Connect with us

ഹൃദയഭേദകമായ ഈ വാര്‍ത്തയുണ്ടാക്കിയ വേദന ഒരിക്കലും വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ല… കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു; ഉണ്ണി മുകുന്ദൻ

News

ഹൃദയഭേദകമായ ഈ വാര്‍ത്തയുണ്ടാക്കിയ വേദന ഒരിക്കലും വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ല… കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു; ഉണ്ണി മുകുന്ദൻ

ഹൃദയഭേദകമായ ഈ വാര്‍ത്തയുണ്ടാക്കിയ വേദന ഒരിക്കലും വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ല… കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു; ഉണ്ണി മുകുന്ദൻ

ആലുവയിൽ കാണാതായ അഞ്ചുവയസുകാരിയെ തിരച്ചിലിനൊടുവിൽ 20 മണിക്കൂറിനു ശേഷം കണ്ടെത്തിയത് കൊന്ന് ചാക്കിൽക്കെട്ടി കുഴിച്ചു മൂടിയ നിലയിലായിരുന്നു . കുട്ടി പീഡനത്തിന് ഇരയായെന്നും കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തയതെന്നും അറിഞ്ഞതോടെ നാട് നടുങ്ങി. വാർത്ത പുറത്ത് വന്നത് മുതൽ കുട്ടിയുടെ മരണത്തിൽ പ്രതിഷേധം അറിയിച്ച് സിനിമാതാരങ്ങൾ വരെ രംഗത്ത് വരുന്നുണ്ട്. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍

ഹൃദയഭേദകമായ ഈ വാര്‍ത്തയുണ്ടാക്കിയ വേദന ഒരിക്കലും വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ല. കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. നമ്മള്‍ അറിയാത്ത സമയത്ത്, നമ്മെ ചുറ്റിപ്പറ്റി ആരാണുള്ളതെന്ന് നമ്മള്‍ അറിയണ്ടേ സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ കുട്ടികളെ എങ്ങനെ സുരക്ഷിതമായി സംരക്ഷിക്കും? – ഉണ്ണി മുകുന്ദന്‍ സമൂഹമാദ്ധ്യമങ്ങളില്‍ കുറിച്ചു.

. ഹൃദയഭേദകമായ ഈ വാര്‍ത്തയുണ്ടാക്കിയ വേദന ഒരിക്കലും വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ല. കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. നമ്മള്‍ അറിയാത്ത സമയത്ത്, നമ്മെ ചുറ്റിപ്പറ്റി ആരാണുള്ളതെന്ന് നമ്മള്‍ അറിയണ്ടേ സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ കുട്ടികളെ എങ്ങനെ സുരക്ഷിതമായി സംരക്ഷിക്കും? – ഉണ്ണി മുകുന്ദന്‍ സമൂഹമാദ്ധ്യമങ്ങളില്‍ കുറിച്ചു.

ബിഹാർ സ്വദേശികളായ തൊഴിലാളി ദമ്പതികളുടെ മകളെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. തായിക്കാട്ടുകര ഗാരേജ് റെയിൽവെ ഗേറ്റിന് സമീപത്തായിരുന്നു കുടുംബം താമസിച്ചത്. രക്ഷിതാക്കൾ ജോലിക്ക് പോയപ്പോൾ വെള്ളിയാഴ്ച വൈകീട്ട് 3.30ഓടെയാണ് കുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെയും കൂട്ടി ഒരാൾ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിക്കുകയായിരുന്നു. ഇതോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമായി.

കുട്ടി ഒരാളോടൊപ്പം പോകുന്നത് കണ്ടെന്ന് ഒരു കടക്കാരനും അറിയിച്ചിരുന്നു. കുട്ടിക്ക് നൽകാൻ ജ്യൂസ് വാങ്ങിയാണ് ഇയാൾ പോയത്. പിന്നാലെ കുട്ടിയേയും കൂട്ടി റോഡ് മുറിച്ച് നടന്നുപോകുന്ന ദൃശ്യങ്ങളും സിസിടിവിയിലുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവിയിൽ കണ്ട അസം സ്വദേശിയായ അസ്ഫാക് ആലത്തെ കസ്റ്റഡിയിലെടുത്തു. ആലുവ തോട്ടക്കാട്ടുകര ഭാഗത്ത് നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തതോടെ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.

Continue Reading
You may also like...

More in News

Trending

Uncategorized