Connect with us

ദിലീപ് വിഷയത്തില്‍ അപ്രതീക്ഷിത നീക്കങ്ങള്‍, സൂപ്പർ താരങ്ങളും മുൻ മന്ത്രിയമ്മയും ചെയ്തത് ഞെട്ടിച്ചു! എല്ലാം കൈവിട്ട് പോയി!? ‘അമ്മയെ’ ചിരിപ്പിച്ച ശൈലജയെ പഞ്ഞിക്കിട്ട് കെ കെ രമയും

News

ദിലീപ് വിഷയത്തില്‍ അപ്രതീക്ഷിത നീക്കങ്ങള്‍, സൂപ്പർ താരങ്ങളും മുൻ മന്ത്രിയമ്മയും ചെയ്തത് ഞെട്ടിച്ചു! എല്ലാം കൈവിട്ട് പോയി!? ‘അമ്മയെ’ ചിരിപ്പിച്ച ശൈലജയെ പഞ്ഞിക്കിട്ട് കെ കെ രമയും

ദിലീപ് വിഷയത്തില്‍ അപ്രതീക്ഷിത നീക്കങ്ങള്‍, സൂപ്പർ താരങ്ങളും മുൻ മന്ത്രിയമ്മയും ചെയ്തത് ഞെട്ടിച്ചു! എല്ലാം കൈവിട്ട് പോയി!? ‘അമ്മയെ’ ചിരിപ്പിച്ച ശൈലജയെ പഞ്ഞിക്കിട്ട് കെ കെ രമയും

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയ്‌ക്കൊപ്പമെന്ന് സോഷ്യൽ മീഡിയയിലും അല്ലാതെയുമായി പലരും തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ അതിജീവിതയ്‌ക്കൊപ്പമെന്ന് ഉറക്കെ പറയുന്നവര്‍ അങ്ങനെ തന്നെയാണോ എന്നുള്ള സംശയം ഉയരുന്നുണ്ട്.

അന്താരാഷ്ട്ര വനിതാ ദിനത്തിൽ താരസംഘടനയായ അമ്മ സംഘടിപ്പിച്ച പരിപാടിയിൽ മുൻ മന്ത്രി കെകെ ശൈലജ നടത്തിയ പ്രസംഗത്തിലെ ഒരു പ്രസ്താവന ഇപ്പോൾ ചർച്ചയാവുകയാണ്. പീഡനങ്ങളിൽ പരാതി നൽകാൻ എന്തിനാണ് വർഷങ്ങളോളം സഹിച്ചിരിക്കുന്നത് എന്ന ചോദ്യമാണ് വിവാദത്തിലായത്.
കെകെ ശൈലജയുടെ സംസാരത്തിനിടെ അമ്മ അംഗങ്ങള്‍ ചിരിക്കുകയും ചെയ്യുന്ന വീഡിയോ വലിയ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്. അതിന് പിന്നാലെ വിവാദത്തില്‍ കെകെ ശൈലജയ്ക്ക് എതിരെ വടകര എംഎല്‍എ കെകെ രമ രംഗത്ത് വന്നിരിക്കുകയാണ്.

തീര്‍ന്നില്ല അതീജീവിതയ്‌ക്കൊപ്പമെന്ന് പറയുന്ന താരങ്ങള്‍ വിഷയത്തില്‍ എതില്‍ ഭാഗത്തുള്ള ദിലീപിനോട് സ്വീകരിക്കുന്ന നിലപാടുകളെയാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം വിമര്‍ശിച്ചു രംഗത്ത് വന്നിരിക്കുന്നത്. വധഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ 12 വാട്‌സാപ്പ് ചാറ്റുകള്‍ പൂര്‍ണമായും നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട് . ദിലീപിന് ഇനിയുള്ള രണ്ട് ദിവസം നിര്‍ണായകം എന്ന വാര്‍ത്തകള്‍ സജീവമാകുമ്പോഴാണ് സിദ്ദിഖിന്റെ മകന്റെ കല്യാണ് വീട്ടില്‍ ദിലീപ് താരമായത്. സ്വാഭാവികമായും എല്ലാ മേഖലകളിലേതും പോലെ വ്യക്തി ബന്ധം പ്രധാനം തന്നെയാണ്. പക്ഷെ നിലവില്‍ ആരോപണ വിധേയനായ ദിലീപിന്റെ തോളില്‍ കൈയ്യിട്ട് മമ്മൂട്ടി, അരികെ ചിരിയോടെ കാവ്യ നിൽക്കുന്നതും കാണാം

