Connect with us

ദിലീപിനെ സഹായിച്ച സായ് ശങ്കറിന് ലക്ഷങ്ങള്‍ കിട്ടി, ജയില്‍ ഇടിഞ്ഞാലും ദിലീപ് പുറത്തുവരില്ല, തെളിവ് നശിപ്പിക്കാന്‍ നോക്കിയതിന് രാമന്‍ പിള്ള വക്കീലും പ്രതിയായേക്കും, ദിലീപിന്റെ ജാമ്യം റദ്ദാക്കപ്പെ ടാം; നിർണ്ണായക വെളിപ്പെടുത്തൽ

News

ദിലീപിനെ സഹായിച്ച സായ് ശങ്കറിന് ലക്ഷങ്ങള്‍ കിട്ടി, ജയില്‍ ഇടിഞ്ഞാലും ദിലീപ് പുറത്തുവരില്ല, തെളിവ് നശിപ്പിക്കാന്‍ നോക്കിയതിന് രാമന്‍ പിള്ള വക്കീലും പ്രതിയായേക്കും, ദിലീപിന്റെ ജാമ്യം റദ്ദാക്കപ്പെ ടാം; നിർണ്ണായക വെളിപ്പെടുത്തൽ

ദിലീപിനെ സഹായിച്ച സായ് ശങ്കറിന് ലക്ഷങ്ങള്‍ കിട്ടി, ജയില്‍ ഇടിഞ്ഞാലും ദിലീപ് പുറത്തുവരില്ല, തെളിവ് നശിപ്പിക്കാന്‍ നോക്കിയതിന് രാമന്‍ പിള്ള വക്കീലും പ്രതിയായേക്കും, ദിലീപിന്റെ ജാമ്യം റദ്ദാക്കപ്പെ ടാം; നിർണ്ണായക വെളിപ്പെടുത്തൽ

നടിയെ ആക്രമിച്ച കേസില്‍ ഓരോ ദിവസവും നിർണ്ണായക വെളിപ്പെടുത്തലാണ് പുറത്തുവരുന്നത്. ദിലീപിനെ സഹായിച്ച സായ് ശങ്കറിന് ലക്ഷങ്ങള്‍ കിട്ടിയെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര.

സായ് വലിയ ഫ്രോഡാണ്. ദിലീപിനെതിരായ തെളിവുകളൊക്കെ ഇവന്‍ നശിപ്പിച്ചു. ഇത് ക്രൈംബ്രാഞ്ച് കണ്ടെത്തി. പോലീസ് ഇയാളോട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചോഴും ഇയാള്‍ നുണയാണ് പറഞ്ഞതാണ്. കൊവിഡ് ലക്ഷണങ്ങളുണ്ടെന്ന് പറഞ്ഞാണ് അവധി ചോദിച്ചത്. ഈ കാലത്ത് നാല് മണിക്കൂറിനുള്ളില്‍ തന്നെ കൊവിഡ് തിരിച്ചറിയാന്‍ പറ്റും. പോലീസില്‍ നിന്ന് മുങ്ങാന്‍ സായ് ശങ്കര്‍ എടുത്ത അടവാണ് ഇതെന്നും ബൈജു കൊട്ടാരക്കര പറയുന്നു. അതേസമയം എങ്ങനെയാണ് ദിലീപിന്റെ ഫോണിലെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തതെന്നും ബൈജു കൊട്ടാരക്കര വെളിപ്പെടുത്തി

