Connect with us

ദിലീപിനെ പറപ്പിച്ച് കോടതി, ചുരുട്ടിക്കൂട്ടി ദൂരെയെറിഞ്ഞു! പൊലീസിന് വമ്പൻ അവസരം കൽതുറങ്കിലേക്ക് തന്നെ? എല്ലാം കൈവിട്ടു പോയി

Malayalam Breaking News

ദിലീപിനെ പറപ്പിച്ച് കോടതി, ചുരുട്ടിക്കൂട്ടി ദൂരെയെറിഞ്ഞു! പൊലീസിന് വമ്പൻ അവസരം കൽതുറങ്കിലേക്ക് തന്നെ? എല്ലാം കൈവിട്ടു പോയി

ദിലീപിനെ പറപ്പിച്ച് കോടതി, ചുരുട്ടിക്കൂട്ടി ദൂരെയെറിഞ്ഞു! പൊലീസിന് വമ്പൻ അവസരം കൽതുറങ്കിലേക്ക് തന്നെ? എല്ലാം കൈവിട്ടു പോയി

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് അടക്കമുള്ള പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ചു. ദിലീപിന് തിരിച്ചടിയായി കേസ് സ്റ്റേ ചെയ്യണമെന്നുള്ള നടന്റെ ആവിശ്യം ഹൈക്കോടതി തള്ളിയിരിക്കുകയാണ്. കേസിൽ വിശദമായ വാദം കേൾക്കാമെന്നും, പൊലീസിന് അന്വേഷണം തുടരാമെന്നും ഹൈക്കോടതി പറഞ്ഞിരിക്കുകയാണ്.

ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണം തെറ്റാണെന്നും, ഫോണില്‍ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങളാണെന്നുമാണ് ദിലീപിന്റെ വാദം. കേസ് റദ്ദാക്കാന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍, ഫോണ്‍ രേഖകളടക്കമുള്ള നിര്‍ണായക തെളിവുകള്‍ പ്രതികള്‍ നശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി െ്രെകംബ്രാഞ്ച് സ്‌റ്റേറ്റ്‌മെന്റ് നല്‍കിയിരുന്നു. ഇതിലാണ് ദിലീപ് മറുപടി നല്‍കിയത്. ഫോണുകളുടെ ഫോറന്‍സിക് പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും നടന്‍ കോടതിയെ അറിയിച്ചു.

വീട്ടിലെ ജോലിക്കാരനായിരുന്ന ദാസന്റെ മൊഴി വാസ്തവ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ദാസന്‍ അഭിഭാഷകനായ രാമന്‍ പിള്ളയുടെ ഓഫീസിലെത്തിയെന്ന് പറയുന്ന ദിവസം അദേഹത്തിന് കൊവിഡായിരുന്നു. ഇത് സാധൂകരിക്കുന്ന കൊവിഡ് സര്‍ട്ടിഫിക്കറ്റും നടന്‍ ഹാജരാക്കി.

കേസ് റദ്ദാക്കാന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍, ഫോണ്‍ രേഖകളടക്കമുള്ള നിര്‍ണായക തെളിവുകള്‍ പ്രതികള്‍ നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് സ്‌റ്റേറ്റ്‌മെന്റ് നല്‍കിയിരുന്നു. ഇതിലാണ് ദിലീപ് മറുപടി നല്‍കിയത്.

ദിലീപിന്റെ മറുപടി ഇങ്ങനെയാണ്… ബാലചന്ദ്രകുമാറുമായുള്ള സംഭാഷണത്തിന്റെ വിവരങ്ങള്‍ മൊബൈലുകളില്‍ നിന്ന് വീണ്ടെടുക്കാന്‍ അഭിഭാഷകന്റെ നിര്‍ദ്ദേശപ്രകാരമാണ് മുംബയിലെ ലാബില്‍ നല്‍കിയത്. ഡേറ്റ വീണ്ടെടുക്കുകയാണ് ചെയ്തത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് ഫോണുകള്‍ തിരികെ വാങ്ങാനാണ് ജനുവരി 30ന് അഭിഭാഷകര്‍ പോയത്. തെളിവുകള്‍ നശിപ്പിക്കാന്‍ പോയതാണെന്ന തരത്തില്‍ ഇതു വളച്ചൊടിച്ചു.

2017 നവംബര്‍ 15നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ചു വര്‍ഷത്തിലേറെ ഒരേ മൊബൈല്‍ ഫോണ്‍ സാധാരണ ആരും ഉപയോഗിക്കാറില്ല. വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ കൃത്യമായി ഡിലീറ്റ് ചെയ്യുന്നത് സ്വാഭാവികമാണ്. ജനുവരി 30ന് 12 വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്‌തെന്നാണ് ആരോപണം. കേസുമായി ബന്ധമില്ലാത്തവരുമായി നടത്തിയ ചാറ്റുകളാണിത്.

മുന്‍ വാച്ച്മാന്‍ ദാസനെ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തിയാണ് തനിക്കും അഭിഭാഷകര്‍ക്കുമെതിരെ മൊഴി രേഖപ്പെടുത്തിയത്. ജനുവരി പത്തിന് അഡ്വ. രാമന്‍പിള്ളയുടെ ഓഫീസിലേക്ക് ദാസനെ കൊണ്ടുവന്നെന്നാണ് മൊഴി. ഈ ദിവസങ്ങളില്‍ രാമന്‍പിള്ള കൊവിഡ് ബാധിച്ച് ക്വാറന്റൈനിലായിരുന്നു.

ബാലചന്ദ്രകുമാര്‍ ഹാജരാക്കുന്ന പെന്‍ഡ്രൈവിന് നിയമപരമായ ആധികാരികതയില്ല. ശബ്ദം റെക്കാര്‍ഡ് ചെയ്യാനുപയോഗിച്ച ഉപകരണങ്ങള്‍ കണ്ടെടുത്തിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തത് നിയമപരമായല്ല. കേസന്വേഷിക്കുന്ന എസ്.പിമാരായ സുദര്‍ശന്‍, സോജന്‍ എന്നിവര്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തിലുള്‍പ്പെട്ടവരാണെന്നും ദിലീപ് വാദിച്ചു

More in Malayalam Breaking News

Trending

Recent

To Top