സിദ്ദിഖിന്റെ മകന്റെ വിവാഹചടങ്ങിലെ ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഒളിഞ്ഞും തെളിഞ്ഞും സോഷ്യല്‍ മീഡിയയുടെ കുത്ത്. മാത്രവുമല്ല നാല് ദിവസം മുന്‍പാണ് കാവ്യാ മാധവന്റെ ഉടമസ്ഥതയില്‍ ഇടപ്പള്ളിയിലുള്ള ലക്ഷ്യ ബുട്ടീക്കിന് തീപിടിച്ചത് സ്ഥാപനം പൂര്‍ണമായും കത്തി നശിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന് പ്രാഥമിക നിഗമനം ഉണ്ടെങ്കിലും വിശദമായ അന്വേഷണം നടത്തിയ ശേഷമേ കൃത്യമായി കാരണം പറയാന്‍ സാധിക്കൂ എന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. സോഷ്യല്‍ മീഡിയയിലടക്കം വിഷയത്തില്‍കാവ്യ പൊട്ടിക്കരഞ്ഞുവെന്ന് വാര്‍ത്തകള്‍ വരുമ്പോഴാണ് കല്യാണ വീട്ടില്‍ ഇരുവരും താരമായത്. വിവാഹ വിരുന്നിന്റെ ചിത്രങ്ങള്‍ വൈറലായപ്പോള്‍ വിമര്‍ശനങ്ങളും ശക്തമാവുകയാണ്. ദിലീപിന്റെ തോളില്‍ കയ്യിട്ട് ചിരിയോടെ സംസാരിക്കുന്ന മമ്മൂട്ടിയെ ചിത്രങ്ങളില്‍ കാണാം. കാവ്യയും ചിരിയോടെ സിനിമയിലെ താരങ്ങളോട് പരിചയം പുതുക്കുന്നത് കാണാം. മാത്രവുമല്ല സിനിമയില്‍ ദിലീപിന് അടുത്ത ബന്ധമുളള വ്യക്തികളില്‍ ഒരാളാണ് സിദ്ദിഖ്. അറസ്റ്റിലായപ്പോള്‍ അടക്കം ദിലീപിന് പിന്തുണയുമായി സിദ്ദിഖ് ഉണ്ടായിരുന്നു. ദിലീപിനോട് വളരെ അടുത്ത ബന്ധമാണ് മമ്മൂട്ടിക്കും ഉളളത്. ഇതിനിടെയാണ് ശൈലജ ടീച്ചറെ വിമര്‍ശിച്ചുകൊണ്ട് രമയും രംഗത്ത് വന്നത്.

ശൈലജ ടീച്ചറുടെ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹവും, നിരാശാജനകവുമാണെന്നും കെ.കെ രമ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ.കെ രമയുടെ പ്രതികരണം.

കെകെ രമയുടെ പ്രതികരണം:

ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എ യുടെ വേദിയിൽ കെ.കെ.ശൈലജ ടീച്ചർ MLA നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹവും, നിരാശ ജനകവുമാണ്.”എന്തിനാണ് വർഷങ്ങളോളം സഹിച്ചിരിക്കുന്നത് ? ഒരു തവണ അഹിതമായി ഒരു നോട്ടമോ ഒരു വാക്കോ ഒരു സ്പർശമോ ഉണ്ടായാൽ അപ്പോ പറയണം ഇവിടെ നിർത്തണമെന്ന്. ആ ആർജ്ജവം സ്ത്രീകൾ കാണിക്കണം. ” ഞെട്ടലോടെയല്ലാതെ സാമൂഹ്യനീതിയെപ്പറ്റി സാമാന്യ ബോധമുള്ള ഒരാൾക്കും ഈ വാചകങ്ങൾ കേട്ടു നിൽക്കാനാവില്ല.

തങ്ങൾക്ക് നേരെ നടക്കുന്ന നീതി നിഷേധങ്ങളും കടന്നാക്രമണങ്ങളും ഇങ്ങനെ പ്രതിരോധിക്കാൻ എല്ലാവർക്കും പറ്റുമായിരുന്നെങ്കിൽ എന്തിനാണ് മനുഷ്യർ സംഘടിക്കുകയും സമരങ്ങൾ നടത്തുകയും ചെയ്യുന്നത് ? എന്തിനാണ് നമുക്ക് നിയമങ്ങളും നീതി നിർവ്വഹണ സംവിധാനങ്ങളും ? കടന്നാക്രമണങ്ങൾക്ക് വിധേയരാവുന്ന സ്ത്രീകൾ തന്നെയാണ് തങ്ങളനുഭവിക്കുന്ന ദുരന്തങ്ങളുടെയും ദുരിതങ്ങളുടേയും ഉത്തരവാദികൾ എന്നതാണ് ഈ വാക്കുകളുടെ ശരിയായ അർത്ഥം. എത്രയോ കാലമായി ആണധികാര പൊതുബോധം ഇതുതന്നെ ഇവിടെ പലതരത്തിൽ പറഞ്ഞു കൊണ്ടിരിക്കുന്നു.

വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് എം സി ജോസഫൈൻ തന്നെ വിളിച്ച സ്ത്രീയോട് പരുഷമായി പറഞ്ഞ സ്ത്രീ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ആശയങ്ങൾ തന്നെയാണ് ഫലിതമെന്ന ഭാവേന ശൈലജ ടീച്ചറും ഉന്നയിച്ചത്. നമ്മുടെ സ്ത്രീകൾ ഭൂരിഭാഗവും നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളേറെയും തങ്ങളുടെ ഏറ്റവും സമീപസ്ഥ പരിസരങ്ങളിൽ നിന്നാണ് എന്ന് കാണാം. തങ്ങളേറ്റവും സുരക്ഷിതരായിരിക്കുമെന്ന് കരുതിയ , സ്നേഹവും വിശ്വാസവുമുള്ള ഇടങ്ങളിൽ നിന്ന് നേരിടേണ്ടി വരുന്ന കടന്നാക്രമണങ്ങളിൽ തകർന്നു പോകുമ്പോൾ എതിർക്കാനോ പിന്നീട് പരാതിപ്പെടാനോ ഉള്ള മനസാന്നിദ്ധ്യം പോലും പലർക്കുമുണ്ടാവില്ല.

ഓരോരുത്തരുടെയും മനോബലമനുസരിച്ച് മിനിമം മന: സ്വാസ്ഥ്യത്തിലേക്ക് തിരിച്ചു വരാൻ തന്നെ ഏറെ സമയമെടുക്കും. ഫ്രാങ്കോ മുളയ്ക്കലിന്റെ കേസിലായാലും വാളയാർ സംഭവത്തിലായാലും ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട സംഭവത്തിലായാലും ഇങ്ങനെയൊരു സമയമുണ്ട്. സൂര്യനെല്ലി മുതൽ ചലച്ചിത്രനടി വരെയുളള പരാതി നൽകാനും നീതി തേടാനും തയ്യാറായ സ്ത്രീകളോട് നീതിപീഠങ്ങളും പൊതുബോധവും പെരുമാറിയതെങ്ങനെയാണ് ? എത്ര നിരാശജനകമായാണ് ഫ്രാങ്കോ കേസിന് പര്യവസാനമായത് ?

രാഷ്ട്രീയ പാർട്ടികൾക്കകത്ത് നേതാക്കന്മാരുടെ ഭാഗത്തു നിന്നുള്ള കടന്നാക്രമണങ്ങളെപ്പറ്റി പരാതി പറഞ്ഞ എത്ര പൊതുപ്രവർത്തകരായ സ്ത്രീകൾക്ക് നീതി കിട്ടിയിട്ടുണ്ട് ? പരാതി ഉന്നയിക്കാനും നിയമ പോരാട്ടം നടത്താനുമുള്ള സാമ്പത്തിക, സാമൂഹ്യ പിൻബലവും അവബോധവും ആർജ്ജിക്കാൻ സാധിച്ചിട്ടില്ലാത്തവരുടെ എണ്ണം തന്നെയാണ് ലോകത്താകെയും കൂടുതൽ. നമ്മുടെതു പോലെ വർഗ്ഗ / ജാതി / മതാത്മക വിഭജനവും നാടുവാഴിത്ത മൂല്യങ്ങൾ നടമാടുന്നതുമായ ഒരു സമൂഹത്തിൽ താൻ അനുഭവിക്കുന്നതു ഒരു ചൂഷണമെന്ന് പോലും തിരിച്ചറിയാത്ത നിരവധി നിശ്ശബ്ദ ജീവിതങ്ങളുള്ള ഒരു സാമൂഹ്യഘടനയെ ഫലിതവിഷയമായി തോന്നിക്കുന്നത് ഏത് മാർക്സിസ്റ്റ് പാഠശാലയാണ് ?

സ്ത്രീ പീഡകരെ കമ്മിറ്റികളിൽ അരിയിട്ടു വാഴിക്കുന്ന, പരാതി ഉന്നയിച്ച വനിതാ സഖാക്കളെ നിശ്ശബ്ദരാക്കി പുറം തള്ളുന്ന, കൂടുതൽ സ്ത്രീകൾ കമ്മിറ്റിയിൽ വന്നാൽ സംഘടന പൊളിയുമെന്ന് ഫലിതം പറയുന്ന ഒരു സംഘടനാ സംവിധാനത്തിൽ തിരുത്തൽ ശക്തിയാവാൻ കഴിയില്ല എന്ന് മാത്രമല്ല, ആ ആണഹന്തയെ പിന്തുണക്കുന്നവർക്കേ നിലനില്പുളളൂ എന്നാണ് ഇത്തരം പ്രസ്താവനകൾ തെളിയിക്കുന്നതെന്നാണ് രമ പറഞ്ഞത്.

More in News

Trending

Recent

To Top