News
രജനിയുടെ രാഷ്ട്രീയ പദ്ധതികളായിരുന്നു ഈ സിനിമയുടെ പരാജയത്തിന് പിന്നില്‍, ദര്‍ബാറിനെക്കുറിച്ച് മുരുകദോസ്
രജനിയുടെ രാഷ്ട്രീയ പദ്ധതികളായിരുന്നു ഈ സിനിമയുടെ പരാജയത്തിന് പിന്നില്‍, ദര്‍ബാറിനെക്കുറിച്ച് മുരുകദോസ്
ഇന്ത്യയിലെ ഏറ്റവും പ്രമുഖ സംവിധായകരില്‍ ഒരാളാണ് ഏആര്‍ മുരുകദോസ്. അദ്ദേഹം മികച്ച ഒരു നിര്‍മ്മാതാവ് കൂടിയാണ്. എന്‍ എസ് പൊന്‍കുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രം ഏപ്രില്‍ ഏഴിന് തിയേറ്ററുകളിലേയ്ക്ക് എത്തുകയാണ്. ഈ സിനിമയുടെ പ്രമോഷന്‍ പരിപാടിയ്ക്കിടെ താന്‍ സംവിധാനം ചെയ്ത രജനിചിന്തം ദര്‍ബാറിനെക്കുറിച്ച് മുരുകദോസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
രജനിയുടെ രാഷ്ട്രീയ പദ്ധതികളായിരുന്നു ഈ സിനിമയുടെ പരാജയത്തിന് പിന്നിലെന്നാണ് സംവിധായകന്‍ പറയുന്നത്. എല്ലാ സിനിമകള്‍ക്കും വിജയിക്കാനും പരാജയപ്പെടാനും ഒരു കാരണം കാണും. അതുകൊണ്ട് എല്ലാ സിനിമകളും എന്നെ സംബന്ധിച്ച് പുതിയവയാണ്. അദ്ദേഹം പറഞ്ഞു.
രജനി ഡേറ്റ് നല്‍കുകയും അത് മാര്‍ച്ചില്‍ ആരംഭിക്കണമെന്ന് പറയുകയും ചെയ്തു. ജൂണില്‍ ബോംബെയില്‍ മഴക്കാലം ആരംഭിക്കുന്നു. കൂടാതെ ആഗസ്റ്റില്‍ രജനി പാര്‍ട്ടി തുടങ്ങാനിരിക്കുകയായിരുന്നു. അതിനാല്‍, പറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഫെബ്രുവരിയില്‍ ഷൂട്ടിന് പോകേണ്ടി വന്നു.
എന്നിരുന്നാലും, മാര്‍ച്ചില്‍ ഷൂട്ടിംഗ് തുടര്‍ന്നു. അഭിമുഖത്തിനിടെ മുരുകദോസ് ഒരിക്കല്‍ ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്റെ വാക്കുകളും പങ്കുവെച്ചു.
ആമിര്‍ ഖാന്‍ ഒരിക്കല്‍ എന്നോട് ഒരു രഹസ്യം പറഞ്ഞു അതായത്, ‘ഒരു സിനിമയുടെ റിലീസ് തീയതി തുടക്കത്തില്‍ തന്നെ പ്രഖ്യാപിച്ചാല്‍, സിനിമ 50% ഫ്‌ലോപ്പ്.’ അദ്ദേഹം പറഞ്ഞതുപോലെ, അത് സത്യമാണെന്ന് ഈ സിനിമയ്ക്കിടെ എനിക്ക് മനസ്സിലായി, മുരുഗദോസ് പറഞ്ഞു.