News
‘കടുവ’ മോഷ്ടിച്ചതെന്ന് ആരോപണം; ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു, സംവിധായകനും നിർമ്മാതാവിനും കോടതി നോട്ടീസ് അയച്ചു
‘കടുവ’ മോഷ്ടിച്ചതെന്ന് ആരോപണം; ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു, സംവിധായകനും നിർമ്മാതാവിനും കോടതി നോട്ടീസ് അയച്ചു
പൃഥ്വിരാജ് ചിത്രമായ കടുവയുടെ കഥയുടെ മോഷണം ആരോപിച്ചുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. സിനിമയുടെ സംവിധായകന്‍ ജിനു വര്‍ഗീസ് അബ്രഹം, നിര്‍മാതാവ് സുപ്രിയ മേനോന്‍ തുടങ്ങിയവര്‍ക്ക് കോടതി നോട്ടീസ് അയച്ചു.
തന്റെ കഥ മോഷ്ടിച്ചെന്ന് ആരോപിച്ച് തമിഴ്‌നാട് സ്വദേശി മഹേഷാണ് ഹൈക്കോടതിയെ സമീച്ചത്. പാലാ സബ് കോടതി ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് നല്‍കാന്‍ വിസമ്മതിച്ചിരുന്നു. ജൂണ്‍ 30നാണ് ചിത്രം തിയേറ്ററുകളിലെത്തുക. കടുവാക്കുന്നേല്‍ കുറുവച്ചനായിട്ടാണ് പൃഥ്വിരാജ് സിനിമയിലെത്തുക.
‘പാല്‍വര്‍ണ്ണ കുതിരമേല്‍ ഇരുന്നൊരുത്തന്‍’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ലിബിന്‍ സ്‌കറിയ, മിഥുന്‍ സുരേഷ്, ശ്വേത അശോക് എന്നിവര്‍ ചേര്‍ന്നാണ്. സന്തോഷ് വര്‍മ്മയുടെ മനോഹരവരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്.
എട്ട് വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. കടുവയുടെ ഷെഡ്യൂള്‍ ബ്രേക്കിനിടെ മോഹന്‍ ലാലിനെ നായകനാക്കി ‘എലോണ്‍’ എന്ന ചിത്രം ഷാജി പ്രഖ്യാപിക്കുകയും ചിത്രീകരണം പൂര്‍ത്തിയാക്കുകയും ചെയ്‍തിരുന്നു. എന്നാല്‍ കടുവയാണ് ആദ്യം റിലീസ് ചെയ്യുന്നത്. ബോളിവുഡ് താരം വിവേക് ഒബ്റോയ് പ്രതിനായകനായി എത്തുന്ന ചിത്രത്തില്‍ സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. ‘ആദം ജോണി’ന്‍റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്‍ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
