Connect with us

മഞ്ജു വാര്യരുടെ അടുത്തേക്ക് ക്രൈം ബ്രാഞ്ച് ഇരച്ചെത്തുന്നു! വീണ്ടും മൊഴിയെടുക്കുന്നു,ചോദ്യം ചെയ്യുന്നത് രണ്ടാം തവണ! ദിലീപ് കുടുക്കിലേക്ക് സിനിമാലോകം ഒന്നടങ്കം നടുങ്ങും

Malayalam Breaking News

മഞ്ജു വാര്യരുടെ അടുത്തേക്ക് ക്രൈം ബ്രാഞ്ച് ഇരച്ചെത്തുന്നു! വീണ്ടും മൊഴിയെടുക്കുന്നു,ചോദ്യം ചെയ്യുന്നത് രണ്ടാം തവണ! ദിലീപ് കുടുക്കിലേക്ക് സിനിമാലോകം ഒന്നടങ്കം നടുങ്ങും

മഞ്ജു വാര്യരുടെ അടുത്തേക്ക് ക്രൈം ബ്രാഞ്ച് ഇരച്ചെത്തുന്നു! വീണ്ടും മൊഴിയെടുക്കുന്നു,ചോദ്യം ചെയ്യുന്നത് രണ്ടാം തവണ! ദിലീപ് കുടുക്കിലേക്ക് സിനിമാലോകം ഒന്നടങ്കം നടുങ്ങും

നടിയെ ആക്രമിച്ച കേസിൽ ദിലീപ് വീണ്ടും ഊരാക്കുടുക്കിലേക്ക്… ദിലീപിന്റെ ആദ്യ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ മൊഴി വീണ്ടും എടുക്കും. ഉടൻ മൊഴി എടുക്കാൻ അന്വേഷണ സംഘം നീങ്ങും. ഇന്നലെ നടന്ന അന്വേഷണ ഉദോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മി നടത്തിയ വെളിപെപ്ടുത്തലിൽ ഉൾപ്പെടെ ചോദിച്ചറിയും

നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയായ അനൂപിനെ മൊഴി നല്‍കാന്‍ ദിലീപിന്റെ അഭിഭാഷകന്‍ പഠിപ്പിക്കുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മഞ്ജു വാര്യര്‍ മദ്യപാനിയായിരുന്നെന്നും ഡാന്‍സ് ചെയ്യാന്‍ പോകുന്നത് ചേട്ടന് ഇഷ്ടമല്ലെന്നും അഭിഭാഷകന്‍ അനൂപിനെ പഠിപ്പിക്കുന്നതായി ശബ്ദരേഖയില്‍ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ നടി ഭാഗ്യലക്ഷ്മി റിപ്പോർട്ടർ ചാനലിനോട് ദിലീപിനെതിരെ ചില വെളിപ്പെടുത്തൽ നടത്തിയിരുന്നു

ദിലീപിന്റെ ആദ്യ ഭാര്യയായ മഞ്ജു വാര്യര്‍ കരിക്കകം ക്ഷേത്രത്തില്‍ നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ട് ദിലീപ് തന്നെ രാത്രി ഒന്നരയ്ക്ക് ഫോണില്‍ വിളിച്ചു. മഞ്ജു ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട നൃത്തപരിപാടിയില്‍ പങ്കെടുക്കരുതെന്നും ഇത് മഞ്ജുവിനോട് പറയാന്‍ ദിലീപ് തന്നോട് ആവശ്യപ്പെട്ടു താന്‍ ഇക്കാര്യം മഞ്ജുവിനോട് സംസാരിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞപ്പോള്‍ ദിലീപ് തന്നോട് ആക്രോശിച്ചുവെന്നുമാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. ഭാഗ്യലക്ഷ്മി നടത്തിയ വെളിപെപ്ടുത്തലിൽ ഉൾപ്പെടെ മഞ്ജുവിനോട് ചോദിച്ചറിയും

