News
മാളികപ്പുറം മുന്നേറുന്നതിനിടെ പുരസ്‌കാര നേട്ടം; നരസിംഹജ്യോതി പുരസ്‌കാരം ഏറ്റുവാങ്ങി ഉണ്ണി മുകുന്ദൻ
മാളികപ്പുറം മുന്നേറുന്നതിനിടെ പുരസ്‌കാര നേട്ടം; നരസിംഹജ്യോതി പുരസ്‌കാരം ഏറ്റുവാങ്ങി ഉണ്ണി മുകുന്ദൻ
Published on
നരസിംഹജ്യോതി പുരസ്‌കാരം ഏറ്റുവാങ്ങി ഉണ്ണി മുകുന്ദൻ. മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷാണ് ഉണ്ണി മുകുന്ദന് പുസ്‌കാരം നൽകിയത്. ആനയടി പഴയിടം ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിന്റേതാണ് പുരസ്‌കാരം. അവാർഡ് ദാന ചടങ്ങിന്റെ ചിത്രം ഉണ്ണി മുകുന്ദനാണ് പങ്കുവച്ചത്.
തീയേറ്ററുകൾ കീഴടക്കി ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം മുന്നേറുന്നതിനിടെയാണ് പുരസ്‌കാര നേട്ടം. കേരളത്തിന് പുറത്തും വിദേശരാജ്യങ്ങളിലും സിനിമ റിലീസ് ചെയ്തിട്ടുണ്ട്. ചിത്രം നാല്പത് കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണെന്നാണ് റിപ്പോർട്ട്.
നാളുകൾക്ക് ശേഷം കുടുംബ പ്രേക്ഷകരെ തീയേറ്ററിലേക്കെത്തിക്കാൻ കഴിഞ്ഞുവെന്ന പ്രത്യേകതയും മാളികപ്പുറം സ്വന്തമാക്കിയിരിക്കുകയാണ്. നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത സിനിമ കല്ലുവെന്ന എട്ട് വയസുകാരിയുടെ അഭിലാഷമാണ് പറഞ്ഞുപോകുന്നത്.
Continue Reading
You may also like...
Related Topics:Unni Mukundan
