Connect with us

എന്നെ കളിയാക്കുന്നതിലും ശല്യപ്പെടുത്തുന്നതിലും മിടുക്കന്‍; ദുൽഖറിന് ആശംസകളുമായി നസ്രിയ

Social Media

എന്നെ കളിയാക്കുന്നതിലും ശല്യപ്പെടുത്തുന്നതിലും മിടുക്കന്‍; ദുൽഖറിന് ആശംസകളുമായി നസ്രിയ

എന്നെ കളിയാക്കുന്നതിലും ശല്യപ്പെടുത്തുന്നതിലും മിടുക്കന്‍; ദുൽഖറിന് ആശംസകളുമായി നസ്രിയ

ദുൽഖർ സൽമാന് പിറന്നാൾ ആശംസകളുമായി നടി നസ്രിയ നസിം. ‘എന്നെ കളിയാക്കുന്നതിലും ശല്യപ്പെടുത്തുന്നതിലുമൊക്കെ മിടുക്കനായ സഹോദരന് പിറന്നാൾ ആശംസകൾ’ എന്നാണ് താരത്തിനൊപ്പമുള്ള ചിത്രം പങ്കു വച്ച് നസ്രിയ കുറിച്ചത്. ഇരുവരും സിനിമയ്ക്കകത്തും പുറത്തും ഏറ്റവുമടുത്ത സുഹൃത്തുക്കളാണ്.

‘ഹാപ്പി ബർത്ത് ഡേ. താങ്കളാണ് മിടുക്കൻ. എല്ലാത്തിലും. പാചകത്തിലും, രസിപ്പിക്കുന്നതിലും എന്നെ കളിയാക്കുന്നതിലും ശല്യപ്പെടുത്തുന്നതിലും എല്ലാം. കുഞ്ഞി വിളിക്കുമ്പോൾ ഫോൺ എടുക്കുന്ന, മുമു വാവയുടെ ബെസ്റ്റ് പപ്പയായ, ഏറ്റവും നല്ല മകനായ, ഏറ്റവും നല്ല സഹോദരനായ, ഏറ്റവും നല്ല ഭർത്താവായ താങ്കൾക്ക് ആശംസകൾ. താങ്കൾ മികച്ചതു മാത്രം അർഹിക്കുന്നു.’ നസ്രിയ കുറിച്ചു.

നേരത്തെ പൃഥ്വിരാജ്, അജു വർഗീസ് തുടങ്ങി നിരവധി താരങ്ങളാണ് ദുൽഖറിന് ആശംസകൾ നേർന്ന് രംഗത്തെത്തിയത്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top