Connect with us

നഗ്നമായിട്ടുള്ള നിയമലംഘനമാണ് കോടതിയുടെ ഉള്ളില്‍ നടന്നിരിക്കുന്നത്, മെമ്മറികാർഡിൽ ആ വ്യക്തിയെ ആക്രമിച്ച ദൃശ്യങ്ങളും!? ആ ഭയം അലട്ടുന്നു! മായ്ച്ച് കളഞ്ഞതിന് പിന്നിൽ എല്ലാം മാറിമറിയുമോ സത്യം തേടിയുള്ള യാത്രയിൽ കണ്ടെത്തുന്നത്

News

നഗ്നമായിട്ടുള്ള നിയമലംഘനമാണ് കോടതിയുടെ ഉള്ളില്‍ നടന്നിരിക്കുന്നത്, മെമ്മറികാർഡിൽ ആ വ്യക്തിയെ ആക്രമിച്ച ദൃശ്യങ്ങളും!? ആ ഭയം അലട്ടുന്നു! മായ്ച്ച് കളഞ്ഞതിന് പിന്നിൽ എല്ലാം മാറിമറിയുമോ സത്യം തേടിയുള്ള യാത്രയിൽ കണ്ടെത്തുന്നത്

നഗ്നമായിട്ടുള്ള നിയമലംഘനമാണ് കോടതിയുടെ ഉള്ളില്‍ നടന്നിരിക്കുന്നത്, മെമ്മറികാർഡിൽ ആ വ്യക്തിയെ ആക്രമിച്ച ദൃശ്യങ്ങളും!? ആ ഭയം അലട്ടുന്നു! മായ്ച്ച് കളഞ്ഞതിന് പിന്നിൽ എല്ലാം മാറിമറിയുമോ സത്യം തേടിയുള്ള യാത്രയിൽ കണ്ടെത്തുന്നത്

ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സാധ്യത തുറന്നിട്ടിട്ടാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരായ അന്വേഷണം തുടരുകയാണ് എന്നാണ് കുറ്റപത്രത്തില്‍ ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നത്.

എന്നാൽ കേസില്‍ സിസ്റ്റത്തെ മുഴുവന്‍ കളിയാക്കുകയാണ് പ്രതികളും സംഘവുമെന്ന് നടന്‍ പ്രകാശ് ബാരെ. പ്രതിയുടെ അഭിഭാഷകര്‍ തെളിവ് നശിപ്പിച്ചു എന്ന ആരോപണം വന്നിട്ടും അവരെ തൊടാന്‍ പോലും ആര്‍ക്കും സാധിക്കുന്നില്ല എന്നും പ്രകാശ് ബാരെ വ്യക്തമാക്കി.

ഒരു ചാനൽ ചർച്ചയിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്

പള്‍സര്‍ സുനിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ട് എന്നുള്ള ഒരു ന്യൂസ് കൂടി കേട്ട സ്ഥിതിക്ക് ഈ മൊത്തം സിസ്റ്റത്തിന് ഭ്രാന്തായിരിക്കുകയാണ് എന്നുള്ള തോന്നലാണ് നമ്മളെ പോലുള്ള ആള്‍ക്കാര്‍ക്ക്. എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്. കൃത്യമായിട്ട് കോടതിയെ പറ്റിച്ച് തെളിവ് കൊണ്ടുപോയി നശിപ്പിച്ച ഒരാള്‍ക്ക് ജാമ്യം അനുവദിച്ച് വീണ്ടും തുടരാന്‍ ഇത് അനുവദിക്കുന്നു.

അയാളുടെ വക്കീലന്‍മാര്‍ അത് ചെയ്തു എന്ന് കൃത്യമായി തെളിവുണ്ടായിട്ട് പോലും അവരെ തൊടാന്‍ പറ്റുന്നില്ല. അവരുടെ അസോസിയേശഷന്‍ ഇങ്ങനെ ഇളകി വരികയാണ്. കോടതി അതിനെ പറ്റി ഒരു അക്ഷരം മിണ്ടുന്നില്ല. കോടതിയുടെ കൈയിലുള്ള തെളിവ് രാത്രി ആരുടെയെക്കയോ ഫോണില്‍, ഒരു ഷവോമി ഫോണാണ് ആദ്യം ഉപയോഗിച്ചത്, പിന്നെ ഒരു വിചാരണ കോടതിയില്‍ വിവോ ഫോണ്‍. സോ ഈ ഫോണുകളിലൊക്കെ എന്താണ് ചെയ്യുന്നത്. നേരത്തെ പിടിച്ചെടുത്ത ഫോണ്‍ തന്നെയാണ് ഇത് എന്ന് ആ ഒരു ക്രോസ് കണക്ടിംഗെങ്കിലും ചെയ്ത് നോക്കേണ്ടതുണ്ട്. ഇത് ഇപ്പോള്‍ ബാലചന്ദ്രകുമാറിന്റെ മൊഴികളില്‍ പലതിനേയും ക്രോസ് കണക്ട് ചെയ്തിട്ട് ബലപ്പെടുത്താന്‍ പറ്റുന്നുണ്ടോ എന്ന തെളിവുകളാണ് ഒരുപാട് ഇവിടെ ഉള്ളത്.

