Connect with us

പത്മസരോവരത്തിൽ തിരക്കിട്ട ചർച്ചകൾ! കാവ്യയെ രക്ഷിക്കാൻ ദിലീപ് ഓട്ടം തുടങ്ങി, ദൈവം രക്ഷിക്കും! ഇരുമുടി കെട്ടുമായി മല ചവിട്ടുന്നു ..വിഷു ഉത്സവത്തിന് തുറന്ന ശബരിമല നട 18ന് അടയ്ക്കും, നാളെ ദിലീപ് ശബരിമലയിൽ എത്താൻ സാധ്യത… മാധ്യമങ്ങൾ വളയുമോ?

News

പത്മസരോവരത്തിൽ തിരക്കിട്ട ചർച്ചകൾ! കാവ്യയെ രക്ഷിക്കാൻ ദിലീപ് ഓട്ടം തുടങ്ങി, ദൈവം രക്ഷിക്കും! ഇരുമുടി കെട്ടുമായി മല ചവിട്ടുന്നു ..വിഷു ഉത്സവത്തിന് തുറന്ന ശബരിമല നട 18ന് അടയ്ക്കും, നാളെ ദിലീപ് ശബരിമലയിൽ എത്താൻ സാധ്യത… മാധ്യമങ്ങൾ വളയുമോ?

പത്മസരോവരത്തിൽ തിരക്കിട്ട ചർച്ചകൾ! കാവ്യയെ രക്ഷിക്കാൻ ദിലീപ് ഓട്ടം തുടങ്ങി, ദൈവം രക്ഷിക്കും! ഇരുമുടി കെട്ടുമായി മല ചവിട്ടുന്നു ..വിഷു ഉത്സവത്തിന് തുറന്ന ശബരിമല നട 18ന് അടയ്ക്കും, നാളെ ദിലീപ് ശബരിമലയിൽ എത്താൻ സാധ്യത… മാധ്യമങ്ങൾ വളയുമോ?

നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയശേഷം ദിലീപ് ആദ്യം പോയത് ആലുവ എട്ടേക്കർ സെന്റ് ജൂഡ് പുണ്യാളന്റെ അടുത്തേക്കായിരുന്നു. പള്ളിയിലെത്തിയ ദിലീപ് മുഴുവൻ കുർബാനയും കഴിഞ്ഞശേഷമാണ് മടങ്ങിയത്. പിന്നീട് ഗുരുവായൂരും ശബരിമലയും അടക്കം പ്രധാന ക്ഷേത്രങ്ങളിൽ എല്ലാം ദിലീപ് എത്തിയിരുന്നു.

ഇപ്പോഴിതാ ദൈവം കൂടെയുണ്ടെന്നുള്ള വിശ്വാസത്തിൽ ശബരിമല ദർശനത്തിന് ദിലീപ് ഒരുങ്ങുന്നതായാണ് സൂചന. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ദിലീപ് ശബരിമലയിൽ എത്തുമെന്നാണ് സൂചന. ദിലീപിന്റെ ശബരിമലയാത്രയ്ക്കുള്ള ഒരുക്കങ്ങൾ പത്മസരോവരത്തിൽ നടക്കുന്നുണ്ട്. എന്നാൽ കേസുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളുള്ളതിനാൽ അന്തിമ തീരുമാനം എടുത്തിട്ടുമില്ല. തിങ്കളാഴ്ച സന്നിധാനത്ത് എത്തുന്നതിനെ കുറിച്ചാണ് ദിലീപ് ആലോചിക്കുന്നത്

