Connect with us

കേരളം കണ്ട മാന്യനായ ഏറ്റവും വലിയ ഇതിഹാസമാണ് രഞ്ജിത്ത്, അദ്ദേഹം ചെയര്‍മാനായ ചലച്ചിത്ര അക്കാദമി ഭംഗിയായാണ് മുന്നോട്ട് പോകുന്നത്; പിന്തുണയുമായി മന്ത്രി സജി ചെറിയാന്‍

News

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് നേരിട്ട് ഇടപെട്ടു എന്നതിന് തെളിവുമായി സംവിധായകൻ വിനയൻ രംഗത്ത് എത്തിയിരുന്നു. അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദത്തില്‍ അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് പിന്തുണയുമായി മന്ത്രി സജി ചെറിയാന്‍ രംഗത്ത്

അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ജൂറിയംഗങ്ങളെ സ്വാധീനിച്ചുവെന്നും ഇടപെട്ടുവെന്നുമുള്ള സംവിധായകന്‍ വിനയന്റെ ആരോപണം മന്ത്രി തളളി.

അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് റോള്‍ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് ഇടപെടാന്‍ കഴിയില്ല. രഞ്ജിത്ത് കേരളം കണ്ട മാന്യനായ ഏറ്റവും വലിയ ഇതിഹാസമാണ്. അദ്ദേഹം ചെയര്‍മാനായ ചലച്ചിത്ര അക്കാദമി ഭംഗിയായാണ് മുന്നോട്ട് പോകുന്നത്.

സംസ്‌കാരിക വകുപ്പിന് അഭിമാനിക്കാവുന്ന പ്രവര്‍ത്തനങ്ങളാണ് ചലച്ചിത്ര അക്കാദമിയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. അങ്ങനെയുള്ള ആളെ അഭിനന്ദിക്കുകയാണ് വേണ്ടത്. ചലച്ചിത്ര അവാര്‍ഡില്‍ പുനഃപരിശോധനയില്ലെന്നും മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. ഇന്ത്യയിലെ തന്നെ പ്രമുഖരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിശ്ചയിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന് അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെടാനാകില്ല. അവാര്‍ഡ് നിര്‍ണയ സമിതിയാണ് ജേതാക്കളെ കണ്ടെത്തിയത്. അവാര്‍ഡുകള്‍ നല്‍കിയത് അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെയാണ് ലഭിച്ചത്.

അവാര്‍ഡ് കിട്ടാതെ പോയവരാരും മോശമാണെന്ന് പറയുന്നില്ല. അന്വേഷണത്തിന്റെ ആവശ്യമില്ല. തെളിവുണ്ടെങ്കില്‍ ഹാജരാക്കിയാല്‍ നോക്കാം. പരാതിയുണ്ടെങ്കില്‍ അവര്‍ നിയമപരമായി പോകട്ടെ എന്നാണ് മന്ത്രി പറയുന്നത്.

അതേസമയം, രഞ്ജിത്തിനെ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെടുമെന്നാണ് സംവിധായകന്‍ വിനയന്‍ വ്യക്തമാക്കുന്നത്.

More in News

Trending

Recent

To Top