിന്‍റെ സോഷ്യല്‍ മീഡിയ കുറിപ്പ്.

ദേശീയ അവാർഡ് ജൂറി ചെയർമാന് കുറഞ്ഞത് ഒരു ഗവർണർ പദവി എങ്കിലും നൽകണമെന്നും ഏത് വഴിക്കായാലും അവാർഡ് ലഭിച്ച എല്ലാവർക്കും അഭിനന്ദനങ്ങളെന്നും അഖിൽ മാരാർ കുറിച്ചു.

‘‘നാഷ്നൽ അവാർഡ് ജൂറി ചെയമാന് കുറഞ്ഞത് ഒരു ഗവർണർ പദവി എങ്കിലും നൽകണം. അർഹത ഉള്ള കുറച്ചു പേരെ എങ്കിലും പരിഗണിക്കാൻ ജൂറി കാണിച്ച മനസ്സിന് നന്ദി അറിയിക്കുന്നു. ഏത് വഴിക്കായാലും അവാർഡ് ലഭിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ.’’–അഖിൽ മാരാർ പറഞ്ഞു.

മികച്ച നടനായി അല്ലു അര്‍ജുന്‍ തെരഞ്ഞെടുക്കപ്പെട്ടതുള്‍പ്പെടെ ഇത്തവണത്തെ പല അവാര്‍ഡുകളുടെ തെരഞ്ഞെടുപ്പുകളെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

Continue Reading
You may also like...

More in general

Trending

Recent

To Top