Connect with us

ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞവര്‍ നാളെ കൃഷ്ണനും മറ്റന്നാൾ ശിവനും മിത്തെന്ന് പറയും… അവസാനം നിങ്ങൾ തന്നെയും മിത്താണെന്ന് പറയും; പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

News

മിത്ത് വിവാദത്തിൽ പ്രതികരണവുമായി നടൻ ഉണ്ണിമുകുന്ദൻ. ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞവര്‍ നാളെ കൃഷ്ണനും മറ്റന്നാൾ ശിവനും മിത്തെന്ന് പറയുമെന്നും അവസാനം നിങ്ങൾ തന്നെയും മിത്താണെന്ന് പറയുന്ന സ്ഥിതി വരുമെന്നുമായിരുന്നു ഉണ്ണി മുകുന്ദന്റെ വാക്കുകൾ. മറ്റ് മതങ്ങളിലെ വിശ്വാസത്തേയും ആചാരത്തേയും ദൈവങ്ങളേയും കുറിച്ച് പറയാൻ പോലും ആര്‍ക്കും ധൈര്യമില്ല. ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടി സംസാരിക്കാൻ മടിച്ച് നിൽക്കരുതെന്നും കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വിനായക ചതുര്‍ത്ഥി ആഘഷത്തിൽ പങ്കെടുത്ത് ഉണ്ണി മുകുന്ദൻ പറഞ്ഞു.

ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞവര്‍ നാളെ കൃഷ്ണനും മറ്റന്നാൾ ശിവനും മിത്തെന്ന് പറയും. അവസാനം നിങ്ങൾ തന്നെയും മിത്താണെന്ന് പറയും. നാം ഇതെല്ലാം കേട്ടുകൊണ്ടിരിക്കുകയാണ്. മറ്റു മതങ്ങളെ നാം കണ്ടുപഠിക്കണം. അവരുടെ ആചാരങ്ങളെയോ ദൈവങ്ങളെയോ പറയാൻ ആർക്കും ഒന്നും ധൈര്യം പോലുമില്ല. ഏറ്റവും കുറഞ്ഞത് അത്തരത്തിലെങ്കിലും നമ്മൾ മുന്നോട്ട് പോകണം. ആർക്കും എന്തും പറയാവുന്ന രാജ്യമാണ് ഇന്ത്യ. ജീവിതത്തിൽ എന്തെങ്കിലും ബുദ്ധിമുട്ട് വരുമ്പോൾ, ആരെങ്കിലും സഹായിക്കാൻ വരുമെന്നും പുറത്തുകടക്കാൻ പറ്റുമെന്നും പറയാനുള്ള സങ്കൽപമാണു ദൈവം എന്നത് എനിക്കു നല്ല ബോധമുണ്ട്. ആ ബോധം നമുക്ക് എല്ലാവർക്കും ഉണ്ടാകണമെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.

സ്പീക്കർ എ. എൻ ഷംസീർ നടത്തിയ മിത്ത് പരാമർശവുമായി ബന്ധപ്പെട്ട് നിരവധി താരങ്ങൾ പ്രതികരിച്ച് എത്തിയിരുന്നു . ഏറ്റവും ഒടുവിലാണ് ഉണ്ണി മുകുന്ദൻ പ്രതികരണം രേഖപ്പെടുത്തിയത്

Continue Reading
You may also like...

More in News

Trending