Connect with us

മമ്മൂട്ടിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ ഒടിടിയിലേയ്ക്ക്; തീയതി പുറത്ത്

News

മമ്മൂട്ടിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ ഒടിടിയിലേയ്ക്ക്; തീയതി പുറത്ത്

മമ്മൂട്ടിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ ഒടിടിയിലേയ്ക്ക്; തീയതി പുറത്ത്

സമീപകാലത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ച ചിത്രങ്ങളില്‍ ഒന്നാണ് മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’. ഇരുവരും ഒന്നിച്ചപ്പോള്‍ മികച്ചൊരു സിനിമയാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചത്. കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച സ്വീകാര്യത ലഭിച്ചതിന് മമ്മൂട്ടി നന്ദി അറിയിച്ചിരുന്നു. ചിത്രം ഒ.ടി.ടിയിലേയ്ക്ക് വരുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.

ഫെബ്രുവരി 23 മുതല്‍ ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് ഭാഷയും ഗ്രാമങ്ങളും ഇടകലരുന്ന ചിത്രമായതിനാല്‍ അവിടെയും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

മമ്മൂട്ടി കമ്ബനിയുടെ ബാനറിലുള്ള ആദ്യത്തെ ചിത്രമായ ‘നന്‍പകല്‍ നേരത്ത് മയക്കം’ കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം വിതരണം ചെയ്തത്.

മമ്മൂട്ടിയെ കൂടാതെ അശോകന്‍, രമ്യ പാണ്ഡ്യന്‍, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വത് അശോക് കുമാര്‍, സഞ്ജന ദിപു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എസ് ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

More in News

Trending