Connect with us

ബില്ലിനെതിരെ കർഷകർ ഇളകി മറിയും എന്നൊക്കെ പറഞ്ഞു; പക്ഷേ ഒന്നും സംഭവിച്ചില്ല; ബില്ലിനെ പിന്തുണച്ച് കൃഷ്ണകുമാർ

Malayalam

ബില്ലിനെതിരെ കർഷകർ ഇളകി മറിയും എന്നൊക്കെ പറഞ്ഞു; പക്ഷേ ഒന്നും സംഭവിച്ചില്ല; ബില്ലിനെ പിന്തുണച്ച് കൃഷ്ണകുമാർ

ബില്ലിനെതിരെ കർഷകർ ഇളകി മറിയും എന്നൊക്കെ പറഞ്ഞു; പക്ഷേ ഒന്നും സംഭവിച്ചില്ല; ബില്ലിനെ പിന്തുണച്ച് കൃഷ്ണകുമാർ

കാർഷിക ബില്ലിനെതിരായി പ്രതിഷേധം അലയടിക്കുമ്പോൾ ബില്ലിനെ പിന്തുണച്ച് നടൻ കൃഷ്ണകുമാർ. ബില്ലിനെതിരെ ഇന്ത്യയിലെ കർഷകർ ഇളകി മറിയും എന്നൊക്കെയാണ് ആരൊക്കയോ പറഞ്ഞതെന്നും പക്ഷേ ഒന്നും സംഭവിച്ചില്ലെന്നും സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ നടൻ പറയുന്നു.

കുറിപ്പ് വായിക്കാം

‘കാർഷിക ബില്ലും രാജ്യസഭാ കടന്നു. ചിലർ ഇതിനെ സർജിക്കൽ സ്ട്രൈക്ക് 2എന്നും ഡിമോണിറ്റസേഷൻ 2.0 എന്നൊക്കെ പറഞ്ഞു കേട്ടു. കൊള്ളാം. ഇതിനെതിരെ ഇന്ത്യയിലെ കർഷകർ ഇളകി മറിയും എന്നൊക്കെയാണ് ആരൊക്കയോ പറഞ്ഞത്. ഒന്നും സംഭവിച്ചില്ല. സംഭവിച്ചത് 2 കുടുംബക്കാർക്ക് മാത്രം. ഒന്ന് UPA യിൽ നിന്നുള്ള കുടുംബം, മഹാരാഷ്ട്രകാരാ, മറ്റൊന്ന് NDA യിൽ നിന്നുള്ളതാ, അങ്ങ് പഞ്ചാബിലുള്ള കുടുംബം.

അവരുടെ വാർഷിക വരുമാനത്തിൽ ഒരു 10000 കോടിയും ഒരു 5000 കോടിയും പോകും അത്രേ ഉള്ളു. NDA യുടെ വനിതാ MP രാജി കാണിച്ചു വിരട്ടി. പ്രസിഡന്റ്‌ എടുപിടീന്ന് രാജി വാങ്ങി സ്വീകരിച്ചു. വനിതാ എംപി യുടെ ഉള്ള പണിയും പോയി. കർഷകരെ പണ്ടത്തെ പോലെ പറ്റിക്കാൻ പറ്റൂല. അവർക്കും കാര്യം മനസ്സിലായി. കയ്യിൽ മൊബൈൽ ഉണ്ടല്ലോ. ഇനി കർഷകർ അവരുടെ ഉത്പന്നങ്ങൾ അവർക്കിഷ്ടമുള്ളവർക്ക് അവർ നേരിട്ട് കൊടുക്കും. ഉദാ: പണ്ട് 10 രൂപയ്ക്കു ഇടനിലക്കാരന് കൊടുത്ത സവാള ഇടനിലക്കാരൻ 20 രൂപയ്ക്കു ഉപഭോക്താവിന് കൊടുക്കുന്നു. ഇനി മുതൽ കർഷകൻ അതേ സാധനം 15 രൂപയ്ക്കു ഇടനിലക്കാരനെ ഒഴിവാക്കി നേരിട്ട് ഉപഭോക്താവിന് കൊടുക്കുന്നു. രണ്ടു കൂട്ടർക്കും 5 രൂപ വീതം ലാഭം. ഇരു കൂട്ടർക്കും കാര്യം പിടികിട്ടി. എല്ലാം കോംപ്ലിമെന്റ്സ് ആക്കി. അപ്പൊ നമുക്ക് പിരിയാം. കുറച്ചൊക്കെ പട്ടിണിയും മാറ്റാം ഒപ്പം GDP യും.. ഇനിയും വരുന്നുണ്ട് ഒരു ലോഡ് ബില്ലുകൾ.. ജയ് ഹിന്ദ്’ കൃഷ്ണകുമാർ കുറിച്ചു.‌

അടുത്ത കാലത്തായാണ് പരസ്യമായി ബിജെപി അനുകൂല നിലപാടുകൾ കൃഷ്ണകുമാർ സ്വീകരിക്കാൻ തുടങ്ങിയത്. ഇതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനവും അദ്ദേഹം നേരിടുന്നുണ്ട്.

More in Malayalam

Trending

Recent

To Top