Connect with us

ദിലീപിനെ കുടു ക്കാനുള്ള വമ്പൻ തെളിവ് പ്രതിയുടെ കയ്യിൽ, പോലീസ് പിടിച്ചെടുത്തില്ല! അട്ടഹസിച്ച് ദിലീപും കൂട്ടരും.. കളി ഇങ്ങോട്ട് വേണ്ട

News

ദിലീപിനെ കുടു ക്കാനുള്ള വമ്പൻ തെളിവ് പ്രതിയുടെ കയ്യിൽ, പോലീസ് പിടിച്ചെടുത്തില്ല! അട്ടഹസിച്ച് ദിലീപും കൂട്ടരും.. കളി ഇങ്ങോട്ട് വേണ്ട

ദിലീപിനെ കുടു ക്കാനുള്ള വമ്പൻ തെളിവ് പ്രതിയുടെ കയ്യിൽ, പോലീസ് പിടിച്ചെടുത്തില്ല! അട്ടഹസിച്ച് ദിലീപും കൂട്ടരും.. കളി ഇങ്ങോട്ട് വേണ്ട

നടിയെ ആക്രമിച്ച കേസില്‍ ഒന്നര മാസത്തോളമെടുത്ത് നടത്തിയ പുനരന്വേഷമം ശരിയായ രീതിയില്‍ നടന്നിട്ടില്ലെന്ന് അഡ്വ ടി ബി മിനി. അന്വേഷണത്തില്‍ ദൃശ്യങ്ങളുമായി ബന്ധപ്പെട്ടോ, തെളിവ് നശിപ്പിച്ചു എന്ന് പറയുന്ന വിഷയത്തില്‍ കേന്ദ്രീകരിച്ചോ കഴിഞ്ഞ ഒന്നര മാസത്തിനിടെയില്‍ അന്വേഷണം നടത്തിയിട്ടില്ല. അതിന്റെ കാരണമെന്താണെന്ന് അന്വേഷണ സംഘവും അതിന്റെ തലപ്പത്തിരിക്കുന്ന ആളുകളും വിശദീകരിക്കണമെന്നും ടി ബി മിനി ഒരു ചാനൽ ചർച്ചയിൽ പറഞ്ഞു

ഇപ്പോള്‍ അന്വേഷണ സമയം നീട്ടി, മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട് എഫ് എസ് എല്ലിലേക്ക് പോകുന്ന ഫോര്‍വേര്‍ഡ് നോട്ട് തള്ളിയതുമായി ബന്ധപ്പെട്ട് കമ്മ്യൂണിക്കേഷന്‍ നടന്ന് , നമ്മുടെ കേസുകളില്‍ എല്ലാം പറയുകയും ചെയ്തിട്ടുണ്ട്. പക്ഷേ, അതുമായി ബന്ധപ്പെട്ട് കൃത്യമായ ഒരു അപ്പീല്‍ ഹൈക്കോടതിയില്‍ പോകണമായിരുന്നു. അത് ഇതുവരെ നടന്നിട്ടില്ലെന്ന് മിനി പറഞ്ഞു.

കഴിഞ്ഞ 45 ദിവസം അന്വേഷണത്തിന് അനുവദിച്ചിട്ട്, അതില്‍ കാര്യങ്ങള്‍ എത്രദിവസം ചെയ്തുവെന്ന് പരിശോധിക്കുകയും കൃത്യമായ രീതിയില്‍ ചെയ്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വയം പരിശോധിക്കേണ്ടതാണ്. കേസില്‍ അഭിഭാഷകര്‍ കുറ്റക്കാരാണെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ് ചെയ്യേണ്ടതെന്നും മിനി പറഞ്ഞു.

