Connect with us

ഞാൻ അവളോട് അയ്യപ്പ സ്വാമിയുടെ ചിത്രം വരയ്‌ക്കാൻ പറഞ്ഞു… മകൾ വരച്ചത് ഞെട്ടിച്ച് കളഞ്ഞു; കുറിപ്പുമായി അമ്മ; അനഘ മോളുടെ അമ്മയുടെ ആഗ്രഹം സാധിച്ച് ഉണ്ണി മുകുന്ദനും

News

ഞാൻ അവളോട് അയ്യപ്പ സ്വാമിയുടെ ചിത്രം വരയ്‌ക്കാൻ പറഞ്ഞു… മകൾ വരച്ചത് ഞെട്ടിച്ച് കളഞ്ഞു; കുറിപ്പുമായി അമ്മ; അനഘ മോളുടെ അമ്മയുടെ ആഗ്രഹം സാധിച്ച് ഉണ്ണി മുകുന്ദനും

ഞാൻ അവളോട് അയ്യപ്പ സ്വാമിയുടെ ചിത്രം വരയ്‌ക്കാൻ പറഞ്ഞു… മകൾ വരച്ചത് ഞെട്ടിച്ച് കളഞ്ഞു; കുറിപ്പുമായി അമ്മ; അനഘ മോളുടെ അമ്മയുടെ ആഗ്രഹം സാധിച്ച് ഉണ്ണി മുകുന്ദനും

കേരളത്തിൽ വലിയ തരംഗം ഉണ്ടാക്കിയ സിനിമയായിരുന്നു ഉണ്ണിമുകുന്ദൻ നായകൻ ആയി എത്തിയ മാളികപ്പുറം. 100 കോടി നേടിയെന്നാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ അവകാശപ്പെട്ടത്. വലിയ സ്വീകാര്യതയാണ് ഈ ചിത്രത്തിന് ലഭിച്ചത്. ഇപ്പോൾ സിനിമയുമായി ബന്ധപ്പെട്ട് ഉമ രാജീവ് എന്ന അമ്മ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി.

മാളികപ്പുറം സിനിമ മലയാളികളുടെ മനസിലേക്ക് ആഴ്ന്നിറങ്ങിയത്തിന്റെ നേർക്കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. ഓട്ടിസം ബാധിച്ച കുട്ടിയുടെ മനസിലേക്ക് സിനിമ എത്രത്തോളം ആഴ്ന്നിറങ്ങിയിട്ടുണ്ടെന്ന് വ്യക്തമാക്കി തരികയാണ് ഉണ്ണിമുകുന്ദൻ പങ്കുവെച്ച ഫേയ്‌സ്ബുക്ക് പോസ്റ്റ്.

ചിത്രം തന്റെ മകളുടെ മനസിലേക്ക് നുള്ളിയിട്ട ആനന്ദത്തിന്റെ കഥയാണ് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഉമ രാജീവ് എന്ന വീട്ടമ്മ പങ്കുവെയ്‌ക്കുന്നത്. ഫേയ്‌സ്ബുക്കിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. അയ്യപ്പന്റെ ചിത്രം വരയ്‌ക്കാൻ പറഞ്ഞപ്പോൾ മാളികപ്പുറം എന്ന സിനിമയിൽ കുട്ടികളോടൊപ്പം ഉണ്ണിമുകുന്ദൻ നിൽക്കുന്ന ചിത്രമാണ് മകൾ അനഘ വരച്ചതെന്ന് അമ്മ പറഞ്ഞു. മകൾ ആദ്യമായി തീയേറ്ററിലെത്തി കണ്ട ചിത്രമാണ് മാളികപ്പുറമെന്നും മനസിനെ വളരെയധികം സന്തോഷിപ്പിച്ചെന്നും പോസ്റ്റിൽ പറയുന്നുണ്ട്. ഈ ഫേയ്‌സ്ബുക്ക് കുറിപ്പാണ് ഉണ്ണി മുകുന്ദൻ പങ്കുവെച്ചിരിക്കുന്നത്.പോസ്റ്റിൽ ഉണ്ണി മുകുന്ദൻ തന്റെ മകൾ വരച്ച ഈ ചിത്രം കണ്ടാൽ അവൾക്കു കിട്ടുന്ന സമ്മാനം ആകും എന്നും കുറിച്ചിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

