News
അമീർ ഖാന്റെ സ്റ്റാഫുകള്‍ക്ക് കോവിഡ്; അമ്മയ്ക്ക് ടെസ്റ്റ് നെഗറ്റീവാകാന്‍ പ്രാര്‍ഥിക്കണമെന്ന് താരം
അമീർ ഖാന്റെ സ്റ്റാഫുകള്‍ക്ക് കോവിഡ്; അമ്മയ്ക്ക് ടെസ്റ്റ് നെഗറ്റീവാകാന്‍ പ്രാര്‍ഥിക്കണമെന്ന് താരം
തന്റെ സ്റ്റാഫുകള്‍ക്ക് കോവിഡ് 19 സ്ഥീരികരിച്ചതായി നടന്‍ ആമിര്‍ ഖാന്‍. അതെ സമയം അമ്മയെ ടെസ്റ്റ് ചെയ്യാനായി കൊണ്ടു പോവുകയാണെന്നും ഞ ങ്ങൾക്കെല്ലാം ടെസ്റ്റ് നെഗറ്റീവാണെന്നും അമീർ ഖാൻ പറയുന്നു . അമ്മയ്ക്കും നെഗറ്റീവാകാന്‍ പ്രാര്‍ഥിക്കണമെന്നും ആമിര്‍ കുറിച്ചിട്ടുണ്ട്.
ആമിര്‍ ഖാന്റെ സ്റ്റേറ്റ്‌മെന്റ്:
എന്റെ സ്റ്റാഫുകളില്‍ കുറച്ച് പേര്‍ക്ക് കോവിഡ് പൊസിറ്റീവായ വിവരം നിങ്ങളെ അറിയിക്കുന്നു. ഉടന്‍ തന്നെ അവരെ ക്വാറന്റൈനിലാക്കി. മുംബൈ കോര്‍പ്പറേഷന്‍ അവര്‍ക്ക് വേണ്ട ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. അവരെ പരിപാലിക്കുന്നതിനും അണുവിമുക്തമാക്കിയതിനും മുംബൈ കോര്‍പ്പറേഷനോട് നന്ദി പറയുന്നു.
ഞങ്ങളുടെയെല്ലാം പരിശോധന ഫലങ്ങള്‍ നെഗറ്റീവാണ്. ഇപ്പോള്‍ ഞാന്‍ അമ്മയെ ടെസ്റ്റിനായി കൊണ്ടു പോവുകയാണ്. അമ്മയ്ക്കും ടെസ്റ്റ് നെഗറ്റീവാകാന്‍ പ്രാര്‍ഥിക്കുക
മുംബൈ കോര്‍പ്പറേഷനോട് വീണ്ടും നന്ദി പറയുന്നു. കോകിലബെന്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരോടും നന്ദി പറയുന്നു.