നഗ്നമായിട്ടുള്ള നിയമലംഘനമാണ് കോടതിയുടെ ഉള്ളില്‍ വെച്ച് നടന്നിരിക്കുന്നത്. ഇതിപ്പോള്‍ എങ്ങനെയാണ് കേസ് അവസാനിപ്പിക്കുന്നത് എന്ന് ചാര്‍ജ് ഷീറ്റ് സബ്മിറ്റ് ചെയ്യണം മതി എന്ന് കോടതിക്ക് പറയാന്‍ പറ്റുക. കാരണം കോടതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രീതിയില്‍ കാര്യം നടക്കുമ്പോള്‍ അതെങ്കിലും അന്വേഷിച്ചിട്ട് ഇത് കംപ്ലീറ്റ് ചെയ്യൂ എന്ന് പറയുകയാണ്. കാരണം അതിന് അത്രയധികം ഇംപോര്‍ട്ടന്‍സ് ഉണ്ട്. എന്തിനാണ് യുഎസ് ബി സ്റ്റിക്കില്‍ ഈ എട്ട് വീഡിയോസാണ് താല്‍പര്യമെങ്കില്‍ ഈ യുഎസ്ബി സ്റ്റിക്കെടുത്ത് നോക്കിയാല്‍ മതി. എന്തിനാണ് ഇവര്‍ പിന്നെയും പിന്നെയും ഈ മെമ്മറി കാര്‍ഡിന്റെ പിറകെ പോകുന്നത്. അതില്‍ ഈ എട്ട് വീഡിയോയുടെ അപ്പുറം വേറെ എന്തൊക്കെയാണ് ഉള്ളത്. അത് ഈ കേസില്‍ ഏതൊക്കെ രീതിയിലാണ് കാരണം ഇത് ഈ കുറ്റകൃത്യം ചെയ്ത ആള്‍ക്കാരുടെ കൈയിലുണ്ടായിരിക്കുന്നതാണ്. ഇനി വേറെ ഒരാളെ ആക്രമിച്ച ഇന്‍ഫര്‍മേഷന്‍ അതിനകത്ത് ഉണ്ടോ. ഇതിന്റെ കൂടുതല്‍ ഡെപ്തിലേക്ക് പോകുന്ന മറ്റ് ഇന്‍ഫര്‍മേഷന്‍ അതില്‍ നിന്ന് വരുമോ. അത് ഡിലീറ്റ് ചെയ്യാനാണോ ഇവരിത് ആക്‌സസ് ചെയ്തത്.

ഇതൊക്കെ നമ്മള്‍ അറിയേണ്ടേ. ഇതൊന്നുമില്ലാതെ അത് കഴിഞ്ഞയുടനെ ജാമ്യത്തിലിറക്കാന്‍ വേണ്ടി ഒന്നാം പ്രതിയെ ജാമ്യത്തിലിറക്കാന്‍ വേണ്ടി നീക്കം. അത് പരാജയപ്പെട്ട ഉടനെ അദ്ദേഹത്തെ ഭ്രാന്താശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമം. ആര്‍ക്കാണ് വട്ട് എന്നാണ് സംശയം. ആരെയാണ് വട്ടാക്കുന്നത് ഇവര്‍ എന്നതാണ് സംശയം. ഒരു പ്രതീക്ഷയും വെച്ച് പുലര്‍ത്താന്‍ പറ്റുന്ന ഒരു സിറ്റുവേഷനല്ല. കാരണം ഞങ്ങള്‍ ഇന്ത്യക്ക് പുറത്ത് നിന്നുള്ള ആള്‍ക്കാര്‍ക്ക് ഇങ്ങനെയൊക്കെ സംഭവിക്കോ അതും കേരളം പോലുള്ള ഒരു സ്റ്റേറ്റില്‍ എന്നുള്ളത്. ഇന്ത്യയ്ക്ക് പുറത്തുള്ള ആള്‍ക്കാരോട് സംസാരിക്കുമ്പോഴേക്കും ഇങ്ങനെ ഒരു നാടുമായിട്ട് എന്തെങ്കിലും അസോസിയേഷന്‍ വേണോ എന്ന് ചിന്തിപ്പിക്കുന്ന ഡെവലപ്‌മെന്റ്‌സാണ് നടക്കുന്നത്. ഒരു കേസ് അട്ടിമറിക്കുന്ന തരത്തില്‍ ഏത് അറ്റം വരെ ഇവര്‍ക്ക് പോകാന്‍ പറ്റും.

ഈ സിസ്റ്റത്തില്‍ എന്തൊക്കെ നടക്കാന്‍ പറ്റും എന്നുള്ളതിന്റെ തെളിവായിരിക്കും ഇത് എന്നുള്ളത്. വേഴ്സ്റ്റ് പോയിന്റിലാണ് കേസ് എത്തി നില്‍ക്കുന്നത്. ഇത്രയും ഹീനമായിട്ടുള്ള കുറ്റം ചെയ്തയാള്‍ക്ക് ശിക്ഷ എന്തായാലും കിട്ടണം. ഇപ്പോള്‍ ആക്രമിക്കപ്പെടുന്നത് ആ പെണ്‍കുട്ടി മാത്രമല്ല. ആക്രമിക്കപ്പെടുന്നത് സിസ്റ്റം തന്നെയാണ്. സിസ്റ്റം ഇളകി വീഴുകയാണ്. ഒരിക്കലും സംഭവിക്കില്ല എന്ന് കരുതുന്ന കാര്യങ്ങള്‍ ഇവിടെ സംഭവിക്കുകയാണ്. കോമഡി സിനിമയില്‍ സംഭവിക്കുന്ന പോലെ ആണ് ഓരോന്നും. എല്ലാ അടവുകളും പയറ്റുകയാണ്. സിനിമയെടുത്താല്‍ പോലും ആരും വിശ്വസിക്കാത്ത തരത്തിലുള്ള തിരക്കഥകളാണ്. കോടതികള്‍ക്കൊക്കെ എങ്ങനെയാണ് കണ്ണടക്കാന്‍ പറ്റുന്നത് എന്നാണ് ചോദ്യം.

More in News

Trending

Recent

To Top