ദിലീപിന്റെ ഫോണിലുള്ള ദൃശ്യങ്ങള്‍ ആദ്യ സായ് ശങ്കറാണ് ഡിലീറ്റ് ചെയ്തത്. എന്നാല്‍ ഇതിന് കഴിയാത്തതും ഇതിലുണ്ടായിരുന്നു. ഈ സംഭവത്തിന് ശേഷം ബോള്‍ഗാട്ടി പാലസിലെ ഹയാത്ത് റീജ്യന്‍സില്‍ ഇവര്‍ മുറിയെടുത്തു. മറ്റൊരു അവന്യൂ റീഎന്‍ഡിലുമെടുത്തു. ഇവര്‍ സിനിമയെ വെല്ലുന്ന തരത്തിലാണ് കാര്യങ്ങള്‍ നടത്തിയത്. പോലീസ് തിരഞ്ഞ് വന്നാല്‍ കുടുങ്ങാതിരിക്കാനാണ്. രണ്ടിടത്തും ഒരേപേരിലാണ് റൂമെടുത്തത്. വിശ്രമിക്കാന്‍ മാത്രം അവന്യൂ റീഎന്‍ഡിലെ റൂം. ബാക്കിയുള്ള സമയത്തെല്ലാം ദിലീപും കൂട്ടരും രണ്ട് ഫോണിലെയും വിവരങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഹയാത്ത് റീജ്യസിയെയാണ് ഉപയോഗിച്ചത്. അതും ആ ഹോട്ടലിന്റെ വൈഫൈ ഉപയോഗിച്ചാണ് ഇതെല്ലാം ചെയ്തതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

സായ് ശങ്കര്‍ ഇവരേക്കാള്‍ വലിയ ഉഡായിപ്പായിരുന്നു. ഇയാളെ തിരഞ്ഞ് പോയപ്പോള്‍ സായ് സബ്രീന സിറില്‍ എന്ന പേരാണ് കിട്ടിയത്. ആരാണെന്ന് പക്ഷേ പോലീസിന് മനസ്സിലായില്ല. കോഴിക്കോടുള്ള സബ്രീന സിറിലിനെ നിരീക്ഷിച്ചപ്പോഴാണ് ഇവരുടെ ഭര്‍ത്താവ് സായ് എന്നാണെന്ന് മനസ്സിലായത്. കമ്പ്യൂട്ടറും, ഹാര്‍ഡ് ഡിസ്‌കും പെന്‍ ഡ്രൈവും അടക്കം പോലീസ് കൊണ്ടുപോയിട്ടുണ്ട്. ഇയാള്‍ കൊവിഡാണെന്ന് പറഞ്ഞത് കൊണ്ട് കാര്യമില്ല. നേരത്തെ തന്നെ ഇയാളില്‍ നിന്ന് വേണ്ട സകല വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. അതിന് ശേഷം സായ് ശങ്കറിന് വല്ല ഓഫറും വന്നിട്ടുണ്ടാവും. അതാണ് ഇപ്പോള്‍ മാറ്റി പറയുന്നത്. അങ്ങനെ പോലീസ് സംശയിക്കുന്നുണ്ടെങ്കില്‍ കുറ്റം പറയാനാവില്ലെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

സായ് ശങ്കര്‍ ഐമാക്‌സ് ഡെസ്റ്റോപ്പിലേക്കാണ് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തിയത്. വിവരങ്ങള്‍ ചോര്‍ത്തിയത് പണം വാങ്ങിയെടുക്കാനാണ്. ദിലീപ് ഈ കേസ് ഒക്കെ കഴിഞ്ഞ് ഒന്ന് ഫ്രീയായാല്‍ ഈ വിവരങ്ങള്‍ വെച്ച് ദിലീപില്‍ നിന്ന് പണം വാങ്ങിയെടുക്കാനായിരുന്നു പ്ലാന്‍. അതാണ് ഇപ്പോള്‍ കുരുക്കായി മാറിയത്. ഇതാണ് പോലീസ് പിടിച്ചെടുത്തത്. എല്ലാ വിവരങ്ങളും ഇപ്പോള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. ജയില്‍ ഇടിഞ്ഞാലും ദിലീപ് പുറത്തുവരില്ലെന്നാണ് പോലീസുകാര്‍ തന്നെ പറയുന്നത്. തെളിവ് നശിപ്പിക്കാന്‍ നോക്കിയതിന് രാമന്‍ പിള്ള വക്കീലും പ്രതിയായേക്കും. ദിലീപിന്റെ ജാമ്യം തന്നെ റദ്ദാക്കപ്പെടേക്കാമെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കി.