ഇന്നത്തെ പ്രഭാതം തുടങ്ങിയത് തന്നെ വളരെ സന്തോഷത്തോടെയാണ്… എന്റെ മകൾക്ക് ഓട്ടിസം എന്ന അവസ്ഥയുണ്ട്, ഇപ്പോൾ അവൾ അതിൽ നിന്നും ഏകദേശം പുറത്തു വന്നിരിക്കുന്നു… അവൾ ചിത്രം വരയ്‌ക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി… ഇന്ന് രാവിലെ ഞാൻ അവളോട് അയ്യപ്പ സ്വാമിയുടെ ചിത്രം വരയ്‌ക്കാൻ പറഞ്ഞു… അപ്പോൾ അവൾ വരച്ച ചിത്രമാണ് താഴെയുള്ളത്… അവളുടെ മനസ്സിലുള്ള അയ്യപ്പസ്വാമിയും കുട്ടികളും… എന്റെ അനഘ ആദ്യമായി തിയേറ്ററിൽ വന്നിരുന്ന് കണ്ട സിനിമയും മാളികപ്പുറമാണ്. ഒത്തിരി ഒത്തിരി സന്തോഷം തോന്നി മനസിന്. ഉണ്ണിമുകുന്ദൻ ഏത് വിധേനയും ഇത് കാണാൻ ഇടയായാൽ എന്റെ കുഞ്ഞിന് കിട്ടുന്ന ഒരു സമ്മാനമാകും ഇത്.

ശബരിമല കയറി അയ്യപ്പ സ്വാമിയെ കാണാനുള്ള മോഹവുമായി ജീവിക്കുന്ന പെൺകുട്ടിയുടെ കഥ പറയുന്ന സിനിമയായിരുന്നു മാളികപ്പുറം. ഉണ്ണി മുകുന്ദൻ നായകനായെത്തിയ സിനിമ പറയുന്നത് കല്ലു എന്ന് എല്ലാവരും വിളിക്കുന്ന കല്യാണിയുടെ ശബരിമല യാത്രയുടെ കഥയാണ്. കല്ലുവിൻ്റെ ഏറ്റവും വലിയ ആഗ്രഹം ശബരിമലയിൽ പോയി അയ്യപ്പനെ കാണുകയെന്നതാണ്. ഓരോ ദിവസവും അവൾ സ്വപ്നം കണ്ടുണരുന്നതും അയ്യപ്പനെയാണ്. ഇത്തവണ ശബരിമലയ്ക്കു കൊണ്ടു പോകാമെന്നു അച്ഛൻ അവൾക്കു വാക്കു കൊടുത്തു. അവൾക്കൊപ്പം കളിക്കൂട്ടുകാരനായ പീയുഷുമുണ്ട്. എന്നാൽ പിന്നീട് നേരിടുന്ന പരീക്ഷണങ്ങളിൽ‍ തൻ്റെ പ്രതീക്ഷകളെല്ലാം കല്ലുവിന് അവസാനിപ്പിക്കേണ്ടി വന്നു. എന്നാൽ അയ്യപ്പനെ നേരിൽ കാണാനുള്ള അതിയായ ആഗ്രഹത്തോടെ അതെല്ലാം മറികടന്ന് ശരണം വിളികളോടെ അവർ പതിനെട്ടാം പടി കടന്നു ചെല്ലും. കല്ലു എന്ന എട്ടുവയസുകാരിയും അതിയായ ഭക്തിയോടെ തൻ്റെ ഇഷ്ട മൂർത്തി അയ്യപ്പനെ കാണാൻ ഇറങ്ങിത്തിരിക്കുകയായിരുന്നു. കാട് അവളെ പേടിപ്പിച്ചില്ല, പക്ഷേ കാട് കയറി വന്ന ചില മനുഷ്യർ അവൾക്കായി വല വിരിച്ചു. അവിടെമാളികപ്പുറത്തിനു മുന്നിൽ അയ്യപ്പൻ തന്നെ കാവലാളായി എത്തുന്ന കഥ പറയുന്നതാണ് സിനിമ.

53ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ മാളികപ്പുറം സിനിമയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നൽകാത്തതിൽ പലകോണുകളിൽ നിന്നും വിമർശനം ഉയർന്നരുന്നു. ബാലതാരം ദേവനന്ദയുടേത് ഉൾപ്പെടെയുള്ളവരുടെ മികച്ച അഭിനയം. എന്നാൽ ചിത്രത്തെ ജൂറി ബോധപൂർവം അവഗണിച്ചു. കേരള സർക്കാർ അവാർഡിന് ഇപ്പോൾ ഒരു വിലയും ഇല്ലാതെയായി എന്ന് തുടങ്ങി ഇതിൽ കൂടുതൽ ഒന്നും ഈ സർക്കാരിൽ പ്രതീക്ഷിക്കേണ്ട എന്ന തരത്തിൽ സംവിധായകൻ വിജി തമ്പി, നടൻ ശരത് ദാസ് എഴുത്തുകാരി അഞ്ജു പാർവതി പ്രഭീഷ് എന്നിവരടക്കം പലരും സോഷ്യൽ മീഡിയയിൽ കുറിച്ചു.

Continue Reading
You may also like...

More in News

Trending