Connect with us

ദിലിപീനെ സംരക്ഷിക്കാന്‍ അത്തരമൊരു നീക്കമുണ്ടായി, ഡി ജി പിയോട് പോലും സംസാരിക്കാതെ അറസ്റ്റ് ചെയ്യാനുള്ള അനുമതി അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകി നൽകി ഇരട്ട ചങ്കൻ… ചങ്കിൽ തീ ആളിക്കത്തുന്നു

News

ദിലിപീനെ സംരക്ഷിക്കാന്‍ അത്തരമൊരു നീക്കമുണ്ടായി, ഡി ജി പിയോട് പോലും സംസാരിക്കാതെ അറസ്റ്റ് ചെയ്യാനുള്ള അനുമതി അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകി നൽകി ഇരട്ട ചങ്കൻ… ചങ്കിൽ തീ ആളിക്കത്തുന്നു

ദിലിപീനെ സംരക്ഷിക്കാന്‍ അത്തരമൊരു നീക്കമുണ്ടായി, ഡി ജി പിയോട് പോലും സംസാരിക്കാതെ അറസ്റ്റ് ചെയ്യാനുള്ള അനുമതി അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകി നൽകി ഇരട്ട ചങ്കൻ… ചങ്കിൽ തീ ആളിക്കത്തുന്നു

നടിയെ ആക്രമിച്ച കേസ് നിർണായക നീക്കത്തിലേക്ക് നീങ്ങുകയാണ്. കേസിലെ തുടരന്വേഷണം മേയ് 30 തിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ അന്ത്യശാസനം നൽകിയ പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ച് നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസില്‍ നിലവില്‍ സർക്കാറിനേക്കള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് ജുഡീഷ്യറിയാണെന്ന് അഡ്വ. ടിബി മിനി പറയുകയാണ് . കേസ് അന്വേഷണത്തിന്റ തുടക്കത്തിലുണ്ടായ ചില ബുദ്ധിമുട്ടുകള്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അന്നത്തെ ഡി ജി പി ഈ കേസ് അട്ടിമറിക്കാനും ദിലീപിനെ ഒരു കാരണവശാലും ഇതില്‍ ഉള്‍പ്പെടുത്താത്തിരിക്കാനുമുള്ള നിലപാട് സ്വീകരിച്ചിരുന്നു. അതേസമയം കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് ബോധ്യം അന്വേഷണ ഉദ്യോഗസ്ഥർക്ക് ആകെ ഉണ്ടാവുകയും എന്നാല്‍ വ്യക്തമായ തെളിവ് ഇല്ലാത്ത സാഹ്യചര്യത്തില്‍ അദ്ദേഹത്തിനെതിരെ നടപടി എടുക്കാതിരിക്കുകയും ചെയ്യുകയായിരുന്നു.

ഒരു പ്രത്യേക ഘട്ടത്തില്‍ അത്തരത്തിലുള്ള തെളിവുകള്‍ കൂടി കിട്ടുകയും ആ അന്വേഷണത്തിന്റെ ഒടുവില്‍ പിണറായി സർക്കാർ തന്നെയാണ് ദിലീപിന് തന്നെയുള്ള നടപടിക്ക് അനുമതി നല്‍കിയതെന്നും അഡ്വ.ടിബി മിനി അഭിപ്രായപ്പെടുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം

ഡി ജി പിയോട് പോലും സംസാരിക്കാതെ ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള അനുമതി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി പിണറായി നേരിട്ട് കൊടുക്കുകയായിരുന്നുവെന്നാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്. അങ്ങനെയാണ് ദിലീപ് ആ കേസില്‍ അറസ്റ്റിലാവുന്നതെന്നും ടിബി മിനി വ്യക്തമാക്കുന്നു.

പിന്നീടാണ് അന്വേഷണ ഘട്ടത്തില്‍ തന്നെ ചില പ്രശ്നങ്ങള്‍ ഉയർന്ന് വരുന്നത്. ഈ കോടതിയില്‍ നിന്നും കേസ് മാറ്റണമെന്ന് പെണ്‍കുട്ടി തന്നെ അഭിപ്രായപ്പെടുന്നു, രണ്ട് പ്രോസിക്യൂട്ടർമാർ രാജിവെക്കുകയും ചെയ്തു. കോടതി പ്രോസിക്യൂഷന് അനുകൂലമല്ല എന്നുപറഞ്ഞുകൊണ്ട് സാധാരണ നടപടിയെന്ന നിലയില്‍ അവർ ഹൈക്കൊടതിയില്‍ പെറ്റീഷന്‍ നല്‍കുന്നു. അപ്പോഴൊക്കെയും ഈ കേസ് തെളിയിക്കാന്‍ നല്ല രീതിയിലുള്ള ശ്രമങ്ങള്‍ തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ന്യായം.

ഇവിടെ നമുക്ക് അറിയാവുന്ന രണ്ട് കാര്യങ്ങളുണ്ട്. സിം കാർഡ് കണ്ടെത്തിയെങ്കിലും അതുപയോഗിച്ച ഫോണ്‍ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ആ സിം കാർഡ് ആക്സസ് ചെയ്തപ്പോള്‍ അതിന്റെ ഹാഷ് വാല്യൂ മാറിക്കിടക്കുന്ന വിഷയവുമായി ബന്ധപ്പെട്ടാണ് നമ്മളിപ്പോള്‍ തർക്കത്തില്‍ പോയിരിക്കുന്നത്. മൊത്തത്തില്‍ സർക്കാറിന്റെ എല്ലാ ഭാഗത്ത് നിന്നുള്ള സഹായം ഉണ്ടായില്ലെങ്കിലും ചില ഭാഗങ്ങളില്‍ നിന്നും മികച്ച രീതിയിലുള്ള സഹായം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

