Connect with us

സ്ട്രാറ്റജിയുടെ ഭാഗമായി മഞ്ജു വാര്യരെ കൊണ്ട് വേറെ എന്തെങ്കിലും പറയിപ്പിക്കാന്‍ സാധ്യതയുണ്ട്, എനിക്ക് ബാലചന്ദ്രകുമാറിനോട് സ്‌നേഹമേ ഉള്ളൂ… അദ്ദേഹം അസുഖബാധിതനാണെങ്കില്‍ തിരിച്ചു വരട്ടെ; രാഹുല്‍ ഈശ്വര്‍

News

സ്ട്രാറ്റജിയുടെ ഭാഗമായി മഞ്ജു വാര്യരെ കൊണ്ട് വേറെ എന്തെങ്കിലും പറയിപ്പിക്കാന്‍ സാധ്യതയുണ്ട്, എനിക്ക് ബാലചന്ദ്രകുമാറിനോട് സ്‌നേഹമേ ഉള്ളൂ… അദ്ദേഹം അസുഖബാധിതനാണെങ്കില്‍ തിരിച്ചു വരട്ടെ; രാഹുല്‍ ഈശ്വര്‍

സ്ട്രാറ്റജിയുടെ ഭാഗമായി മഞ്ജു വാര്യരെ കൊണ്ട് വേറെ എന്തെങ്കിലും പറയിപ്പിക്കാന്‍ സാധ്യതയുണ്ട്, എനിക്ക് ബാലചന്ദ്രകുമാറിനോട് സ്‌നേഹമേ ഉള്ളൂ… അദ്ദേഹം അസുഖബാധിതനാണെങ്കില്‍ തിരിച്ചു വരട്ടെ; രാഹുല്‍ ഈശ്വര്‍

നടിയെ ആക്രമിച്ച കേസിൽ മഞ്‍ജു വാരിയരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ കേസിലെ എട്ടാം പ്രതി ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സുപ്രീം കോടതിയിൽ സമർപ്പിച്ച പുതിയ സത്യവാങ്മൂലത്തിലാണ് ഈ ആവശ്യം. മഞ്ജുവിനെ വീണ്ടും വിസ്തരിക്കാൻ പ്രോസിക്യൂഷൻ കോടതിക്കുമുന്നിൽ ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ വ്യാജമാണെന്നു ദിലീപിന്റെ ഹർജിയിൽ പറയുന്നു.

കേസില്‍ മഞ്ജു വാര്യരെ വിസ്തരിക്കരുത് എന്ന് ദിലീപ് പറയുന്നതിന് പിന്നില്‍ കേസ് സമയബന്ധിതമായ പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് എന്ന് രാഹുല്‍ ഈശ്വര്‍.. കേസ് നീട്ടിക്കൊണ്ട് പോകാനാണ് സാക്ഷികളെ വീണ്ടും വിസ്തരിക്കണം എന്ന് പറയുന്നതെന്നും അദ്ദേഹം ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് സംസാരിച്ചു

രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ ഇങ്ങനെയാണ്…

യഥാര്‍ത്ഥത്തില്‍ ഇതില്‍ ടൈം ഡിലൈ സ്റ്റാറ്റിക്‌സ് ആണ് എന്നുള്ളതാണ് അടിസ്ഥാനപരമായി ദിലീപ് ഉന്നയിക്കുന്നത്. അതുകൊണ്ടാണ് കാവ്യ മാധവന്റെ അമ്മ, കാവ്യ മാധവന്റെ അച്ഛന്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരായ കാര്യം ദിലീപ് ഉന്നയിക്കുന്നത്. ദിലീപിന്റെ ശബ്ദം അല്ല എന്ന് എവിടേയും അദ്ദേഹം പറഞ്ഞിട്ടില്ല. യഥാര്‍ര്‍ത്ഥത്തില്‍ മഞ്ജു വാര്യരെ വീണ്ടും കൊണ്ടുവരുന്നത് ഇത് നീട്ടിക്കൊണ്ട് പോകുന്നതിനു വേണ്ടിയാണ്.