സായ് ശങ്കറിന്റെ ഭാര്യയെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ പലതും പറഞ്ഞിട്ടില്ല. ഭയങ്കര കടുംപിടുത്തത്തിലായിരുന്നു. പക്ഷേ പോലീസ് ചോദിക്കേണ്ട രീതിയില്‍ ചോദിച്ചപ്പോള്‍ അവര്‍ എല്ലാം പറഞ്ഞു. സായ് ശങ്കര്‍ നാട്ടില്‍ നിന്ന് മുങ്ങിയെന്നാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്. സംസ്ഥാനം വിട്ടുവെന്നാണ് അറിയാന്‍ കഴിയുന്നത്. ലക്ഷകണക്കിന് രൂപ ഇയാളുടെ കൈവശമുണ്ട്. മുപ്പത് ലക്ഷം രൂപ ഒരു സംരംഭകയില്‍ നിന്ന് സായ് ശങ്കര്‍ വാങ്ങിയിട്ടുണ്ട്. അത് തിരിച്ചുകൊടുത്തു എന്നും ഇയാളുടെ ഭാര്യ പറഞ്ഞിട്ടുണ്ട്. ആ പണം ഇപ്പോഴാണ് തിരിച്ചുകൊടുത്തത്. സായ് ശങ്കറിന് എങ്ങനെ ഇത്രയും വലിയ തുക തിരിച്ചുകൊടുക്കാനായി. എവിടെ നിന്നാണ് ഈ പണം വന്നതെന്ന് പോലീസ് അന്വേഷിച്ചിട്ടുണ്ട്.

അതിന്റെ സത്യാവസ്ഥയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. 75 ലക്ഷം രൂപയോളം ദിലീപിന്റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ മായ്ച്ചതിന് സായ് ശങ്കറിന് ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ആദ്യം എല്ലാം സമ്മതിച്ച സായ് ശങ്കര്‍ പിന്നീട് ഈ മൊഴി മാറ്റി ബൈജു പൗലോസിന് അടക്കം എതിരായി വന്നിട്ടുണ്ടെങ്കില്‍ ദിലീപിന്റെയും രാമന്‍പ്പിള്ളയുടെയും നിര്‍ദേശമായിട്ടാണെന്ന് മാത്രമേ കരുതാനാവൂ. എത്ര പണം വേണമെങ്കിലും തരാം, പറഞ്ഞത് മാറ്റി പറയണമെന്നാണ് ദിലീപും വക്കീലും ആവശ്യപ്പെട്ടതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സായിയുടെയും ഭാര്യയുടെയും അക്കൗണ്ടുകളിലേക്കും വലിയ തുകകള്‍ വന്നിട്ടുണ്ട്. എങ്ങനെയാണ് ഇത്രയും വലിയ തുക വന്നതെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു.

എന്തിനാണ് കാശ് വാങ്ങിയത് എന്നത് അടക്കമുള്ള കാര്യങ്ങള്‍ ഉടന്‍ പുറത്തുവരും. സായ് ശങ്കര്‍ ഉടന്‍ തന്നെ ക്രൈംബ്രാഞ്ചിന്റെ വലയിലാകുമെന്നാണ് വിവരം. ഇവരില്‍ നിന്ന് പരമാവധി വിവരം ശേഖരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ എല്ലാ തെളിവുകളും കൂട്ടത്തോടെ പുറത്തുവരികയാണെന്ന് ബൈജു കൊട്ടാരക്കര പറയുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യംചെയ്യും. തുടരന്വേഷണം അന്തിമഘട്ടത്തിലേക്ക് കടന്നതോടെയാണ് ദിലീപ് അടക്കമുള്ളവരെ വീണ്ടും ചോദ്യംചെയ്യുന്നത്. ഏറ്റവും അടുത്തദിവസം തന്നെ ദിലീപിന് ചോദ്യംചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് നല്‍കും.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് ഏപ്രില്‍ 14 വരെയാണ് ഹൈക്കോടതി അനുവദിച്ച സമയപരിധി. നിലവില്‍ അന്വേഷണം അന്തിമഘട്ടത്തിലാണ്. കേസില്‍ ഇതുവരെ ശേഖരിച്ച തെളിവുകളെല്ലാം നിരത്തിയാകും ദിലീപ് അടക്കമുള്ളവരെ വീണ്ടും ചോദ്യംചെയ്യുക. ഇതിനുശേഷം ക്രൈംബ്രാഞ്ച് സംഘം അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.

More in News

Trending

Recent

To Top