Connect with us

അതിജീവിതയുടെ അപ്രതീക്ഷിത നീക്കം! രാമൻപിള്ളയെ പൂട്ടുന്നു! ദിലീപിന് കനത്ത പ്രഹരം, കോടതിയുടെ മൂക്കിൻ തുമ്പത്ത് സംഭവിച്ചത്…. എല്ലാം പപ്പടമായി,മാരകട്വിസ്റ്റിലേക്ക്!

Malayalam Breaking News

അതിജീവിതയുടെ അപ്രതീക്ഷിത നീക്കം! രാമൻപിള്ളയെ പൂട്ടുന്നു! ദിലീപിന് കനത്ത പ്രഹരം, കോടതിയുടെ മൂക്കിൻ തുമ്പത്ത് സംഭവിച്ചത്…. എല്ലാം പപ്പടമായി,മാരകട്വിസ്റ്റിലേക്ക്!

അതിജീവിതയുടെ അപ്രതീക്ഷിത നീക്കം! രാമൻപിള്ളയെ പൂട്ടുന്നു! ദിലീപിന് കനത്ത പ്രഹരം, കോടതിയുടെ മൂക്കിൻ തുമ്പത്ത് സംഭവിച്ചത്…. എല്ലാം പപ്പടമായി,മാരകട്വിസ്റ്റിലേക്ക്!

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക നീക്കവുമായി അതിജീവിത. കേസിൽ അതിജീവിത ബാർ കൗൺസിലിൽ പരാതി നൽകി. ദിലീപിന്റെ അഭിഭാഷകർ പ്രതിയുമായി ചേർന്ന് കേസ് അട്ടിമറിക്കുന്നു എന്നാണ് പരാതി.

അഭിഭാഷകരായ ബി രാമൻപിള്ള, ടി ഫിലിപ്പ് വർഗീസ്, സുജേഷ് മേനോൻ അടക്കമുള്ളവർക്കെതിരെ ആണ് പരാതി. സീനിയർ അഭിഭാഷകനായ രാമൻപിള്ള സാക്ഷികളെ നേരിട്ട് വിളിച്ചു സ്വാധീനിച്ചു. രാമൻപിള്ളയുടെ ഓഫിസിൽ വെച്ച് ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചു. കോടതി ഉത്തരവ് നിലനിൽക്കേ ആണ് ഈ നടപടി ഉണ്ടായത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച അഭിഭാഷകർക്കെതിരെ അന്വേഷണം നടത്തി നടപടി വേണം. നിലവിൽ 20 സാക്ഷികൾ കൂറ് മാറിയതിനു പിറകിൽ അഭിഭാഷക സംഘം ഉണ്ട് എന്നും അതിജീവിത ബാർ കൗൺസിലിൽ നൽകിയ പരാതിയിൽ പറയുന്നു.

കേസ് അട്ടിമറിക്കാന്‍ പ്രതിയുടെ അഭിഭാഷകന്‍ ശ്രമിക്കുന്നുവെന്നതിന്റെ തെളിവുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ രണ്ട് കേസുകള്‍ നിലനില്‍ക്കുകയും അന്വേഷണം പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അതിജീവിത പരാതിയുമായി ബാര്‍ കൗണ്‍സിലിനുമുന്നില്‍ എത്തിയിരിക്കുന്നത്. നേരത്തെ കേസിലെ 21 സാക്ഷികള്‍ കൂറുമാറിയിരുന്നു. ഇതില്‍ അഭിഭാഷകര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് പൊലീസിന് ബോധ്യമായിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുമുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിനെയും വക്കീലന്മാരെയും ഊരാക്കുടുക്കിലാക്കുന്ന നിർണ്ണായക തെളിവുകൾ കഴിഞ്ഞ ദിവസം ലഭിച്ചിരിക്കുന്നു. ദിലീപിന്റെ അഭിഭാഷകർ മുംബൈയിൽ പോയി ഫോൺ വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് കണ്ടെത്തുകയായിരുന്നു. വിമാനത്താവളത്തിൽ നിന്നുള്ള സി സി ടി വിദൃശ്യങ്ങളാണ് കണ്ടെത്തിയത്.

ഫോണുകൾ മുംബൈയിൽ നിന്നും ദിലീപിന്റെ അഭിഭാഷകർ പോയി വാങ്ങിയതിന്റെ ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചതായി മംഗളമാണ് റിപ്പോർട്ട് ചെയ്തത്. അഭിഭാഷക സംഘത്തിനൊപ്പം ഫോൺ വാങ്ങാനായി താനും പോയിരുന്നുവെന്ന് വിൻസന്റ് ചൊവ്വല്ലൂർ മൊഴി നൽകിയതായും മംഗളം റിപ്പോർട്ടിൽ പറയുന്നു. ഇയാളെ കേസിൽ സാക്ഷിയേക്കുമെന്നാണ് സൂചന.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ പല നിർണായക തെളിവുകളും ദിലീപിന്റേയും കൂട്ടാളികളുടേയും ഫോണുകളിൽ നിന്നും കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ അന്വേഷണ സംഘം. ഫോണിൽ നിന്നും തെളിവുകൾ നശിപ്പിച്ച സാഹചര്യത്തിൽ ഇത് വീണ്ടെടുക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. അതിനിടെയായിരുന്നു ഏറ്റവും പുതിയ തെളിവുകൾ പുറത്തുവന്നത്.

4 ഫോണുകളായിരുന്നു ദിലീപ് മുംബൈയിലേക്ക് അയച്ചത്. സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ കാര്യങ്ങൾ ഫോണിൽ ഉണ്ടെന്നും അത് വീണ്ടെടുക്കുന്നതിന് വേണ്ടിയുമാണ് മുംബൈയിലെ ലാബിലേക്ക് ഫോണുകൾ അയച്ചതെന്നാണ് ദിലീപ് കോടതിയെ അറിയിച്ചത്. ലാബ് സിസ്റ്റം ഇന്ത്യ ലിമിറ്റഡ് എന്ന ലാബിലേക്ക് അയച്ചായിരുന്നു പരിശോധന. മുൻ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായ വിൻസെന്റ് ചൊവ്വല്ലൂർ എന്നയാളാണ് ഈ ലാബ് ദിലീപിന് പരിചയപ്പെടുത്തിയത്. ഇക്കാര്യം ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ആദായ നികുതി മുൻ അസിസ്റ്റന്റ് കമ്മീഷ്ണറായ വിൻസെന്റ് സി ബി ഐ കുറ്റപത്രം നൽകിയ അഴിമതി കേസിലെ പ്രതിയാണ്. തന്റേയും ദിലീപിന്റേയും അഭിഭാഷകർ ഒരേ ആളാണെന്നും അവർ പറഞ്ഞത് പ്രകാരമാണ് ദിലീപിന് ലാബിനെ കുറിച്ച് നിർദ്ദേശിച്ചതെന്നുമാണ് ഇയാൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരിക്കുന്നത്.

More in Malayalam Breaking News

Trending

Recent

To Top