സ്വന്തം ശബ്ദം അല്ല എന്നൊരു ക്ലെയിം ദിലീപിന് ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. യഥാര്‍ത്ഥത്തില്‍ ഒരു സെന്‍സേഷന്‍ കൊണ്ടുവരാനോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ ട്രയല്‍ ഡിലേ ചെയ്യാനോ ആണ് എന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് ദിലീപിന് ആ വാദഗതി ഉന്നയിക്കാന്‍ നിയമപരമായും ധാര്‍മികമായി റൈറ്റ് ഉണ്ട്. ഒരു വാദത്തിന് എപ്പോഴും ഒരു കാതല്‍ ഉണ്ടായിരിക്കും.

ഇതിന്റെ കാതല്‍ എന്നു പറയുന്നത് കേസിന്റെ ട്രാക്ക് റെക്കോര്‍ഡ് നോക്കുമ്പോള്‍ ദിലീപിന് അനുകൂലമായി നില്‍ക്കുന്ന കേസ്. അദ്ദേഹത്തിന്റെ ആസന്നമായ വിജയം വൈകിപ്പിക്കാന്‍ വേണ്ടി എതിര്‍ഭാഗവും പ്രോസിക്യൂഷനും അദ്ദേഹത്തോട് ദേഷ്യം ഉണ്ടായ മുന്‍ ഭാര്യയും അടക്കമുള്ളള്‍ക്കാര്‍ ചെയ്യുന്നു ഇതാണ് അദ്ദേഹത്തിന്റെ വാദം. അതിന്റെ ഭാഗമായി ബാലചന്ദ്രകുമാര്‍ അടക്കം ടിവി ചാനലിലും യൂട്യൂബ് ചാനലിലും ഇന്റര്‍വ്യൂ നല്‍കുന്നു എന്ന് പറയുന്നു.

എനിക്ക് ബാലചന്ദ്രകുമാറിനോട് സ്‌നേഹമേ ഉള്ളൂ അദ്ദേഹം അസുഖബാധിതനാണെങ്കില്‍ തിരിച്ചു വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്ന ആളാണ് ഞാന്‍. പക്ഷേ ദിലീപിനോട് ചേര്‍ന്ന് നില്‍ക്കുന്ന പലരും കരുതുന്നത് ഇത് ലീഗല്‍ സ്ട്രാറ്റജി ആണ് എന്നാണ്. അതിന്റെ ഭാഗമായി കോടതിയില്‍ ബാലചന്ദ്രകുമാര്‍ അടക്കമുള്ളവര്‍ ഡിലെ ചെയ്യുന്നതിനുള്ള ലാര്‍ജര്‍ പോയിന്റ് ഡ്രൈവ് ചെയ്യിക്കുന്നതിനായി സെന്‍സേഷണലിസം ക്രിയേറ്റ് ചെയ്യാന്‍ ശ്രമിക്കുകയാണ് എന്ന് ചൂണ്ടിക്കാണിക്കാനുള്ള റൈറ്റുണ്ട്.

അതാണ് അദ്ദേഹം ചെയ്യുന്നത് ദിലീപിനെ സപ്പോര്‍ട്ട് ചെയ്യുന്നതും ദിലീപിന്റെ ഭാഗത്ത് സത്യമുണ്ട് എന്നും വിശ്വസിക്കുന്ന 100% സപ്പോര്‍ട്ട് ചെയ്യുന്ന ആളായിട്ടല്ല ഒരു നിയമ വിദ്യാര്‍ത്ഥി എന്ന നിലയിലാണ് ഞാന്‍ പറയുന്നത്. അതായത് നമ്മള്‍ ഒരു കാര്യം കോടതിയില്‍ റേസ് ചെയ്യുമ്പോള്‍ പലപ്പോഴും അത് കിട്ടാന്‍ തന്നെ വേണ്ടി ആകണമെന്നില്ല. ദിലീപ് ഈ കേസില്‍ മഞ്ജു വാര്യരെ വിസ്തരിക്കാന്‍ അനുവദിക്കരുത് എന്ന് പറഞ്ഞാല്‍ കോടതി അത് കേള്‍ക്കാനുള്ള സാധ്യത കുറവാണ്.

