Connect with us

മോഡലുകളുടെ മരണം സാധാരണ മരണമല്ല, ഒരാഴ്ചമുമ്പ് ഹോട്ടലില്‍ നടന്നത്! ആ കൊറിയോഗ്രാഫർ അയാളോ? വീണ്ടും ട്വിസ്റ്റ്

News

മോഡലുകളുടെ മരണം സാധാരണ മരണമല്ല, ഒരാഴ്ചമുമ്പ് ഹോട്ടലില്‍ നടന്നത്! ആ കൊറിയോഗ്രാഫർ അയാളോ? വീണ്ടും ട്വിസ്റ്റ്

മോഡലുകളുടെ മരണം സാധാരണ മരണമല്ല, ഒരാഴ്ചമുമ്പ് ഹോട്ടലില്‍ നടന്നത്! ആ കൊറിയോഗ്രാഫർ അയാളോ? വീണ്ടും ട്വിസ്റ്റ്

കൊച്ചിയിൽ വാഹനാപകടത്തിൽ മോഡലുകൾ മരിച്ച സംഭവത്തിൽ അന്വേഷണം മരവികുന്നോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത് . മോഡലുകൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഫോ‍ര്‍ട്ട് കൊച്ചിയിലെ ഹോട്ടലുടമ റോയിയുടെ മൊഴി പോലീസെടുത്തിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കാനും ദൃശ്യങ്ങളിൽ എന്തെങ്കിലും തിരിമറി നടന്നിട്ടുണ്ടോ എന്നു പരിശോധിക്കാനുമാണ് പോലീസ് പദ്ധതിയിടുന്നത്.

മോഡലുകൾ മരിച്ച സംഭവത്തിൽ ഒളിച്ചുകളി‍ തുടര്‍ന്നിരിക്കുകയാണ് നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട്. ഹോട്ടലിലെ ദൃശ്യങ്ങൾ അടങ്ങുന്ന ഡിവിആർ ഹോട്ടൽ ഉടമ പൊലീസിന് കൈമാറിയെങ്കിലും ഡിജെ പാര്‍ട്ടി നടന്ന രാത്രിയിലെ ദൃശ്യങ്ങള്‍ ഹാര്‍ഡ് ഡിസ്കിൽ ഇല്ലെന്നാണ് വിവരം. റോയ് നശിപ്പിച്ചെന്നു ഹോട്ടൽ ജീവനക്കാർ മൊഴി നൽകിയ രണ്ട് ഡിവിആറുകളിൽ ഒരെണ്ണമാണ് പൊലീസിന് കൈമാറിയത്. ദൃശ്യങ്ങൾ ഉള്ള ഹാർഡ് ഡിസ്ക് നശിപ്പിച്ചതായാണ് സംശയം. റോയ് വയലാട്ടിനെ പൊലീസ് വീണ്ടും ചെയ്യും. തെളിവ് നശിപ്പിച്ചതിന് കേസെടുത്തേക്കും.

അപകടദിവസം ഹോട്ടലിൽ സിനിമാമേഖലയിലെ ചില പ്രമുഖര്‍ തങ്ങിയിരുന്നു എന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഹോട്ടലിൽ നടന്ന ഡിജെ പാര്‍ട്ടിയിൽ ഇരുപതോളം പേര്‍ പങ്കെടുത്തിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇവരെപ്പറ്റി വിശദമായി അന്വേഷം നടത്താനിരിക്കുകയാണ് വാഹനാപകടം നടക്കുന്നതിന് ഒരാഴ്ചമുമ്പ് ഹോട്ടലില്‍ റേവ് പാര്‍ട്ടി നടന്നതായി വിവരമുണ്ട്. ഫാഷന്‍ രംഗത്തുള്ള പ്രമുഖ കൊറിയോഗ്രാഫറാണിത് സംഘടിപ്പിച്ചത്. ദുബായില്‍നിന്ന് ഇയാള്‍ സിന്തറ്റിക് മയക്കുമരുന്ന് കൊച്ചിയിലെത്തിച്ചെന്നാണ് വിവരം. ഈ കൊറിയോഗ്രാഫർ ആരാണെന്നുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്

അപകടത്തിനു മുൻപു മോഡലുകൾ പങ്കെടുത്ത ഡിജെ പാർട്ടി നടന്നത് റോയ് വയലാട്ടിന്റെ ഹോട്ടലിൽ ആയിരുന്നു. ഇവിടത്തെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചെന്ന ആരോപണത്തിലാണ് റോയിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഹോട്ടലിനുള്ളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ റോയ് ജീവനക്കാർക്കു നിർദേശം നൽകിയ വാട്സാപ് സന്ദേശം പൊലീസ് കണ്ടെത്തിയിരുന്നു. റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലിൽനിന്ന് രാത്രി 12 മണിക്കു ശേഷം പോയപ്പോഴാണ് മോഡലുകൾ അപകടത്തിൽപെട്ടത്. ഹോട്ടലിൽ നിന്നുള്ള കാർ ഇവരെ പിന്തുടർന്നെന്നു കണ്ടെത്തിയതോടെ അവിടെ പരിശോധന നടത്തുകയും വാഹനത്തിന്റെ ഡ്രൈവറുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. മദ്യപിച്ചു വാഹനം ഓടിക്കേണ്ട എന്നു പറയുന്നതിനാണ് പിന്തുടർന്നത് എന്നാണ് ഡ്രൈവർ ആവർത്തിച്ചു പൊലീസിനോടു പറഞ്ഞിരിക്കുന്നത്.

അതേസമയം മോഡലുകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറയുന്നു . ഇതിലെ ദുരൂഹത പുറത്തുകൊണ്ടുവരണം. ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ല. അതിനാല്‍ കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് കിട്ടിയിട്ടുള്ള വിവരം അനുസരിച്ച്‌ അതൊരു സാധാരണ മരണമല്ല. ഇതുസംഭവിച്ച്‌ പിന്നീട് കൂടുതല്‍ വെളിപ്പെടുത്താമെന്നും വി ഡി സതീശന്‍ പറഞ്ഞു.

തലേദിവസം ആ ഹോട്ടലില്‍ നടന്ന സംഭവങ്ങള്‍ ഉള്‍പ്പെടെ അന്വേഷിക്കണം. ആ ഹോട്ടലില്‍ ആരെല്ലാമാണ് ഉണ്ടായിരുന്നത് എന്നു പുറത്തുവരണം. മോഡലുകള്‍ക്ക് പിറകേ പോയ വാഹനങ്ങള്‍ ആരുടേതാണ് എന്നു കണ്ടെത്തണം. ഹോട്ടലില്‍ തലേദിവസം ചില പ്രശ്നങ്ങള്‍ ഉണ്ടായതായാണ് വിവരം ലഭിച്ചതെന്നും സതീശന്‍ പറയുന്നു

More in News

Trending

Recent

To Top