ജനനീതിയെന്ന സംഘടന കഴിഞ്ഞ ദിവസം ഒരു കത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ചിട്ടുണ്ട്. ഡി ജി പി യായിരുന്ന ലോക്നാഥ് ബെഹ്റ ദിലീപുമായി 50 ലേറെ തവണ വിളിച്ചിട്ടുണ്ടെന്നാണ് ആ കത്തില്‍ സംഘടന ഉന്നയിക്കുന്ന ഒരു പ്രധാന ആരോപണം. ഡി ജി പി ലോക്നാഥ് ബെഹ്റ ഈ അന്വേഷണത്തില്‍ ഇടപെട്ടതിനാലാണ് അന്വേഷണത്തിന് തിരിച്ചടി നേരിട്ടതെന്നും ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോർട്ടർ ടിവിയോട് തന്നെ വ്യക്തമാക്കിയിട്ടുണ്ടന്നും അഡ്വ.ടിബി മിനി വ്യക്തമാക്കുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്‍ ഉന്നയിച്ച ആരോപണം തെറ്റാണെങ്കില്‍ ലോക്നാഥ് ബെഹ്റ ഒരു മാനനഷ്ട കേസ് കൊടുക്കണം. എന്നാല്‍ അദ്ദേഹം അത് കൊടുത്തില്ല. സർക്കാർ എതെങ്കിലും തരത്തില്‍ ഈ ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തതുമില്ല. അങ്ങനെയൊരു നടപടി എടുത്തിരുന്നെങ്കില്‍ അതുമായി ബന്ധപ്പെട്ട രേഖകള്‍ എല്ലാം കൃത്യമായി പുറത്ത് വന്നേനെ. അത് അറിയാവുന്നത് കൊണ്ടാണ് അത്തരമൊരു നടപടിയിലേക്ക് പോവാതിരുന്നത്.

എസ് ശ്രീജിത്ത് എന്ന ഐപിഎസ് ഉദ്യോഗസ്ഥനെ സംബന്ധിച്ച് മറ്റ് പല കേസുകളിലുമായി വ്യത്യസ്തമായ അഭിപ്രായം പലർക്കും ഉണ്ടാവും. എന്നാല്‍ തുടരന്വേഷണത്തിന് മൂന്ന് മാസം മാത്രം അനുവദിച്ചിരിക്കുന്ന ഒരു കേസില്‍ വളരെ പെട്ടെന്ന് തന്നെ ഒന്ന് രണ്ട് കാര്യങ്ങള്‍ അദ്ദേഹം ചെയ്തു. സാക്ഷിയെ കൂറുമാറ്റുന്നതിന് വേണ്ടി നടത്തിയ ഇടപെടലുകള്‍ പുറത്ത് കൊണ്ട് വരുന്നതിലും ദിലീപിന്റെ ഫോണ്‍ പിടിച്ചെടുക്കുന്നതിലുമൊക്കെ വളരെ നല്ല രീതിയിലുള്ള ഒരു ശക്തി നല്‍കാന്‍ എഡിജിപി ശ്രീജിത്തിന് സാധിച്ചിട്ടുണ്ടെന്നും അഡ്വ. ടിബി മിനി വ്യക്തമാക്കുന്നു.

പൊലീസ് ഡിപ്പാർട്ട്മെന്റിന് അകത്ത് തന്നെയുള്ള ഒരു മാറ്റമായിരുന്നു ഇതെങ്കില്‍ പ്രശ്നമില്ലായിരുന്നു. എന്നാല്‍ ഇതുമായി യാതൊരു ബന്ധവുമില്ലാത്ത ട്രാന്‍സ്പോർട്ട് ഡിപ്പാർട്ട്മെന്റിലേക്ക് മാറിയത് വഴി അന്വേഷണത്തിന് അധികമായി കിട്ടിയ 15 ദിവസം പൂർണ്ണമായും. അതോടൊപ്പം തന്നെ കോണ്‍ഗ്രസിനെ സംബന്ധിച്ച് പിടി തോമസ് നടി ആക്രമിക്കപ്പെട്ട വിഷയത്തിലെടുത്ത നിലപാട് ശ്ലാഘനയീമാണ്. എന്നാല്‍ ബാക്കിയാരും പെണ്‍കുട്ടിയുടെ പോരാട്ടത്തില്‍ അവരോടൊപ്പം നില്‍ക്കുന്നതായി കണ്ടിട്ടില്ല.

അതുകൊണ്ട് തന്നെ ഉമ തോമസ് എങ്ങനെ ഈ കേസില്‍ ഇടപെട്ടുവന്നത് സംബന്ധിച്ച തർക്കം ഉന്നയിക്കാന്‍ ഞാനില്ല. പിടിയുടെ കൂടെ നിന്നിരുന്ന ആളാണ് അവർ. എന്നാല്‍ മറുവശത്ത് കോണ്‍ഗ്രസിന്റെ നല്ല ഇടപെടല്‍ ഈ പ്രതിയെ രക്ഷിക്കാന്‍ ഉണ്ടായിട്ടുണ്ടെന്നാണ് എന്റെ പക്ഷം. സർക്കാറിനെതിരെ പ്രതിപക്ഷത്തിന് ഉയർത്തിക്കൊണ്ട് വരാന്‍ കഴിയുന്ന ഏറ്റവും മികച്ചൊരു വിഷയമാണ് ഈ കേസ് എന്നിരിക്കെ എപ്പോഴെങ്കിലും ഈ വിഷയത്തില്‍ പ്രതിപക്ഷം അങ്ങനെ ഒരു നീക്കം നടത്തുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോയെന്നും ടി ബി മിനി ചോദിക്കുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top