നാളെ ദിലീപിന്റെ ആവശ്യം നിരസിച്ചു മഞ്ജു വാര്യരെ കേള്‍ക്കാതിരിക്കാന്‍ പറ്റില്ല എന്ന് കോടതി പറയുകയാണെങ്കില്‍ കോടതി അതിനോടൊപ്പം ദിലീപ് നേരത്തെ പറഞ്ഞതുപോലെ സമയബന്ധിതമായി തീര്‍ക്കണം എന്നു പറഞ്ഞാല്‍ നല്ലതല്ലേ. നല്ലൊരു ശതമാനം ജഡ്ജിമാരും എല്ലാ ജഡ്ജ്‌മെന്റും അങ്ങനെയാണ് പുറപ്പെടുവിക്കുന്നത്. വലിയൊരു ശതമാനം ജഡ്ജ്‌മെന്റുകളില്‍ അങ്ങനെ ഒരു ബാലന്‍സ് ഓഫ് ആര്‍ഗ്യുമെന്‍സ് ഉണ്ടാകാറുണ്ട്.

മഞ്ജു വാര്യര്‍ എന്തെങ്കിലും അന്താരാഷ്ട്ര കാര്യം റിവീല്‍ ചെയ്യും എന്നൊന്നുമല്ല. ഒരു ലിമിറ്റഡ് പോയിന്റില്‍ ആയിരിക്കും വരുന്നത്. ഒരുപക്ഷേ ലീഗല്‍ സ്ട്രാറ്റജിയുടെ ഭാഗമായി മഞ്ജു വാര്യരെ കൊണ്ട് വേറെ എന്തെങ്കിലും പറയിപ്പിക്കാന്‍ സാധ്യതയുണ്ട്. എന്റെ മുന്‍ ഭര്‍ത്താവിന് അവരുടെ ദേഷ്യം ഉണ്ടായിരുന്നു എന്ന് പറയിക്കാന്‍ സാധ്യതയുണ്ട്. പക്ഷേ അതായിരിക്കും ദിലീപിന്റെ മനസ്സില്‍ പകരം. മഞ്ജു വാര്യരെ വിസ്തരിച്ചോട്ടെ എന്ന് പറയും.

എന്നാല്‍ അതോടൊപ്പം സമയബന്ധിതമായി വിചാരണ കൊണ്ടുവരികയും ചെയ്യണം എന്നുള്ള കാര്യത്തിനു വേണ്ടി ആയിരിക്കും ഇത്തരം നീക്കങ്ങള്‍ നമ്മള്‍ കോടതിയില്‍ നടത്തുന്നത്. കോടതിയില്‍ നമ്മള്‍ ജഡ്ജിനോട് ആവശ്യപ്പെടുന്നത് എല്ലാ കാര്യങ്ങളും കിട്ടാന്‍ വേണ്ടിയല്ല. പകരം കിട്ടുന്നതിനു കൂടെ മറ്റു പല അനുബന്ധകാര്യങ്ങളും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ വേണ്ടി കൂടിയാണ്.

മഞ്ജുവാര്യരെ വിസ്തരിക്കാന്‍ തന്നെ കോടതി പറയുമായിരിക്കും. പക്ഷേ അതോടൊപ്പം തന്നെ കോടതി ഒരു പ്രത്യേക ഡേറ്റിന് ഉള്ളില്‍ ഇതെല്ലാം തീര്‍ക്കണം എന്നും പറഞ്ഞേക്കാം.മീഡിയയ്ക്ക് വേണമെങ്കില്‍ ഗംഭീരമായിട്ടുള്ള ഒരു ദിവസം ഉണ്ടാകും. കാരണം മഞ്ജുവാര്യരുടെ വിസ്തരിക്കരുത് എന്ന് പറയുന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളി എന്നൊക്കെ പറഞ്ഞ്. എന്നാല്‍ ഒരു പ്രത്യേകമായിനിയമപരമായി വലിയ ഒരു ഗുണം അതിനു വരുന്നില്ല

More in News

Trending