വിചാരണ കോടതി, ഇത്രയും വിമര്‍ശനങ്ങള്‍ നേരിടുന്ന കോടതി, അഭിഭാഷകര്‍ കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കാര്യം പ്രോസിക്യൂഷന്‍ ഉന്നയിച്ച സമയത്ത്, കോടതി ചോദിച്ചു, നിങ്ങള്‍ എന്തുകൊണ്ട് അഭിഭാഷകര്‍ക്കെതിരായി കേസെടുത്തിട്ടില്ല എന്ന്. അന്വേഷണ സംഘത്തെ സംബന്ധിച്ച്, ഒന്നുകില്‍ അവര്‍ തുറന്നുപറയണം, ഞങ്ങള്‍ക്കിത് ചെയ്യാന്‍ പറ്റാത്ത ഒരു സാഹചര്യം മുകളില്‍ നിന്നുണ്ടെന്ന്.

ദിലീപിന്റെ കേസുമായി ബന്ധപ്പെട്ടുകൊണ്ട്, ജാമ്യം റദ്ദാക്കുന്നതിന് ഏറ്റവും വലിയ ആര്‍ഗ്യുമെന്റ്, അഭിഭാഷകര്‍ ബോംബെയില്‍ പോയി തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ്. സ്വാഭാവികമായും സെക്ഷന്‍ 201, 204 ഉം അനുസരിച്ചുള്ള ഒരു കേസ് രജിസ്റ്റര്‍ ചെയ്യപ്പെടേണ്ടെ എന്ന് അഡ്വ ടി ബി മിനി ചോദിക്കുന്നു.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം, ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഇതുവരെ സീസ് ചെയ്തിട്ടില്ല. അത് ഇപ്പോഴും ഈ പറഞ്ഞ പ്രതികളുടെ കയ്യിലുണ്ട് എന്ന വിശ്വാസമാണ് അന്വേഷണ സംഘത്തിനുള്ളത്. അങ്ങനെ തന്നെയാണ് പ്രോസിക്യൂഷനും വിശ്വസിക്കുന്നത്. അല്ലാതെ, അത് നശിപ്പിച്ചു കളഞ്ഞു എന്ന ഒരു വിശ്വാസവും പൊലീസിനില്ല.

പ്രധാന തെളിവായിട്ടുള്ള ഈ ഫോണ്‍, ആ തെളിവ് ഇപ്പോഴും പ്രതികളുടെ കയ്യിലുണ്ട്. ദൃശ്യങ്ങള്‍ അതില്‍ നിന്ന് കിട്ടാനുള്ള സാധ്യതകളുണ്ടല്ലോ എന്ന് മിനി ചോദിക്കുന്നു. ദൃശ്യങ്ങള്‍ ദിലീപ് എപ്പോള്‍ കണ്ടത് എന്ന പ്രാധാന്യമര്‍ഹിക്കുന്നില്ല. നമ്മളെ സംബന്ധിച്ച് ദൃശ്യങ്ങള്‍ പുറത്തുപോയി എന്ന് പറയുന്നത് ഒരു പ്രധാനപ്പെട്ട കാര്യമാണ്.

അത് ആ കുട്ടിയുടെ പ്രൈവസിയെ എങ്ങനെ ബാധിക്കുന്നു, അത് മൗലിക അവകാശങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ടകാര്യമാണ്. അതോടൊപ്പം കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കുന്ന ഒരു രേഖ. അത് നശിപ്പിക്കുകയോ, നിയമവിരുദ്ധമായി ഉപയോഗിക്കുകയോ, ആക്‌സസ് ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് കോടതിയിലെ സ്റ്റാഫാണോ, മറ്റ് തരത്തിലുള്ള ആളുകളാണോ അന്ന് അന്വേഷിച്ചറിയണം.

ഇത് ജുഡീഷ്യല്‍ സിസ്റ്റത്തില്‍ ജനങ്ങളുടെ വിശ്വാസ്യത തിരിച്ച് നേടിയെടുക്കുന്നതിന് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിന് അതിജീവിത അയച്ചിരിക്കുന്ന പെറ്റിഷനുമായി ബന്ധപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ വിജിലന്‍സിനോട് അന്വേഷണം നടത്താനുള്ള നിര്‍ദ്ദേശമുണ്ടായിരുന്നു. അതിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. അതിന്റെ റിസല്‍ട്ട് എന്താണെന്ന് അതിജീവിതയെ അറിയിച്ചിട്ടില്ലെന്നും മിനി പറഞ്ഞു.

More in News

Trending

Recent

To Top