തിങ്കള്‍, വ്യാഴം ദിവസങ്ങളും തന്റെ ഭാഗ്യ ദിവസങ്ങളായി ദിലീപ് വിശ്വസിച്ചിരുന്നു. തിങ്കളാഴ്ച ദിവസം മണപ്പുറത്തെ ശിവക്ഷേത്ര ദര്‍ശനവും, വ്യാഴാഴ്ച എട്ടേക്കര്‍ സെന്റ് ജുഡ് പള്ളിയിലെ നൊവേനയിലും പതിവായി പങ്കെടുക്കുമായിരുന്നു. മുൻ‌കൂർ ജാമ്യ ഹർജിയുടെ വിധി ഉണ്ടാകും എന്ന് ഉറപ്പിച്ച ദിവസം
ഇരു സ്ഥലങ്ങളിലും പോയി ദിലീപ് പ്രാര്‍ഥിച്ചിരുന്നു. എന്നാല്‍ അന്ന് വിധി ഉണ്ടായില്ല എന്ന് മാത്രമല്ല താരത്തിന്റെ ഭാഗ്യ നമ്ബറായ ഏഴാം തീയതിയതിലേയ്ക്ക് കേസ് മാറ്റുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് ദിലീപിനനുകൂലായി വിധിയുണ്ടാകുന്നത്.

വധഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കെ ആലുവയിലെ പള്ളിയിലെത്തയും ദിലീപ് പ്രാര്‍ഥന നടത്തിയിരുന്നു. രാവിലെ 5.40ന് പള്ളിയിലെത്തിയ ദിലീപ് നൊവേനയിലും പങ്കെടുത്തു. മെഴുകുതിരി കത്തിച്ചും മാല ചാര്‍ത്തിയും പ്രാര്‍ഥിച്ചു. പള്ളിയില്‍ സ്ഥിരമായി എത്തുകയും പ്രാര്‍ഥിക്കുകയും ചെയ്യാറുണ്ട് ദിലീപ്.

നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ ഏത് സമയവും ചോദ്യം ചെയ്യും. അതിനിടെ തീർത്ഥാടനത്തിലൂടെ ആത്മവിശ്വാസം വീണ്ടെടുക്കുകയാണ് ദിലീപ്. നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണം വീണ്ടും ശ്ക്തമായി നടക്കുമ്പോഴാണ് ദിലീപ് മല ചവിട്ടാനൊരുങ്ങുന്നത്. വിശ്വാസ വഴയിലാണ് ദിലീപ് എന്നും സഞ്ചരിക്കാറുള്ളത്. ഇതിന്റെ ഭാഗമാണ് ഇപ്പോഴത്തെ ശബരിമല ദർശനവും.

നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷം നടൻ ദിലീപ് ശബരിമലയിൽ എത്തിയിരുന്നു. അന്ന് ജയിൽ വാസത്തിനിടെയാണ് ദിലീപ് വൃതം എടുക്കാൻ തുടങ്ങിയത്. ജയിൽ മോചിതനായ ശേഷം പ്രാർത്ഥനയുടെ ഭാഗമായിട്ടായിരുന്നു ദർശനം. കാവ്യയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് ഏത് സമയവും ആലുവയിലെ പത്മസരോവരത്തിൽ എത്തും. ദിലീപിന്റെ സഹോദരൻ അനൂപും സഹോദരീ ഭർത്താവ് സുരാജും അടക്കമുള്ളവരും ക്രൈംബ്രാഞ്ചിന് മുമ്പിൽ ഹാജരാകേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ജ്യോത്സ്യന്മാരുടെ കൂടെ ഉപദേശം പരിഗണിച്ചാണ് ദിലീപിന്റെ ശബരിമല യാത്രയെന്നാണ് സൂചനകൾ. നടിയെ ആക്രമിച്ച കേസിൽ ജയിൽ മോചിതനായ ദിലീപ് ആരും അറിയാതെ ദർശനത്തിനാണ് ആഗ്രഹിച്ചത്. അന്നും വാർത്ത തൽസമയം മാധ്യമങ്ങളിൽ എത്തിയിരുന്നു. വിഷു ഉത്സവത്തിന് തുറന്ന ശബരിമല നട 18ന് അടയ്ക്കും. അതുകൊണ്ട് തന്നെ നാളെ തന്നെ ദിലീപ് ശബരിമലയിലേക്ക് പോകാനാണ് സാധ്യത.

More in News

Trending

Recent

To Top