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടി മഞ്ജു വാര്യരുടെ മൊഴി ആദ്യം രേഖപ്പെടുത്തിയിരുന്നു
കൊച്ചിയിലെ ഹോട്ടലില്‍ വെച്ച് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൌലോസിന്റെ നേതൃത്വത്തിലായിരുന്നു മഞ്ജു വാര്യറുടെ മൊഴി രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്താനായി നാല് മണിക്കൂറോളം എടുത്തു. കേസുമായി ബന്ധപ്പെട്ട അടുത്തിടെ പുറത്ത് വന്നതും അല്ലാത്തുമായ ഓഡിയോയിലെ ശബ്ദങ്ങള്‍ തിരിച്ചറിയുന്നതിന് വേണ്ടിയായിരുന്നു അന്ന് മഞ്ജു വാര്യറുടെ മൊഴി രേഖപ്പെടുത്തിയത്

പുറത്ത് വന്ന ചില ശബ്ദരേഖകള്‍ കേസില്‍ ഏറെ നിർണ്ണായകമാണ്. ഇതുമായി ബന്ധപ്പെട്ട്. അനൂപ്, സുരാജ് എന്നിവരുടെ ശബ്ദം തിരിച്ചറിയേണ്ടതുണ്ട്. അതോടൊപ്പം സാക്ഷികളെ കൂറുമാറ്റുന്നതിനായി ഡോ. ഹൈദരാലിയുമായി സംസാരിച്ചത്, എല്ലാ ചെയ്തത് കൂട്ടുകാരികള്‍ക്ക് വേണ്ടി ഒരു പണി കൊടുക്കണം എന്ന് പറയുന്ന ശബ്ദവുമാണ് പ്രധാനമായും തിരിച്ചറിയേണ്ടത്. ഇതിന് വേണ്ടിയായിരുന്നു മഞ്ജു വാര്യറുടെ മൊഴി രേഖപ്പെടുത്തിയത്

ഓഡിയോകള്‍ മഞ്ജു വാര്യറുടെ റൂമില്‍ വെച്ച് പ്ലേ ചെയ്ത് കേള്‍പ്പിച്ചു. ഇതിന് വേണ്ടി കുറച്ചധികം സമയം എടുത്തു. അതിന് ശേഷം ഇത് ആരൊക്കെയാണെന്ന് തിരിച്ചറിയാന്‍ കഴിയുന്നുണ്ടോയെന്നും ഉള്ളടക്കം എന്തായിരിക്കാം എന്നതിനെക്കുറിച്ചും മഞ്ജുവാര്യറോട് ചോദിച്ച് അറിഞ്ഞു. മൊഴിയെടുക്കലിന് ശേഷം തൃപ്തിയോടെയാണ് പൊലീസ് മടങ്ങിയത് . മൊഴിയെടുക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് മഞ്ജു വാര്യറെ സമീപിക്കുകയും എവിടെ വെച്ച് കാണാന്‍ പറ്റുമെന്ന് അന്വേഷിക്കുകയുമായിരുന്നു. താന്‍ കൊച്ചിയില്‍ തന്നേയുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് നടി താമസിക്കുന്ന ഹോട്ടലിലേക്ക് അന്വേഷണ സംഘം എത്തി മൊഴി രേഖപ്പെടുത്തല്‍ ആരംഭിക്കുകയായിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നേരത്തേയും മഞ്ജു വാര്യറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷം ദീർഘകാലം കേസുമായി ബന്ധപ്പെട്ട് മഞ്ജുവിന്റെ പേര് പരാമർശിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ പുതിയ തെളിവുകളുടെ സാഹചര്യത്തില്‍ താരത്തിനും കൂടുതല്‍ പറയാനുണ്ടാവുമെന്ന് മനസ്സിലാക്കിയാണ് മഞ്ജുവാര്യറുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്. അതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും മൊഴി രേഖപ്പെടുത്തുന്നത്

More in Malayalam Breaking News

Trending

Recent

To Top